ഇന്നത്തെ ചിന്ത : ഭക്തന്മാരെ ബഹുമാനിക്കാൻ പഠിക്കുക | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 15:4 നാം കാണുന്നു: “വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;”

ദൈവഭക്തന്മാരെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതുണ്ട്. ബഹുമാനം നൽകാൻ കഴിയുന്നുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തരുടെയും പക്വതയെ വെളിവാക്കുന്നു. നാവുകൊണ്ടും പ്രവർത്തികൊണ്ടും അവരെ അപകീർത്തിപ്പെടുത്തുന്നവർ വർധിച്ചു വരുന്നു. ചിലർക്ക് അതിൽ ആത്മസുഖം തോന്നുന്നുണ്ട് താനും. ഭക്തന്മാർക്കെതിരെ ദോഷം പറയുക, അപമാനിക്കുക, നുണപ്രചരണം നടത്തുക ഇവ ഇപ്പോൾ സർവസാധാരണമാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരം ഇതു കാട്ടുതീ പോലെ പടരാൻ സഹായിക്കുന്നു. ഭക്തന്മാർക്കു ദോഷം ചെയ്യുന്നവനെല്ലാം അങ്ങനെ തന്നെ കുലുങ്ങിപ്പോകും. അവരെ ബഹുമാനിക്കാൻ പഠിക്കുക. അവർ ദൈവത്തിന്റെ പ്രതിനിധികളാണ്.

ധ്യാനം: സങ്കീർത്തനങ്ങൾ 15
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading