ചെറു കഥ: അക്കൽദാമയിലെ പനിനീർ പുഷ്പം… | ബെറ്റി ബിബിൻ

വിശക്കുന്നു……… നേരം വെളുക്കുന്നില്ലല്ലോ., ഇന്നലെ ഏതോ ഒരു അത്ഭുത ദിവസം ആയിരുന്നു എന്നാണ് തോന്നുന്നത്.! ഇന്നലെ കുഞ്ഞുങ്ങൾക്ക് ആവശ്യമായ തേൻ കൊടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല. ആറാം മണി നേരം ആയപ്പോൾ പേടിപ്പെടുത്തുന്ന ശബ്ദം കേട്ട ഞങ്ങൾ ആകെ ഭയന്നു പോയി. എന്റെ കുഞ്ഞുങ്ങളുടെ അടുത്തു ഞാൻ ഉണ്ടായിരുന്നതിനാൽ അവർ ഭയന്നില്ല. പിന്നെയുള്ള മൂന്നു മണിക്കൂർ കുറ്റാ കൂരിരുട്ട് ആയിരുന്നു. എനിക്കു കുഞ്ഞുങ്ങളെ തനിച്ചാക്കി പോയി തേൻ നുകരാൻ മനസു അനുവദിച്ചില്ല. അമ്മ പോലും ഇല്ലാതെ ഇരിക്കുമ്പോൾ കുഞ്ഞുങ്ങളെ തനിച്ചക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ രാത്രി ഭയങ്കരമായ പേടിയിലും വിശപ്പിലും ഞാൻ കഴിച്ചുകൂട്ടി. സൂര്യൻ ഉദിക്കുമ്പോൾ തന്നെ ഇവിടെ അടുത്തുള്ള കുശവന്റെ നിലത്തേക്ക് പോയി പനിനീർ പൂക്കളിൽ നിന്നു തേൻ നുകരാം. കുശവന്റെ നിലത്തിലെ പനിനീർ പൂക്കളിൽ വളരെ സ്വാദിഷ്ടമായ തേൻ ആണ്. എനിക്ക് പേടിയാണ് കുശവന്റെ നിലത്തിൽ പോകാൻ. എന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നഷ്ടമായത് അവിടെ വച്ചായിരുന്നു. എങ്കിലും എനിക്ക് അധികം പറക്കാൻ വയ്യ. ഞാൻ അധികം ദൂരം പറന്നു വഴിയിലെങ്ങാണം തളർന്നു വീണാൽ എന്റെ പൊന്നോമനകളെ നോക്കാൻ ആരുമില്ലാതെയാകും. അവൾ നഷ്ടപ്പെട്ട ദുഃഖം മക്കളെ അറിയിക്കാതെ ഞാൻ അവരെ വളർത്തുകയാണ്. എന്നെ കാണാതെ ആയാൽ എന്റെ പൊന്നോമനകൾ ഞങ്ങളുടെ കൂട്ടിൽ കരഞ്ഞു കരഞ്ഞു മരിക്കും അല്ലെങ്കിൽ അവർ ആരുടെയെങ്കിലും വായിൽ അകപ്പെടും. അതു വേണ്ട ഞാൻ ഇന്ന് കുശവന്റെ നിലത്തിൽ നിന്നു തന്നെ ഇന്ന് തേൻ കുടിക്കാം. കെണികൾ ഉണ്ടോ എന്ന് സൂക്ഷച്ചു നോക്കിക്കൊള്ളാം. ഹ ! നേരം വെളുക്കുന്നെല്ലോ. തേൻ ശേഖരിച്ചുകൊണ്ടു വരാം എന്ന ആഗ്രഹത്തിൽ ഞാൻ കുശവന്റെ നിലത്തിൽ എത്തി. അതാ,വിടർന്നു പന്തലിച്ചു നിൽക്കുന്ന പനിനീർ പൂക്കൾ… അവിടെ എന്താ തിരക്ക്.? ആ കുശവൻ വീട് മാറി പോവുകയാണോ? കെണിയൊന്നുമില്ലെന്ന തോന്നുന്നത് ഞാൻ ഇത്തിരി തേൻ കുടിച്ചിട്ട് കുഞ്ഞുങ്ങളുടെ അടുത്തേക്ക് പോകാം. ഈ പനനീർ പൂക്കൾക്ക് എല്ലാം എന്തേ ഒരു രക്തത്തിന്റെ മണം.!!! എങ്കിലും ഇത്തിരി വിശപ്പു മാറ്റിയിട്ടു വേറെ എവിടെയെങ്കിലും പോയി മക്കൾക്ക് തേൻ എടുക്കാം. അയ്യോ എന്റെ ചുണ്ട് മുറിഞ്ഞോ.? രക്തം വരുന്നുണ്ടെല്ലോ.. എന്റെ മുറിവ് ആ ഉറവയിൽ പോയി കഴുകിയിട്ടു വരാം … അയ്യോ ഈ ഉറവയിൽ മുഴുവൻ രക്തം ആണല്ലോ! .ഈ പനിനീർ പൂവിൽ തേൻ ഇല്ലല്ലോ രക്തം ആണല്ലോ വരുന്നേ. പനിനീർ പൂക്കൾ രക്തത്തിൽ നിറഞ്ഞു നിൽക്കുകയാണല്ലോ. എന്താ ഇവിടെ സംഭവിക്കുനന്നേ.

