കാലികം: വിമാന സർവ്വീസുകളിൽ ലഭ്യമാക്കുന്ന ആൽക്കഹോൾ നിരോധിക്കണം | ബൈജു സാം. നിലമ്പൂർ

ഇന്ന് നിലവിലുള്ള എല്ലാം വിമാന സർവ്വീസുകളിലും ലഭ്യമാക്കപ്പെടുന്ന ആൽക്കഹോൾ സേവനങ്ങൾ ഭൂരിപക്ഷ സാധാരണ യാത്രക്കാർക്കും,കുടുംബമായി യാത്ര ചെയ്യുന്നവർക്കും തലവേദനയാണ് .അവ നിർത്തലാക്കേണ്ടുന്നതിന്റെ ആവശ്യകത ആണ് ഈ പോസ്റ്റിലൂടെ അൽപ്പമായി  മുൻമ്പോട്ട് വെയ്ക്കുന്നത്.

എല്ലാം മനുഷ്യരും  സ്വസ്ഥതയോടും, സമധാനത്തോടു കൂടി യാത്ര ആഗ്രഹിക്കുന്നവരാണ്.അത്തരം യാത്രകളിൽ ഒരാളുടെ പ്രവൃത്തിയോ മറ്റെതെങ്കിലും ദുംശ്ശീലങ്ങളോ  അപരന് ബുദ്ധിമുട്ടും, ക്ളേശവും ഉണ്ടാക്കുന്നതാണെങ്കിൽ കാര്യങ്ങൾ വളരെ ഗൗരവമേറിയതാണ്.

പൊതു സ്ഥലങ്ങളിൽ പുകവലിക്കുന്നവരെയും, മദ്യപിച്ച് പൊതുസ്ഥലങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നവരെയും കൈകാര്യം ചെയ്യാനുള്ള നിയമ വ്യവസ്ഥ മിക്ക എല്ലാം രാജ്യങ്ങളിലും ഉണ്ടെന്നുള്ളതാണ് വാസ്തവം. ജനങ്ങളുടെ സ്വതന്ത്രവും ,ദോഷകരവുമല്ലാത്ത സ്വൈര്യ വിഹാരത്തിന് എതിരെ ആരും പ്രവർത്തിച്ചാലും അതു കുറ്റകരമായി കാണുന്ന ലോകത്താണ് നാം ജീവിക്കുന്നത്.

സാധാരണ ഒരാൾ മദ്യപിച്ച് ഏത് വാഹനം ഓടിച്ചാലും കുറ്റകരമാണ് എല്ലാം രാജ്യങ്ങളിലും, അതിപ്പം സ്വന്തം കാശ് കൊടുത്ത് മദ്യപിച്ച്  , സ്വന്ത വാഹനം ആയാൽ കൂടി .

മനുഷ്യന് രണ്ട് കാലേൽ നിൽക്കാൻ പറ്റാവുന്ന ഭൂമിയിൽ ആയിട്ടു കൂടി തലക്ക് പിരി കേറ്റുന്ന സാധനങ്ങൾ അകത്താക്കി പൊതു രംഗങ്ങളിൽ വിലസുന്ന  ദുംസ്വഭാവങ്ങൾക്ക് അടിമപ്പെട്ട ആളുകളെ നിലക്ക് നിറുത്താൻ  ഇവിടെ എഴുതപ്പെട്ട നിയമങ്ങൾ  ഉണ്ട്. ഒരു സമൂഹത്തിന്റെ ധാർമ്മീകവും, സംസ്ക്കാരികവുമായ ഉദാത്ത മൂല്യങ്ങളെ  ഹനിച്ച്, പൊതു ജന ജീവിത വ്യവഹാരങ്ങൾക്ക് വിലങ്ങ് തടിയായി ,ലഹരിദായക വസ്തുക്കൾ ഉപയോഗിക്കുന്നവർ മാറുന്നുണ്ടെന്നുളളതാണ് യഥാർത്ഥ്യം..

