സംസ്ഥാന പി.വൈ.പി.എയുടെ ടി.വി ചലഞ്ച് പുരോഗമിക്കുന്നു

കുമ്പനാട് : സാധുക്കളായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന് കൈകോർത്തു ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ.

കേരളത്തിലെ വിവിധ മേഖലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു 17 ഇടങ്ങളിലും കൂടാതെ കുവൈറ്റ്‌ ഐ.പി.സി സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ, തെന്മല മിഷൻ ഫീൽഡുകളിൽ എട്ടെണ്ണവുമാണ് നൽകുന്നത്. ഐ.പി.സി കുവൈറ്റ്‌ സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പി.കെ. ജോൺസൺ, പി.വൈ.പി.എ സെക്രട്ടറിയും സംസ്ഥാന പി.വൈ.പി.എ മുൻ ട്രഷററുമായിരുന്ന ഫിന്നി വർഗീസ് ഉൾപ്പെടെയുള്ള പി.വൈ.പി.എ എക്സിക്യൂട്ടീവ്സ് മുൻ നിരയിൽ നിന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ അടൂർ മണക്കാല ഐ.പി.സി സഭാ ഹാളിൽ പ്രവർത്തനം ഔദ്യോഗികമായി പ്രാർത്ഥിച്ചു തുടക്കം കുറിച്ചു.  ഐ.പി.സി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി & കൗൺസിൽ അംഗവും, പി.വൈ.പി.എ പത്തനംതിട്ട മേഖല പ്രസിഡന്റുമായ പാസ്റ്റർ ബെൻസൺ തോമസ് പ്രവർത്തന വിശദീകരണം നടത്തി.

കുവൈറ്റ്‌ ഐ.പി.സിയിലെ സുവിശേഷീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ജേക്കബ് തോമസ് (ഷാജി മങ്ങാട്ട്), മാത്യൂ പി. മാത്യു, ജോസ് എബ്രഹാം എന്നിവർ ചേർന്ന് ആദ്യ ടി.വി അടൂർ ഈസ്റ്റ്‌ സെന്ററിന് കൈമാറി. കൊട്ടാരക്കര, പത്തനംതിട്ട മേഖലകളിലാണ് വെള്ളിയാഴ്ച വിതരണം നടന്നത്. വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റുള്ള മേഖലകളിലും വിതരണം നടക്കും. ഇതിനോടൊപ്പം ജോർജ്ജ് മത്തായി സി.പി.എയും, ജെയിംസ് അറ്റ്ലാന്റായും ടി.വി. ചലഞ്ചിൽ സംസ്ഥാന പി.വൈ.പി.എയോടൊപ്പം കൈകോർത്തിട്ടുണ്ട്.

ഐ.പി.സി സംസ്ഥാന കൗൺസിൽ അംഗം ഫിന്നി പി. മാത്യു, പി.വൈ.പി.എ സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ, കോട്ടയം മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, ചങ്ങനാശ്ശേരി സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ജെറി പൂവക്കാല, ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഡാർവിൻ വിത്സൻ, അടൂർ ഈസ്റ്റ്‌ സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ അലക്സ്‌ വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന നന്ദി അറിയിച്ചു. ഐ.പി.സി മണക്കാല സഭാശ്രുശ്രുഷകൻ പാസ്റ്റർ ജോൺ ശാമുവേൽ പ്രാർത്ഥിച്ചു യോഗം അവസാനിച്ചു. സംസ്ഥാനതല ഉത്ഘാടനം ജൂൺ മാസത്തിൽ എറണാകുളം മേഖലയിൽ നടത്തപ്പെട്ടു തുടർന്ന് ആലപ്പുഴ മേഖലയിലെ ആദ്യഘട്ട വിതരണവും നടത്തപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.