തുടര്‍ക്കഥ: നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം (ഭാഗം 7) | സജോ കൊച്ചുപറമ്പിൽ

പെട്ടന്നാണ് പുറകില്‍ നിന്ന് ആ വിളി കേട്ടത് അപ്പച്ചന്‍ എപ്പോള്‍ വന്നു..? തിരിഞ്ഞുനോക്കുമ്പോള്‍ സുന്ദരിയായോരു പെണ്‍കുട്ടി പുഞ്ചിരി തൂകി നില്ക്കുന്നു ,
കുഞ്ഞൂഞ്ഞിന്റെ മൂത്ത മോളാണ് ഞാറാഴ്ച്ച ആരാധനയ്ക്കു ശേഷം എല്ലാവരെയും പരിചയപ്പെട്ടിരുന്നു,
ഞാന്‍ ഇപ്പോള്‍ വന്നതെ ഒള്ളു മോളെ …
പപ്പയും മമ്മിയും എവിടെ ????

post watermark60x60

അവര്‍ പറമ്പിലുണ്ട് ഇപ്പോള്‍ വരും..
അപ്പച്ചന്‍ കയറി ഇരിക്ക് ..,
മോളുടെ വാക്കിന് വീടിന്റെ പടിക്കെട്ടില്‍ ചെരുപ്പുകള്‍ ഊരിയിട്ട ശേഷം ഇടുങ്ങിയ വരാന്തയിലെ കസേരയില്‍ ഇരുപ്പ് ഉറപ്പിച്ചു ,
ആ വരാന്തയില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ് ,
അങ്ങകലേക്കു വിശാലമായി നീണ്ടുകിടക്കുന്നോരു കൃഷിഭൂമി, അതിന് അതിരിട്ട് ചുറ്റും നില്ക്കുന്ന മലനിരകള്‍, ഇരുളുപരന്നു തുടങ്ങിയ ആകാശത്ത് കൂടണയാന്‍ പറന്നു നീങ്ങുന്ന പക്ഷികള്‍, പെടുന്നെനെ മനസ്സിലേക്കോരു വാക്യം കടന്നു വന്നു .
“ആകാശം ദൈവത്തിന്റെ മഹത്വത്തെയും
ഭൂമി അവന്റെ കൈ വേലയേയും പ്രസിദ്ധമാക്കുന്നു ..”
ആസമയം കോണ്ട് കുഞ്ഞൂഞ്ഞ് പറമ്പില്‍ നിന്നും കയറി വന്നു ,
എന്താ ഉപദേശി ??എന്താ ഈ നേരത്ത് ??

ഒന്നും ഇല്ല കുഞ്ഞൂഞ്ഞെ ..
അന്നു വന്നപ്പോള്‍ നിങ്ങളുടെ വീട്ടില്‍ കയറാന്‍ പറ്റിയില്ല …
അതുകോണ്ട് ഒന്നു വന്നതാ …
കൃഷി ഒക്കെ എങ്ങനെ പോകുന്നു ???

Download Our Android App | iOS App

വലിയ പരിക്കില്ലാതെ പോകുന്നു…
ഇത്തവണ മഴ ചതിച്ചില്ലെങ്കില്‍ നല്ലോരു വിളവെടുക്കാം എന്നാ കരുതുന്നെ …
അപ്പോളേക്കും കുഞ്ഞൂഞ്ഞിന്റെ ഭാര്യ സോഫി രണ്ടാള്‍ക്കും ചായകോണ്ടു വന്നു ,
കപ്പിനുള്ളിലേ ചായ ഊതി കുടിച്ചു കോണ്ടിരിക്കുമ്പോള്‍ ഉപദേശി ചോദിച്ചു,
ഈ മറിയാമ്മുടെ മോന്‍ എന്നെങ്കിലും സഭയില്‍ വന്നിട്ടുണ്ടോ ????
കുഞ്ഞൂഞ്ഞ് ഉപദേശിയെ നോക്കി കോണ്ട്
അത് പാസ്റ്റര്‍ ഇതുവരെ വിട്ടില്ലെ ….
എന്റെ അറിവില്‍ സണ്ടേസ്കൂള്‍ പോലും
ആ ചെക്കന്‍ കണ്ടിട്ടില്ല …..
എന്തിന് ഒരു കല്ല്യാണത്തിനു പോലും
അവന്‍ വന്നിട്ടില്ല …..
വിട്ടുകള പാസ്റ്ററെ അവനോന്നും നന്നാവില്ല…! എടുത്തടിച്ചുള്ള മറുപടിയില്‍ ഉപദേശി കുലുങ്ങിയില്ല ,

നമ്മള്‍ക്ക് അങ്ങനെ വിട്ടുകളയാന്‍ പറ്റില്ലെല്ലോ..

അതും പറഞ്ഞ് ഉപദേശി വീട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ച് ഇറങ്ങി ,
അരണ്ട വെളിച്ചം നിറഞ്ഞ റോഡിലൂടെ നടന്നു നീങ്ങുമ്പോള്‍ ഉപദേശിയുടെ മനസ്സുനിറയെ ചോദ്യങ്ങള്‍ ആയിരുന്നു???

മുടിയനായ പുത്രനെ കരുതിയുള്ള ഒരു പിതാവിന്റെ വേദനപോലെ ,
കൂട്ടം തെറ്റിപോയ കുഞ്ഞാടിനെ തേടുന്ന ഇടയനെ പോലെ ഉപദേശി ഇരുളിലൂടെ ചിന്തിച്ചു നടന്നു .
ചില ദിവസങ്ങള്‍ക്കു ശേഷം തടത്തേല്‍ ഭവനം പ്രഭാതത്തിന്റെ ആലസ്യത്തില്‍ ഉറങ്ങുന്ന സമയം അന്തരീക്ഷത്തിലൂടെ ഒരു ശബ്ദം
ആ ദേശത്ത് മുഴങ്ങി കേട്ടു ,
ഉറക്കം ഉണര്‍ന്ന മറിയാമ്മ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അങ്ങുദൂരെ എങ്ങോ നിന്നാണ് ആ ശബ്ദം വരുന്നത് ,
നല്ല പരിചിതമായ ശബ്ദം .
” വീണ്ടും വരുന്നവനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എല്ലാവര്‍ക്കും എന്റെ സ്നേഹവന്ദനം ,
ആ ശബ്ദം തടത്തേല്‍ വീടിന്റെ മുറ്റത്തേക്ക് അലയടിച്ചെത്തുമ്പോള്‍ മറിയാമ്മയുടെ കണ്ണുകള്‍ വികസിച്ചു ,
ആ ചെവികള്‍ അടുത്ത വാക്കുകള്‍ക്കായി കാതോര്‍ത്തു .
പെട്ടന്ന് പിന്നില്‍ നിന്നോരു അടക്കിപ്പിടിച്ച ശബ്ദം ,
” ഏതവനാ രാവിലെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട് …
ഒാരോരുത്തന്‍ മൈക്കും പിടിച്ചോണ്ട് ഇറങ്ങിക്കോളും …..!
പറഞ്ഞുതീരും മുമ്പേ അന്തരീക്ഷത്തിലൂടെ
ആ ഗാനം ഒഴുകിയെത്തി ,

” ചേറ്റിലല്ലയോ കിടന്നതോര്‍ത്തു
നോക്കിയാല്‍ ….
നാറ്റമല്ലയോ വമിച്ചതെന്‍
ജീവിതെ…
മാറ്റിയെല്ലോ എന്‍ ജീവിതത്തെ …
മാറ്റമില്ലാത്ത നിന്റെ കൃപയാല്‍…

തുടരും

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

You might also like