റഷ്യയുടെ കൊറോണ വാക്‌സിന്‍ നാളെ എത്തും

ന്യൂഡല്‍ഹി: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഷ്യയുടെ കൊറോണ വാക്‌സിന്‍ നാളെ എത്തും. എന്നാല്‍ റഷ്യയുടെ വാക്‌സിനില്‍ ലോകാരോഗ്യ സംഘടന അടക്കം ആശയക്കുഴപ്പത്തില്‍ലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വാക്‌സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്നു റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരില്‍ ഒരാള്‍ തന്നെ സംശയം പ്രകടിപ്പിച്ചു. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വര്‍ധിപ്പിച്ചേക്കാമെന്നാണ് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ വാക്‌സിന്‍ എത്തുേേമ്പാള്‍ ആശങ്ക നിലനില്‍ക്കുന്നത്. വാക്‌സിന്‍ ഏതുതരം ആന്റിബോഡികളാണ് ഉല്‍പാദിപ്പിക്കുകയെന്നതു അറിഞ്ഞിരിക്കണം. നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന റഷ്യയ്ക്കു മുന്നറിയിപ്പു നല്‍കി. ഗവേഷണത്തിന് അതിവേഗ നടപടികളാണ് റഷ്യ സ്വീകരിച്ചതെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ട്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസമാണ് റഷ്യയുടെ ആരോഗ്യ രംഗത്തെ തലപ്പത്തുള്ളവര്‍ പങ്കുവെയ്ക്കുന്നത്.

റഷ്യയുടെ കോവാക്‌സ് സംവിധാനത്തില്‍ ചേരാന്‍ കൂടുതല്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 75 രാജ്യങ്ങളാണ് സാധ്യതാ വാക്‌സിനുകളുടെ വികസനത്തിലും വിതരണത്തിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച കോവാക്‌സിന്റെ ഭാഗമായിട്ടുള്ളത്. ലഭ്യത കൂടി പരിഗണിച്ച് എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ന്യായമായ വില, വിവിധയിടങ്ങളിലെ ലഭ്യത തുടങ്ങിയവയിലും കോവാക്‌സിന്റെ സഹായമുണ്ടാകും. കൊറോണ് മഹാമാരിക്കെതിരെയുള്ള പ്രതിരോധം ലക്ഷ്യമിട്ടു രൂപീകരിച്ച ആക്‌സസ് ടു കോവിഡ് ടൂള്‍സ് ആക്‌സിലറേറ്ററിനു കീഴിലാണ് കോവാക്‌സിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ലോകത്താകെ 160 വാക്‌സീന്‍ ഗവേഷണങ്ങളാണ് നടക്കുന്നത്. ഇതില്‍ 27 എണ്ണം മനുഷ്യരിലെ പരീക്ഷണം എന്ന നിര്‍ണായക ഘട്ടത്തിലേക്കു കടന്നുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.