ചെറുചിന്ത: കീഴ്‌വഴക്കങ്ങളും മാറ്റങ്ങളും | രാജൻ പെണ്ണുക്കര

മലയാള ഭാഷയിൽ സാധാരണ ഉപയോഗിക്കുന്ന ചില പദങ്ങളും വളരെ ശ്രദ്ധേയവും പല അർത്ഥത്തിൽ വ്യാഖ്യാനിക്കപ്പെടാവുന്നതും ആകുന്നു.
അതിനു ഒരു ഉദാഹരണം ആണ്,
“””കീഴ്‌വഴക്കം (Precedence, Vouge)””‘ എന്ന പ്രയോഗം. ഈ ദിവസങ്ങളിൽ എന്നേ വളരെ ചിന്തിപ്പിക്കുന്ന ഒരു മലയാള പദം കൂടിയാണ് ആണ് ഇത്…

post watermark60x60

ആദ്യമായി നാം നന്നായി മനസ്സിലാക്കേണ്ടിയ വസ്തുത “”കീഴ്‌വഴക്കം””
ആരെയും പഠിപ്പിക്കുന്ന വിഷയമല്ല,
അതു ആരെയും പഠിപ്പിക്കാനും സാധിക്കില്ല എന്നതുതന്നെ.

“”കീഴ്‌വഴക്കം”” എന്നാൽ നിലവിലുള്ള രീതി, സമ്പ്രദായം, നാട്ടുനടപ്പ്, ലോകാചാരം, എന്നാണ് അർത്ഥമാക്കുന്നത്….
എന്നു വച്ചാൽ പാലിക്കപ്പെടുന്നവ, ആചരിക്കപ്പെടുന്നവ, അനുഷ്ഠിക്കപ്പെടുന്നവ, എന്നും ഒരർത്ഥത്തിൽ പറയാം… അതായത്
മുൻപ് നടന്നു കൊണ്ടിരിന്നതിനെ അതുപോലെ തുടരുന്ന അവസ്ഥ എന്നു ചുരുക്കം…അതു ചിലപ്പോൾ തെറ്റോ, ശരിയോ ആകാം.

Download Our Android App | iOS App

ഇതിന്റ നിർവചനം നാം നന്നായി അറിയണം, മനസ്സിലാക്കണം. അല്ല “”കീഴ്‌വഴക്കം പഠിപ്പിക്കുന്നു”” എന്നു ഈ വാക്കിന്റെ അർത്ഥം ദുർവ്യാഖ്യാനം ചെയ്താൽ അതിനെ കാര്യമായി തന്നെ എടുക്കണം എന്നു മാത്രമേ ഇപ്പോൾ പറയുവാൻ സാധിക്കു.

പല തെറ്റായ രീതികളും, അല്ലെങ്കിൽ ജനാധിപത്യ വ്യവസ്ഥകൾക്ക് വിപരീതമായും, സത്യത്തിനു കോട്ടം തട്ടുന്ന രീതിയിലും, നീതിക്ക് നിരക്കാത്തതു മായ കാര്യങ്ങൾ അഥവാ വ്യക്തമായ സുതാര്യത ഇല്ലാതെ കണ്ണും അടച്ചു, പണ്ട് നടന്നതുപോലെ ഇന്നും ദൈവസഭകളിലോ, സമൂഹത്തിലൊ നടക്കുന്നു എങ്കിൽ, അല്ലെങ്കിൽ വച്ചു പുലർത്തുന്നു എങ്കിൽ അതിനെ നിസംശയം തെറ്റായ കീഴ്‌വഴക്കം എന്നു പറയാം.. അതു നന്നായി ചോദ്യം ചെയ്യപ്പടേണ്ടതാണ്……

നമ്മുടെ രാജ്യമായ ഭാരതത്തിൽ തന്നെ എത്രയോ വർഷങ്ങളായി നടന്നിരുന്ന പല കാര്യങ്ങളും, കീഴ്‌വഴക്കങ്ങളും, ഇന്നത്തേതിൽ അനുയോജ്യമായതല്ല, അവകൾ തുടരുന്നത് പ്രായോഗികം അല്ലെന്നും അവകളിലെ തെറ്റുകളും, പോരായ്മകളും നന്നായി മനസ്സിലാക്കി, നിയമ സംവിധാനവും, കോടതികളും, ഇടപെട്ട് തിരുത്തി എഴുതേണ്ടി വന്ന കാര്യം നമ്മൾ ഓർക്കണം..

