ഇന്നത്തെ ചിന്ത : ആത്മാവിനെ കെടുത്തരുത് | ജെ.പി വെണ്ണിക്കുളം

ഓരോ വിശ്വാസിയുടെയും ഉള്ളിൽ പകർന്നിരിക്കുന്ന പരിശുദ്ധാത്മാവിനെ കെടുത്തിക്കളയരുതെന്നു തെസ്സലോനിക്യ ലേഖനത്തിൽ നാം വായിക്കുന്നു. ബാഹ്യ വസ്തുവിനാൽ തീ കെടുത്താമെങ്കിൽ മനുഷ്യ ഹൃദയത്തിലെ ആത്മാവിന്റെ പ്രവർത്തനത്തെയും കെടുത്താൻ കഴിയുമെന്ന് വ്യക്തം. വെള്ളം കൊണ്ട് പ്രേമത്തെ കെടുത്താൻ കഴിയില്ല (ഉത്തമഗീതം 8:7) എന്നും യഹോവയുടെ കോപം തീ പോലെ ജ്വലിച്ചാൽ അതിനെ കെടുത്താൻ കഴിയില്ലെന്നും (യിരെമ്യാവ് 4:4) വായിക്കുന്നുണ്ടല്ലോ. അലസത, സദാചാരം ഇല്ലായ്മ, നൈരാശ്യം തുടങ്ങിയവ ആത്മാവിനെ കെടുത്തുന്ന കാരണങ്ങളാണെന്നു 1 തെസ്സലോനിക്യർ 5ൽ നാം വായിക്കുന്നുണ്ട്.

ധ്യാനം: 1 തെസ്സലോനിക്യർ 5
ജെ.പി വെണ്ണിക്കുളം

-Advertisement-

You might also like
Comments
Loading...