ലേഖനം: മരണവും കർത്താവിന്റെ വരവും | ജിബിൻ ഫിലിപ്പ് തടത്തിൽ

മരണം എന്നു പറയുന്നത് ഒരു യാഥാർത്യമാണ്. ഒരിക്കലും ആരുംതന്നെ മരിക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ഒരു അഥിതി ആണ് മരണം. ഇന്ന് മരണത്തിന് പ്രായം ഒരു വിഷയമല്ല. പ്രായമുള്ള അപ്പച്ചൻ അമ്മച്ചിമാർ വരെ ജീവിച്ചിരിക്കുമ്പോൾ കൊച്ചുകുട്ടികളും ചെറുപ്പക്കാരും രോഗങ്ങളിലൂടെയും അപകടത്തിലൂടെയും മരണം വഴി ലോകത്തിൽനിന്നു മാറ്റപ്പെടുന്നു. ഈ ലോകത്തിൽ എന്തെല്ലാം നേടിയാലും, എത്ര വലിയ ഉന്നതൻ ആണെകിലും മരണത്തിന്റെ മുൻപിൽ പിടിച്ചു നില്കാൻ സാധിക്കില്ല. പണക്കാരനും പാവപ്പെട്ടവനും എന്നൊന്നും വ്യത്യാസമില്ലാതെ ആരുടെയും ജീവിതത്തിൽ ഏതു സമയത്തു മരണം സംഭവിക്കാം. ഒരു മനുഷന്റെ ആയുസ് നാലു വിരൽ നീളം മാത്രമേ ഉള്ളു എന്നു ബൈബിൾ പറയുന്നത്.

എന്നാൽ നമ്മൾ മനസിലാക്കേണ്ട കാര്യം മരണംകൊണ്ട് അവസാനിക്കുന്നതല്ല ഒരു ദൈവപൈതലിന്റെ ജീവിതം. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു. മരണത്തിന് അപ്പുറം ഒരു ജീവിതം ദൈവം ഒരുക്കി വെച്ചിട്ടുണ്ട്. നമ്മൾ ജീവിതത്തിൽ ചെയ്യുന്നതു അനുസരിച്ചു ദൈവം ന്യായവിധിക്കും. സഭാപ്രസംഗി 7:1 നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.
സുഗന്ധതൈലങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില മണിക്കൂറുകൾ കഴിയുമ്പോൾ അതിന്റെ സുഗന്ധം നഷ്ടമാകും. എന്നാൽ ഒരു നല്ല പേര് സമ്പാദിച്ചാൽ മരണത്തിന് ശേഷവും നല്ല പേര് നിലനിൽക്കും. മരണപെട്ട ആളിന്റെ നല്ല പ്രവർത്തികളാണ് എല്ലാവരുടെ മനസ്സിൽ നിലനിൽക്കുന്നത്. അതു തലമുറകൾക്കും പറഞ്ഞു അഭിമാനിക്കാൻ പറ്റുന്നതാണ്. എന്നാൽ ഒരു മോശം പേരാണ് നേടിയതെങ്കിൽ മരണത്തിനു ശേഷം ആരും ഓർക്കാൻ പോലും ആഗ്രഹിക്കില്ല. തലമുറകൾക്ക് പോലും ഒരു അപമാനം ആയിരിക്കും. നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഒരു നല്ല പേരു സമ്പാദിക്കാൻ കഴിയണം. മറ്റുള്ളവരെ കൊണ്ട്‌ നല്ലതു പറയിക്കാൻ സാധിക്കണം. ദൈവത്തോടും മനുഷ്യരോടും കുറ്റം ഇല്ലാത്ത മനസാക്ഷി ഉണ്ടായിരിക്കണം.

ഏതു സമയത്തും നടക്കാവുന്ന രണ്ടു കാര്യങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത് 1)മരണം, 2) കർത്താവിന്റെ വരവ്. ഇതു രണ്ടും ഏതുസമയത്തും സംഭവിക്കാം. അതിനു നമ്മൾ ഒരുക്കം ഉള്ളവരായിക്കണം. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുന്നേൽക്കും എന്നാണെകിൽ ജീവനോടെ ശേഷിക്കുന്ന നാം എന്നു പറഞ്ഞാൽ
ക്രിസ്തുവിൽ ജനിച്ചു ക്രിസ്തുവിൽ ജീവിക്കുന്നവരെയാണ് കർത്താവ് ചേർക്കാൻ വരുന്നത്.
ഇതിൽ ഏതു നമ്മുടെ ജീവിതത്തിൽ നടക്കും എന്നു നമുക്ക് അറിയില്ല. ഏതു സംഭവിച്ചാലും നമ്മുടെ ലക്ഷ്യം നിത്യതയാണ്.
അതൊരിക്കലും നമുക്ക് നഷ്ടമാകരുത്. നാളുകൾ നമ്മുടെ മുൻപിൽ അധികം ഇല്ല. ഉള്ള നാളുകൾ വിശുദ്ധിയോടും നല്ല പേരു സമ്പാദിക്കുന്നവരായും പ്രത്യാശയോടെയും ഒരുങ്ങിയിരിക്കാം…
മാറാനാഥ….
കർത്താവ് വരാറായി….
കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ……

ജിബിൻ ഫിലിപ്പ് തടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.