കേരളത്തിൽ വർഷങ്ങളായി പാലിച്ചിരുന്ന കീഴ്‌വഴക്കം സംബന്ധിച്ചു ചില മാസങ്ങൾക്കു മുൻപ് ഇന്ത്യയുടെ പരമോന്നത കോടതി നടത്തിയ വിധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത വാർത്തകളും സംഭവ വികാസങ്ങളും നാം വായിച്ചിട്ടുണ്ട്. അതിനോട് ബന്ധപെട്ടുള്ള കോടതി വിധിയുടെ ചില പ്രത്യേക പരാമർശങ്ങൾ നമുക്ക് നന്നായി അറിയാവുന്നതുമാണ്.

അനേക പതിറ്റാണ്ടുകളായി ഭാരതത്തിൽ നടന്നുപോന്ന ചില വ്യവസ്ഥകളെ തിരുത്തി എഴുതികൊണ്ട് ഇന്ത്യയുടെ പരമോന്നത കോടതി ഇന്നലെ പ്രഖ്യാപിച്ച ചരിത്രപ്രധാനമായ വിധി നിർണയം നാം എല്ലാവരും അറിഞ്ഞു കാണും.

ഇതിൽ നിന്നും മനസ്സിലാകുന്ന സത്യം “”കീഴ്‌വഴക്കം”” സനാതനത്വം (Permanent) ഉള്ള പ്രക്രിയ അല്ല. അതു കാലപരിണാമവും, കാലഗതിയും, അനുസരിച് മാറുന്ന പ്രതിഭാസം ആണ്…

പല ദേശത്തും, കുടുംബങ്ങളിലും, സഭകളിലും, അലിഖിതങ്ങളായ കീഴ്‌വഴക്കങ്ങൾ ഇന്നും നടക്കുന്നുണ്ട്. അവ നിയമപരമായി ഒട്ടും സാധുത ഇല്ലാത്തവയും ആണ്.

പണ്ട് നാം ആയിരുന്ന സമുദായ സഭകളിൽ വർഷങ്ങളായി ഉണ്ടായിരുന്ന പല മാമൂലുകളും, ആചാരങ്ങളും, രീതികളും, ക്രമങ്ങളും, ഉണ്ടായിരുന്നു. എന്നാൽ അവ എല്ലാം വിട്ടിട്ടു വന്നതുകൊണ്ടല്ലേ നമ്മേ വേർപെട്ട സമൂഹം എന്ന വിളിപ്പേരിൽ അറിയപെടുന്നേ…

തെറ്റായ രീതിയിൽ കീഴ്‌വഴക്കം വച്ചു പുലർത്തുന്നു എങ്കിൽ അതിൽ ചില വ്യക്തി പരമായ സ്ഥാപിത താൽപ്പര്യങ്ങൾ ഉണ്ടെന്നതും പഴയതു മനഃപൂർവം വിട്ടുകളയുവാൻ മനസ്സില്ല എന്നതും
പകൽ പോലെ സത്യം തന്നെ.

ഇന്നും നാം വിശാല ചിന്താഗതിയിൽ വരാതെയും, തെറ്റിനെ തെറ്റ് എന്നു പറയാതെ സത്യത്തിന്റെ മുൻപിൽ കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്നു എങ്കിൽ നാം പല തെറ്റായ കീഴ്‌വഴക്കത്തിനും അടിമകൾ എന്നു വേണം പറയുവാൻ.

വിശ്വപ്രസിദ്ധനായ മാർട്ടിൻ ലൂഥർ കിംഗ് വിശ്വാസ പ്രമാണത്തിനു വേണ്ടി ഇറങ്ങി തിരിച്ചു. അന്നു വരെ നടന്നു കൊണ്ടിരുന്ന പല ആചാരങ്ങളെയും, പ്രമാണങ്ങളെയും, വിശ്വാസത്തെയും, തെറ്റായ കീഴ്‌വഴക്കങ്ങളെന്നും, അവകൾ, ദൈവീക പ്രമാണത്തിനു വിപരീതം എന്നും വിളിച്ചു പറഞ്ഞു പടി ഇറങ്ങാൻ ധൈര്യം കാണിച്ചു.

