തിരുവല്ല: കേരളത്തിലെ പെന്തെക്കോസ്തു സഭകൾക്ക് കർതൃമേശ ശുശ്രൂഷയ്ക്ക് ഉപയോഗിക്കാവുന്ന വീഞ്ഞ് പാത്രങ്ങൾ ഹാലേലൂയ്യാ ബുക്ക്സ് വിതരണത്തിനെത്തിക്കുന്നു. കൊറോണാനന്തര കാലഘട്ടത്തിൽ പരമ്പരാഗത രീതിയിൽ ഒരേ ഗ്ലാസിൽ നിന്നും വീഞ്ഞ് വിതരണം ചെയ്യുന്ന രീതി തുടരാനാവില്ല. പ്രമുഖ പെന്തെക്കോസ്തു സഭകളുടെ നേതൃത്വം വഹിക്കുന്ന ദൈവദാസൻമാർ കൂടിയാലോചിച്ച് വീഞ്ഞ് കപ്പുകളിൽ നൽകുന്ന രീതിയാണ് അഭികാമ്യം എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.
Download Our Android App | iOS App
കൂടാതെ കൊറോണാ പശ്ചാത്തലത്തിൽ ക്രിസ്തീയ ആരാധനകളിലെ കുർബാനകളിൽ അപ്പവീഞ്ഞുകൾ നൽകുന്ന രീതി പരിഷ്കരിക്കുവാൻ കേരളാ ഗവർമെന്റ് നിയമ പരിഷ്കാര കമ്മീഷൻ ഹോളി കമ്മ്യൂണിയൻ നിബന്ധനകൾ ബില്ലായി ഗവണ്മെന്റിന്റെ സമർപ്പിച്ചിട്ടുമുണ്ട്. ജസ്റ്റിസ് കെ. ടി തോമസാണ് കമ്മീഷൻ ചെയർമാൻ.
ഈ സാഹചര്യത്തിലാണ് ഹാലേലൂയ്യാ ബുക്ക്സ് തിരുവത്താഴ പാത്രങ്ങൾ വിതരണത്തിനെത്തിക്കുന്നത്. മികച്ച നിലവാരത്തിൽ സ്റ്റെയിൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള ട്രേകളും മനോഹരമായ അടപ്പും ചേർന്നതാണ് തിരുവത്താഴ പാത്രം. ഓരോ ട്രേയിലും 40 കപ്പുകളാണ് വെക്കാവുന്നത്. ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ചിരിക്കുന്ന കപ്പുകളും ഇതോടൊപ്പമുണ്ട്.

ആഗസ്ററ് മാസം അവസാനത്തോടെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സഭകൾക്ക് പാത്രങ്ങൾ നൽകിത്തുടങ്ങും. താല്പര്യമുള്ള സഭകൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. 9349500155, 9526972983