ഭാവന: തിരിച്ചറിവുകൾ | ജിജി പ്രമോദ്‌

വീണിടത്തു നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി പരാജിതനായി അവൻ ചുറ്റും നോക്കി.ദേഹമാസകലം നല്ലവേദന .ഏതൊക്കെയോ അസ്ഥികൾ ഒടിഞ്ഞു നുറുങ്ങിയ പോലെ.
താൻ ഇത് എവിടെ ആണ്..ആരോ തന്നെ ഇവിടേക്ക് എടുത്തെറിഞ്ഞത് പോലെ.
തലയിൽ നിന്നും എന്തോ ഒലിച്ചിറങ്ങി കണ്ണുകളെ മറയ്ക്കുന്നു. അയ്യോ രക്തം..
അവനിൽ ഒരു ഭയം കടന്നു വന്നു.
എഴുന്നേൽക്കാൻ ഒരു ശ്രമം കൂടി നടത്തി നോക്കി പരാജിതൻ ആയ അവൻ ഒരു
സഹായത്തിനായി ചുറ്റും നോക്കി.
ഇത് ഒരു വനപ്രദേശം ആണല്ലോ, താൻ എങ്ങനെ ഇവിടെ എത്തി.
അവൻ കണ്ണുകൾ അടച്ചു കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ ഒരു ശ്രമംനടത്തി.

post watermark60x60

എൻജിനീയറിങ് സ്റ്റുഡന്റായ താനും കൂട്ടുകാരും കൂടി സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി മാക്സിമം സ്വാതന്ത്ര്യം ആഘോഷിക്കണം എന്ന തീരുമാനത്തോടെ ഇറങ്ങി തിരിച്ചു. ആദ്യം വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോയ്.പിന്നീട് മദ്യവും മയക്കുമരുന്നും ഒക്കെ കൂടി ആയപ്പോൾ വീട്ടിലേക്ക് ഉള്ള മടങ്ങിപ്പോക്കു മാറ്റി ടൂർ എക്സ്റ്റന്റ് ചെയ്തു.
അങ്ങനെയാണ് ഈ വനത്തിൽ കൂടി ഉള്ള യാത്ര പ്ലാൻ ചെയ്തത്.എല്ലാവരുടെയും ബോധം ഒക്കെ പോയ് തുടങ്ങിയിരുന്നു.ലഹരി വസ്തുക്കൾ ഒന്നുംഉപയോഗിക്കാത്തത് കൊണ്ട്
വാഹനം ഓടിക്കുന്ന ദൗത്യം താൻ ഏറ്റെടുത്തു.
റിസോർട്ടിൽ എത്തിയ ശേഷം എന്നെയുംമദ്യപിപ്പിക്കണം എന്ന് അവർ തീരുമാനം എടുത്തിരുന്നു.
നല്ല ഒരു കുടുംബ അന്തരീക്ഷത്തിൽ വളർന്ന തനിക്ക് അതിനോട് താൽപ്പര്യം ഇല്ലായിരുന്നു. എപ്പോഴും പ്രാർത്ഥനയിലും മറ്റും സമയം ചിലവഴിക്കുന്ന അമ്മയ്ക്ക് വാക്ക്‌ കൊടുത്തിട്ടുണ്ട് ഈ മകൻ അരുതാത്ത വഴികളിലൂടെ സഞ്ചരിക്കില്ല എന്ന്.
കൂട്ടുകാർക്കൊപ്പം കൂടുമ്പോൾ ആ വാക്ക് തനിക്ക് പലപ്പോഴും ഒരു ബാധ്യത ആയി തോന്നാറുണ്ട്.
ഇന്നത്തെ യാത്രയിൽ ആ വാക്ക് ചിലപ്പോൾ തെറ്റിക്കേണ്ടി വന്നേനേം.
എല്ലാവരും ലഹരിയിൽ മുങ്ങികുളിച്ച് ആർത്തു രസിക്കുന്ന സമയത്താണ് തങ്ങളുടെ ജീപ്പിനു നേരെ അമിത വേഗത്തിൽ ഒരു ട്രക്ക് വരുന്നത് കണ്ടത്..വനസമ്പത്ത് കൊള്ളയടിച്ചു വരുന്ന വാഹനം ആണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി.ട്രക്കിന്‌ കടന്നുപോകുവാനായി വീതി കുറഞ്ഞ റോഡിന്റെ അരികിലേക്ക് ജീപ്പ്‌ ഒതുക്കി എങ്കിലും ആ വാഹനത്തിന്റെ പിൻ ഭാഗം ജീപ്പിൽ തട്ടി,അഗാധമായ കുഴിയിലേക്ക് വലിയ ഒരു ശബ്ദത്തോടെ ജീപ്പ്‌ മറിഞ്ഞു.
ആ വീഴ്ച്ചയിൽ ആരോ തന്നെ എടുത്തെറിഞ്ഞത് പോലെ തെറിച്ചു എങ്ങോട്ടോ വീണത് മാത്രം അറിയാം..പിന്നെ ബോധം മറഞ്ഞു. കൂടെ ഉള്ളവർ ഒക്കെ എവിടെ ആണോ .അവർ ജീവനോടെ ഉണ്ടാകുമോ?താൻ ഇവിടെ പെട്ട് പോയോ..ഈ കാട്ടിൽ നിന്നും എങ്ങനെ രക്ഷപ്പെടും .ദൈവമേ…
തലയ്ക്ക് വല്ലാത്ത വേദന..
അതാ തന്റെ അടുത്തേക്ക് ഒരാൾ നടന്നു വരുന്നു.ദൈവതേജസ്സ്പോലെ ശോഭയുള്ള
മുഖം.ഇതാര്..ഇതിനു മുൻപ് താൻ കണ്ടിട്ടില്ല.

ഞാനാണ് നിന്നെ ഇവിടേക്ക് കൊണ്ടുവന്നത് .
അദ്ദേഹംപറഞ്ഞു.
ങേ..നിങ്ങളോ?..
അതെങനെ ശരിയാകും..ഞങ്ങളുടെ ജീപ്പിൽ നിന്നും ഞാൻ തെറിച്ചു വീണതല്ലേ ഇവിടെ?

Download Our Android App | iOS App

അതേ… നീ പറഞ്ഞത് നേര് തന്നെയാണ്.
നിന്റെ വീഴ്ചയിൽ നീ താഴെ കൊക്കയിലേക്ക് പോകാതെ ഇവിടേക്ക്‌ നിന്നെ എടുത്തെറിഞ്ഞത് ഞാനാണ്.നിന്റെ കൂട്ടുകാർ ഒക്കെ താഴേക്ക് പോയ്.
ആദ്യത്തെ ആകാംഷ മാറി അവന്റെ മുഖത്തു കോപം നിറഞ്ഞു..
നിങ്ങളാണോ എന്നെ ഇത്ര ശക്തമായി ഇവിടേയ്ക്ക് എറിഞ്ഞത്…അവൻ കോപത്തോടെ ചോദിച്ചത് കേട്ട് അയാൾ ശാന്തമായി പറഞ്ഞു
അതേ ..
നിങ്ങൾ എന്തിനാ എന്നെ എറിഞ്ഞത്..
എനിക്ക് വീഴ്ച യിൽ മറ്റെന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ.
ശാന്തതയോടെയുള്ള അയാളുടെ മൗനം അവന്റെ കോപം ജ്വലിപ്പിച്ചു.
നിങ്ങളോട് ഞാൻ സംസാരിക്കുന്നത് കേൾക്കുന്നുണ്ടോ..?
ഉണ്ട്..
എന്നിട്ട് എന്താ നിങ്ങൾ മൗനമായിരിക്കുന്നത്.
ആ ഒരു വീഴ്ച നിനക്ക് അനിവാര്യമാണ് എന്നു തോന്നിയത്‌ കൊണ്ട് ഞാൻ അങ്ങനെ ചെയ്തു.
അയാൾ സൗമ്യ മായി പറഞ്ഞു.
അവന്റെ മുഖംദേഷ്യം കൊണ്ട് മുറുകി .മുറിവിൽ നിന്നും രക്തം ശക്തമായി ഒഴുകി.
അവൻ അത് വക വെക്കാതെ അവിടെ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രെമം നടത്തി. തന്റെ കൂട്ടുകാർ അവരെ കണ്ടെത്തണം.
അവന്റെ പരിശ്രമം പരാജയപ്പെട്ടപ്പോൾ അയാൾ അവന് നേരെ കരം നീട്ടി.
മറ്റു നിവർത്തി ഇല്ലാത്തതിനാൽ അവൻ ആ കരം പിടിച്ചു.
അദ്ദേഹം അവനെ പിടിച്ചെഴുന്നേല്പിച്ചു.അവന്റെ ശിരസ്സിലെ മുറിവ് കെട്ടി.
നിനക്ക് നിന്റെ സുഹൃത്തുക്കളെ കാണണം ല്ലേ.
അതേ എന്ന അർത്ഥത്തിൽ അവൻ ശിരസ്സ് കുലുക്കി.
എന്നോടൊപ്പം വരു.അയാൾ അവന്റെ കരം പിടിച്ചു ചേർത്ത് നടത്തി .
ഇപ്പോൾ തന്റെ ശരീരത്തിന്റെ വേദനകൾ എല്ലാം മാറിയിരിക്കുന്നു. ഇയാൾ ഒരു സാധാരണ മനുഷ്യൻ അല്ല.

ഞാൻ ആരാണെന്ന് നിനക്ക് അറിയണം അല്ലേ.
അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവൻ ഞെട്ടി.തന്റെ ചിന്തകൾ പോലും അദ്ദേഹം അറിയുന്നു.

ഞാൻ നിന്റെ കാവൽക്കാരൻ..
സ്വാതന്ത്ര്യം ആഘോഷിക്കാൻ ഇറങ്ങി തിരിച്ച നീയും കൂട്ടരും അറിയാത്തത് ഒന്നുണ്ട്. യഥാർത്ഥ സ്വാതന്ത്ര്യം എന്നാൽ എല്ലാ വൃത്തികേടുകളും കാണിച്ചു കൂട്ടി രസിക്കുക എന്നല്ല. നമുക്ക് എഴുന്നേറ്റ് നടക്കാനും ഓടാനും എല്ലാകാര്യങ്ങളും സ്വയം ചെയ്യുവാൻ കഴിയുന്നു എങ്കിൽ നാം സ്വാതന്ത്ര്യം ഉള്ളവർ ആണ്.
സമൂഹവും മാതാപിതാക്കളും സ്വാതന്ത്ര്യത്തിന് വിലക്ക് കല്പിച്ചിട്ടില്ല .അമിത സ്വാതന്ത്ര്യം ആപത്താണ് എന്ന് ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.അത് പലപ്പോഴും നിങ്ങൾക്ക് അരോചകമായി തോന്നുന്നു എന്ന് മാത്രം.
എപ്പോഴും പ്രാർത്ഥിക്കുന്ന ഒരു അമ്മയുടെ മകൻ ആയി പിറന്നത്‌ നിന്റെ ഭാഗ്യമാണ്.

അതാ അവിടേക്ക് നോക്ക്..നിന്റെ കൂട്ടുകാർ.

തന്റെ കൂട്ടുകാരുടെ ജീവനറ്റ ശരീരങ്ങൾ.. വിരൂപമായ ശരീരങ്ങൾ കണ്ട അവൻ ബോധം മറഞ്ഞു പുറകിലേക്ക് വീണു..

അല്പം കഴിഞ്ഞു കണ്ണു തുറന്നപ്പോൾ കണ്ടു എന്റെ മുറിയിൽ കട്ടിലിന്റെ താഴെ കിടക്കുന്ന ഞാൻ ,എന്നെ മിഴിച്ചു നോക്കി അപ്പയും അമ്മയും നിൽക്കുന്നു.
ഞാൻ എങ്ങനെ ഇവിടെ എത്തി..എന്നെആര് ഇവിടെ എത്തിച്ചു. ഞാൻ ടൂർ പോയത് അല്ലേ…

ദേ ചെക്കാ ..കട്ടിലിൽ നിന്ന് ഉരുണ്ടുവീണ് കിടന്ന് പിച്ചും പേയും പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക്.
അപ്പൻ കലിപ്പ് മൂഡിൽ പറഞ്ഞിട്ട് പോയ്.
അപ്പോഴും കിളി പോയ് ഇരിക്കുന്ന എന്നെ കണ്ടിട്ട് അമ്മ പറഞ്ഞു ,മോൻ കിടന്ന് ഉറങ്ങാൻ നോക്ക്.നാളെ ടൂർ പോകാൻ ഉള്ളതല്ലേ..

ങേ..അപ്പോൾ ….

പുതിയ ചിന്തകൾക്കൊപ്പം നേർവഴികളിലേക്ക് നടക്കുന്നത് കൊണ്ടാകും
നേരം വെളുക്കാൻ ഒരുപാട് സമയം എടുത്തപ്പോലെ തോന്നി. പുലർച്ചയ്ക്കു തന്നെ,ടൂർ പ്രോഗ്രാമിന് താൻ ഇല്ല എന്ന മെസ്സേജ് കൂട്ടുകാർക്ക് അയച്ചു കൊണ്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്തു തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ഒരു ചെറു ചിരിയോടെ ഇരുന്നു പ്രാർത്ഥിക്കുന്ന അമ്മയെ.
ജിജി പ്രമോദ്‌

-ADVERTISEMENT-

You might also like