ഒരിക്കൽ യേശു യെരുശലേം ദേവാലയത്തിൽ ചെന്നപ്പോൾ കണ്ട
കാഴ്ച്ച യേശുവിന്റെ ഹൃദയം തകർത്തു. ദേവാലയത്തിൽ അന്നു വരെ നടന്നു വന്ന ചില രീതികൾ യേശുവിനു ഉൾകൊള്ളാൻ കഴിഞ്ഞില്ല. യേശു ചാട്ടവാർ എടുത്തു അടിച്ചു വാണിഭക്കാരെയും മറ്റും പുറത്താക്കി എന്നു വായിക്കുന്നു.

ഇന്നായിരുന്നു എങ്കിൽ ഞങ്ങൾ എത്രയോ നാളുകളായി ഇങ്ങനെയാണ് ചെയ്യുന്നത്, ഞങ്ങൾ ബഹുഭൂരിപഷം ഇതിനെ പിന്താങ്ങുന്നു എന്ന വാദമുഖങ്ങൾ പുറത്തു വരുമായിരുന്നു.. പിന്നെ കേസും കച്ചേരി ആയി, അടിപിടിയും പിളർപ്പും അങ്ങനെ പലതും പലതും……

നാം ആയിരുന്നു യേശുവിന്റെ സ്ഥാനത്തെങ്കിൽ എന്തു ചെയ്യുമായിരുന്നു?????. എനിക്ക് എന്തു വേണം, ഞാൻ എന്തിനു ഇടപെടണം, സത്യം അറിയാമെങ്കിലും എന്തിനു പ്രതികരിക്കണം, എന്ന് നാം ചിന്തിച്ചു പിൻമാറുന്നെങ്കിൽ ദൈവം ഏൽപ്പിച്ച കൃത്യനിർവഹണത്തിൽ നിന്നും കൈകഴുകുന്നു എന്നു മനസിലാക്കാം…

കേരളത്തിൽ പെന്തകൊസ്തു സഭകളിൽ പതിറ്റണ്ടുകളായി നടത്തി പോന്ന ഒരഅപ്പത്തിൽ നിന്നും ഭക്ഷിക്കയും ഒരു പാനപാത്രത്തിൽ നിന്നും കുടിക്കയും ചെയ്യുന്ന കത്തൃമേശയുടെ രീതികൾ നമുക്ക് സുപരിചിതം ആണ്.

എന്നാൽ ആ കീഴ്‌വഴക്കം ഇന്നു ഈ മഹാവ്യാധി വന്നപ്പോൾ മാറുന്നതായി കാണുന്നു. ഇന്നു ഓരോരുത്തർക്കും ഓരോ കപ്പ്‌ എന്ന രീതി ആയി മാറിയില്ലേ. അതും ചുണ്ടോടു മുട്ടിക്കരുതെന്ന എന്ന നിബന്ധനകൾ വച്ചും..

ഈ മഹാവ്യാധി ഇങ്ങനെ ചില നാളുകൾ കൂടി ഇത്ര തീവ്രതയോട് നീണ്ടുപോയാൽ പുതിയ രീതി എന്നന്നേക്കുമായി തന്നെ പ്രാബല്യത്തിൽ വരും എന്നതിന് തർക്കം ഇല്ല.. അപ്പോൾ കീഴ്‌വഴക്കം മാറ്റങ്ങൾക്കു അതീതമാണ്.

തെറ്റിനെ പിൻതുണക്കയല്ല വേണ്ടിയത്, തെറ്റിനെ കുറച്ചു ശരി എന്നു കാണാനുമല്ല നാം ശ്രമിക്കേണ്ടിയത്. തെറ്റ് തെറ്റും, ശരി ശരിയും ആകുന്നു, എന്നത് ഒരിക്കലും മാറാത്ത സത്യം ആകന്നു..

അതുകൊണ്ട് കീഴ്‌വഴക്കത്തിനു മുൻപിൽ
നീതിയെയും ന്യായത്തെയും അടിയറവ് പറയുകയല്ല, മറിച് അവകളെ തിരുത്തി എഴുതാൻ ശ്രമിക്കണം. നമുക്ക് നമ്മുടേതായ അഭിപ്രായവും നീതി ബോധവും ഉണ്ടാകണം. അത് ഇല്ലെങ്കിൽ പിന്നെ എന്തു മൂല്യമാണ് നമ്മുടെ ജീവിതത്തിൽ സൂക്ഷിക്കേണ്ടത് അഥവാ കാണേണ്ടിയത്…….

(രാജൻ പെണ്ണുക്കര)
മുംബൈ)

-ADVERTISEMENT-

You might also like