കഴിഞ്ഞ ഏതാനം  വർഷത്തിനിടെ   ഇരുപത്തിഞ്ചിലധികം തവണ അന്തർദ്ദേശിയ,രാജ്യന്തര വൈമാനിക യാത്രകൾ നടത്തിയിട്ടുണ്ട്.(ഒരു വർഷത്തിൽ നൂറിലധികം യാത്ര ചെയ്യുന്ന ആളുകളെ സമ്മതിക്കണം Non Alcoholic ആണെങ്കിൽ) യാത്ര ചെയ്ത ഭൂരിഭാഗം സമയങ്ങളിലും അടുത്തിരിക്കുന്ന ആളുകൾ ആൽക്കഹോൾ കുടിച്ച് ഏതോ സ്വപ്ന ലോകത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാലഞ്ച് മണിക്കൂർ അത്തരം ആളുകളുമായുളള യാത്ര അസ്വസ്ഥതയും ബുദ്ധിമുട്ടും  ഉണ്ടാക്കിയിട്ടുണ്ട്.ചിലർ അൽപ്പം സേവിച്ചതിനു ശേഷം അപമര്യാദയായി പെരുമാറുന്ന സംഭവവും ഒറ്റപ്പെട്ട കാഴ്ച്ചയല്ല. വിമാനത്തിനകത്ത് ഏതെങ്കിലും നിലയിലുള്ള പ്രശ്നം ഉണ്ടാക്കുന്നെങ്കിൽ  അതിൽ കൂടുതലും ഇത്തരം ഡ്രിങ്കേഴ്സ് ആണ്. ചിലർക്ക് ഞരമ്പിന് വീര്യവും ത്രസിപ്പും   ഉണ്ടായിട്ട് അതുണ്ടാക്കിയ പൊലാപ്പുകൾ പത്രധ്വാര നാം വായിച്ചിട്ടുംമുണ്ട്.

ഭൂമിയിൽ നിന്ന് കുടിച്ചിട്ട് കുടി പോരാഞ്ഞിട്ട് വായുവിലൂടെ പറന്നു കുടിക്കുക… ഇത് എന്ത് നിയമമാണ്..ആരാണ് ഇങ്ങനെ ഒരു റെക്കമെന്റേഷൻ വിമാന യാത്രയിൽ അനുവദിച്ചത് ?. ട്രയിനിലോ, ബസിലോ ഏതെങ്കിലും പൊതുഗതാഗത സംവിധാന യാത്രയിൽ ആരെങ്കിലും ഒരാൾ ലഹരിദായക വസ്തു കഴിച്ചിട്ട് അടുത്തിരിക്കാൻ സമ്മതിക്കുമോ ?. അതേ വ്യവസ്ഥതാപിതമായ നീതി ബോധം എന്തേ ..  വിമാന യാത്രയിൽ  അന്തർദ്ദേശിയ, രാജ്യാന്തര തലങ്ങളിൽ നടപ്പാക്കാൻ കഴിയാത്തത്.

പൈലറ്റുമാർ പലരും പല രാജ്യങ്ങളിലും  ക്രമത്തിൽ കൂടുതൽ ആൽക്കഹോൾ കഴിച്ചതിന്  പിടിക്കപ്പെട്ടിട്ടുണ്ട്.അതായത് വിമാനം റ്റേക്ക് ഓഫ് ചെയ്യുന്നതിന് പത്തോ പന്ത്രണ്ടോ മണിക്കൂറിനു മുൻമ്പ് കുടിക്കാമെന്നാണ് നിയമം പോലും.നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽ ഉണ്ടെങ്കിൽ അത് മാത്രമേ കുറ്റകരമാകുകയുളളു.എന്നിരുന്നിട്ടും പോലും പല രാജ്യങ്ങളിലും പല പ്രാവശ്യം അത്തരം പൈലറ്റുമാർ പിടിക്കപ്പെട്ടിട്ടുണ്ട്. ഡു  or ഡൈ  എന്നിവയ്ക്കു സമാനമായ ആൽക്കഹോൾ സംസ്കാരം വിമാനയാത്രകളുമായി ബന്ധപ്പെട്ട് നിരോധിച്ചാൽ അപ്രകാരമുള്ള  ഒരു സാഹസിക യാത്ര ഒഴിവാക്കാവുന്നതല്ലേ. ശ്രദ്ധയോടും,തികഞ്ഞ മനസാന്നിദ്ധ്യത്തിൽ,ജാഗ്രതയോടെ ചെയ്യേണ്ട ദൗത്യം  തന്നെയാണ് വിമാനം പറപ്പിക്കുക എന്നത്.അത്തരം ഒരു മേഘലയിൽ ആൽക്കഹോൾ ഡ്രിങ്ക്സ് ലഭ്യമാക്കുന്നത് എത്ര മാത്രം അപകടകരമായ  സംവിധാന രീതിയാണ്.

ഇനിം അഥവ അത്തരം ഘട്ടങ്ങളിൽ പൈലറ്റിന് ആയിരം അടി താഴ്ച്ചയുളള  മേഘല അതിൽ കൂടുതലോ കുറവോ തോന്നിയാൽ അതിശയിക്കാനൊന്നുമില്ല. ഇത്തരം സാഹചര്യം ഒരുക്കിയ വൈമാനിക സംവിധാനങ്ങളെയാണ് നാം എതിർക്കേണ്ടുന്നത്.

ഭൂമിയിലെ യാത്രക്ക് ലഹരിദായക വസ്തുക്കൾക്ക് നിരോധനവും, ആകാശത്തിലും അല്ല ഭൂമിയിലും അല്ല എന്ന യാത്രക്ക് ലഹരിദായക വസ്തുക്കൾ അനുവദനീയവുമായത് എന്ത് തരം സ്വാതന്ത്ര്യം ആണ്.എന്ത് തരം നീതിയാണ്.

ഭൂമിയിലും യാത്ര ചെയ്യുന്നവരല്ലേ വായുവിലൂടെ സഞ്ചരിക്കുന്നത്. കരയിലൂടെയുളള യാത്രയെക്കാളും കാർക്കശ്യതയും, പ്രധാന്യതയുമുള്ള യാത്രയാണ് ആകാശത്തിന്റെ മേഘ പാളികൾക്കിടയിലൂടെയുളള യാത്ര.

ഈ കുറിപ്പ് വല്ല്യ പ്രയോജനം ഒന്നും ചെയ്യുകയില്ല എങ്കിലും പൊതുസമൂഹം ഇതുസംബന്ധിച്ച് അൽപ്പം എങ്കിലും ബോധവാന്മാരാകും  എന്ന് ഞാൻ ചിന്തിക്കുന്നു.

അന്തർദ്ദേശിയ, രാജ്യാന്തര തലങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവർ ഇത്  സംബന്ധിച്ച് ഒരു പുനർവിചിന്തനത്തിന് തയ്യാറകണം.

ആർക്കഹോൾ കഴിക്കാൻ മുട്ടുന്നവർ അവരവരുടെ വീട്ടിൽ കൊണ്ടു പോയോ അവരവരുടെ രഹസ്യ സ്ഥലങ്ങളിലൊ ഇരുന്ന് കുടിക്കട്ടെ. ദൈവത്തിന്റെ കടാക്ഷം കൊണ്ട് എത്തിയാൽ എത്തി എന്ന് ബഹുഭൂരിപക്ഷം യാത്രക്കാരും മനസ്സിലാക്കുന്ന വിമാനയാത്രകളിൽ ആൽക്കഹോൾ ഡ്രിങ്ക്സ് നിരോധിക്കണം എന്നു തന്നെയാണ് ഈ സാധുവായ യാത്രക്കാരന്  പറയാനുളളത്.

ബൈജു സാം. നിലമ്പൂർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.