സ്വർഗ്ഗീയവിരുന്ന് ലൈവ് ആരാധന പുത്തൻ ആത്മീയ തലത്തിലേക്ക്

കോട്ടയം : സ്വർഗ്ഗീയവിരുന്ന് സഭയുടെ മൂന്ന് ലൈവ് ആരാധനകൾ ഇനിമുതൽ എ.സി.വി ഉത്സവ് ചാനലിലും, ഗ്രേസ് ഫാമിലി ടിവിയിലും ഉണ്ടായിരിക്കുമെന്ന് സഭ കൗൺസിൽ അറിയിച്ചു. സ്വർഗ്ഗീയവിരുന്ന് സീനിയർ പാസ്റ്റർ തങ്കു ബ്രദറിന്റെ ഫേസ്ബുക്ക് ലൈവ് ‘ഇന്നർ ചേംബർ’ 140 ദിവസങ്ങൾ പിന്നിടുമ്പോൾ, തുടർന്നുള്ള ദിവസങ്ങളിൽ എ.സി.വി ഉത്സവ് ചാനലിലും (ACV Channel no: 99) ഗ്രേസ് ഫാമിലി ടിവിയിലും (Kerala vision channel 514) സംപ്രേഷണം ചെയ്യും. വചന ഘോഷണത്തോടൊപ്പം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായ പ്രായോഗിക കാര്യങ്ങളും അടങ്ങിയ ലൈവ് ആരാധനയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം പങ്കുചേർന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.

post watermark60x60

സ്വർഗ്ഗീയവിരുന്ന് സീനിയർ പാസ്റ്റർ തോമസുകുട്ടി ബ്രദർ നയിക്കുന്ന ‘കർത്താവിന്റെ ചിറകടിയിൽ’ എന്ന ഫേസ്ബുക്ക് ലൈവ് ആരാധനയും ഇനിമുതൽ ACV ഉത്സവ് ചാനലിൽ ലഭ്യമാണ്. എല്ലാ ദിവസവും രാവിലെ 11 മണിയാണ് ആരാധനയുടെ സമയം. റൗണ്കും സാറയും നയിക്കുന്ന ‘എറൈസ് ആൻഡ് ഷൈൻ’ ലൈവ് ആരാധനയും ഉണ്ടായിരിക്കും. ഹെവൻലി ഫീസ്റ്റ് ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും ACV ഉത്സവ് ചാനലിലും ലൈവ് ലഭ്യമാ ണെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like