ട്രാൻസ്ഫോമേഴ്‌സ് ഓൺലൈൻ വി.ബി.എസ് ആഗസ്റ്റ്‌ 14 മുതൽ

ലോകമെമ്പാടുമുള്ള കുരുന്നുകൾക്കായി ട്രാൻസ്ഫോമേഴ്‌സ് ഒരുക്കുന്ന ഓൺലൈൻ വി.ബി.എസ് 2020 ഓഗസ്റ്റ് 14, 15, 16 തീയതികളിൽ സൂം പ്ലാറ്റ്ഫോമില്‍ നടത്തപ്പെടുന്നു. കോവിഡ് 19 മൂലം നഷ്ടമായ ആത്മീയ സന്തോഷത്തിന്റെ ദിനങ്ങൾ ഓൺലൈനിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ട്രാൻസ്ഫോമേഴ്‌സ് ഈ വിബിഎസ് ഒരുക്കിയിരിക്കുന്നത്.

post watermark60x60

ഓരോ കുഞ്ഞിന്റെയും ചുവടുകൾ ദൈവത്താൽ പരിശീലിപ്പിക്കപ്പെടുന്നതിന് MY STEPS – The Steps Of A Disciplined Generation എന്ന ചിന്താവിഷയത്തിലധിഷ്ഠിതമായ പാഠ്യപദ്ധതി മലയാളത്തിലാണ് ഓൺലൈൻ വിബിഎസിലൂടെ കുഞ്ഞുങ്ങളിലേക്ക് എത്തുന്നത്. ഒരു സമയം ഒരു കുട്ടിക്ക് രജിസ്റ്റർ ചെയ്യാവുന്ന രീതിയിൽ ആണ് രെജിസ്ട്രേഷൻ ക്രമീകിച്ചിരിക്കുന്നത്. ഒന്നിൽ കൂടുതൽ കുട്ടികൾ ഒരു ഭവനത്തിൽ രജിസ്റ്റർ ചെയ്യാനുണ്ടെങ്കിൽ വീണ്ടും ആ രെജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.ലോകത്തെവിടെനിന്നും കുഞ്ഞുങ്ങൾക്ക് ഈ ഓൺലൈൻ വിബിഎസിൽ പങ്കെടുക്കാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like