നേരിടാം ജാഗ്രതയോടെ; നമ്മൾ അതിജീവിക്കും

പത്തനംതിട്ട : വരും ദിവസങ്ങളിൽ കേരളത്തിൽ ശകത്മായ മഴയും കാറ്റും ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പിൽനിന്നുംസർക്കാർതലത്തിൽനിന്നുംഅറിയിപ്പുകൾ ലഭിക്കുന്ന ഈ അവസരത്തിൽ ഈ അവസരത്തിൽ എങ്ങനെപ്രതിരോധിക്കുവാൻ സാധിക്കും എന്നതിനെ വ്യകതമാക്കുന്നതിനാണ് ഈ കുറിപ്പ്. അടിയന്തരസാഹചര്യങ്ങളിൽ സർക്കാർഏജൻസികൾ മുഖേന സഹായങ്ങൾ ലഭ്യമാക്കുന്നതിന് ചില സാഹചര്യങ്ങളിൽ താമസമോ തടസ്സങ്ങളോ നേരിട്ടെന്നിരിക്കാം. എന്നാൽ അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ അതിനെ മറികടക്കുവാനും പ്രതിരോധിക്കുവാനുംഎന്ത് ചെയ്യണംഎന്നുള്ളതിനെ കുറിച്ചാണ് പറയുന്നത്. അത്യാവശ്യമായി ഒരു അടിയന്തര കിറ്റ് കയ്യിൽ കരുതുകഎന്നുള്ളതാണ് പ്രാഥമികകമായി നാംചെയ്യേണ്ടത്.
ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:
– ടോര്‍ച്ച് (Torch)
– റേഡിയോ (Radio)
– 500 ml വെള്ളം (500 ml water)
– ORS ഒരു പാക്കറ്റ് (one packet of ORS)
– അത്യാവശ്യം വേണ്ടുന്ന മരുന്ന് (Necessary medicine)
– മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (One small bottle detol, savlon etc)
– 100 ഗ്രാം കപ്പലണ്ടി (100 grms of Groundnuts)
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം (100 grms of dried grapes or dates)
– ചെറിയ ഒരു കത്തി (a knife)
– 10 ക്ലോറിന്‍ ടാബ്ലെറ്റ് (10 chlorine tablets for purifying water)
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി (one battery bank or necessary batteries to power the torch)
– ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ (fully charged simple feature mobile phone with call balance)
– അത്യാവശ്യം കുറച്ച് പണം (Necessary money)
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക.ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ അറിയിപ്പുകൾ റേഡിയോയില്‍ ശ്രദ്ധിക്കുക. ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക. പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ സൂക്ഷിക്കുക. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വെക്കുക. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക. താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടെ പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട് ഈ മോശം സ്ഥിതിയെ നമുക്ക് അതിജീവിക്കാം. ഉത്തരവാദിത്വത്തോടെ നമുക്ക് പ്രതിസന്ധികളെ നേരിടാൻ സജ്ജരാകാം..
(അവലംബം: Kerala State Disaster Management Authority)

-Advertisement-

You might also like
Comments
Loading...