post watermark60x60

എന്റെ മക്കൾ അനാഥരായി പോകുമോ. വേണ്ട ഞാൻ വേറെ എവിടെയെങ്കിലും പോയി തേൻ നുകാരം. അതേ അടുത്ത നിലത്തിൽ ഉണ്ടല്ലോ പൂക്കൾ. ഇപ്പോൾ കുറച്ചു കുടിച്ചു ബാക്കി മക്കൾക്കും കൊടുക്കാം. എന്റെ ഓമന എന്തെങ്കിലും കുടിച്ചിട്ടുണ്ടാകുമോ ആവോ..? ഇനി വീട്ടിലേക്കു പോകാം. കുശവനും കൂട്ടരും ഇവിടുന്നു എല്ല സാധനങ്ങളും എടുത്തുകൊണ്ടു പോകുകയാണെല്ലോ. എന്റെ ഓമന എവിടെ.? അവരുടെ കയ്യിൽ ഉള്ള കൂട് ഒഴിഞ്ഞു കിടക്കുകയാണല്ലോ. എന്റെ ഓമനയെ അവർ കൊന്നോ അതോ അവൾ വിഷമിച്ചു വിധിക്കു കിഴടങ്ങിയോ. എന്റെ മക്കളെ കണ്ടേ തീരു അവർക്ക് വിശക്കുന്നുണ്ടാകും. മക്കളെ തേൻ കുടിച്ചേ. അയ്യോ !! എന്റെ ഒമാനേ നീ രക്ഷപെട്ടോ.! അതേ അത് ഒരു വലിയ കഥയാണ് . ഇന്നലെ വൈകിട്ട് എനിക്ക് തീറ്റയുമായി വന്നപ്പോൾ ആണ് ഭയങ്കര ശബ്ദത്തോടെ ഇരുട്ടയി. പിന്നെ രാവിലെ വെളിച്ചം വന്നപ്പോളേക്കും കുടു തുറന്നിരിക്കുകയായിരുന്നു. അങ്ങനെ ഞാൻ രക്ഷപെട്ടു. ഇന്നലെ പെട്ടെന്ന് ഇരുട്ടുവാൻ കാരണം എന്താണ് എന്ന് അറിയാമോ. ദൈവത്തിന്റെ പുത്രൻ ആയ യേശുക്രിസ്തു മനുഷ്യരുടെ പാപത്തിനു പരിഹാരം ആയി ക്രൂശിൽ മരിച്ചു അപ്പോൾ ആണ് സൂര്യന് അതു കാണാൻ കഴിയാതെ മുഖം മറച്ചു കളഞ്ഞു. പാറകൾ പിളന്നു അതാണ് വലിയ ശബ്ദം കേട്ടത്. അതിനു മുൻപ്‌ കുറച്ചു മഹാപുരോഹിതന്മാർ വന്നു കുശവന്റെ നിലം വാങ്ങി മുപ്പതു വെള്ളികശിന് പരദേശികളെ കുഴിച്ചിടുവാൻ വാങ്ങി. ഈ മുപ്പതു വെള്ളികശ് യേശുവിനെ കാണിച്ചു കൊടുത്തതിനു യൂദായ്ക്കു രക്തത്തിന്റെ വിലയായി കൊടുത്തത് ആയിരിന്നു. യേശുവിനെ മരണ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു: ഞാൻ കു‌‍റ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു. അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു. മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: അതാണ് നിലം വാങ്ങാൻ ഉപയോഗിച്ചത്. യേശുവിനെ ഒറ്റി കൊടുത്ത കാശുകൊണ്ടാണ് വാങ്ങിയത് . പിന്നീട് വെളിച്ചം വന്നപ്പോളെക്കും അവിടെ പുക്കൾക്കും വെള്ളത്തിനും എല്ലാം രക്തത്തിന്റെ മണം ആയിരുന്നു. അതു ഒരു രക്ത നിലം ആയി മാറി. അതു കണ്ട കുശവൻ വീട് വിട്ടു ഇറങ്ങി ഓടി… എന്റെ ഓമനെ ഞാനും അവിടെ വന്നു തേൻ കുടിച്ചപ്പോൾ പേടിച്ചുപോയി.എന്റെ ചുണ്ട് മുറിഞ്ഞു പോയോ എന്നു തോന്നി ആ പനിനീർ പൂവിൽ നിന്നു രക്തം ഒഴുകുകയായിരുന്നു. അവിടുത്തെ രുചികരമായ പനിനീർ പുഷ്പം പോയെല്ലോ.. എന്തായാലും നീ വന്നല്ലോ. സന്തോഷം ആയി. യേശു ക്രിസ്തുവിന്റെ മരണം മൂലം മനുഷവർഗ്ഗത്തിന്റെ പാപവും മാറി നിനക്കു കൂട്ടിൽ നിന്ന് രക്ഷപ്പെടാനും പറ്റിയല്ലോ. നന്ദി യേശുവേ….

ബെറ്റി ബിബിൻ

-ADVERTISEMENT-

You might also like