നാളെ ആരംഭിക്കാനിരുന്ന കെ.എസ് .ആര്‍.ടി.സി-യുടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല. ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

post watermark60x60

കോവിഡ് പശ്ചാത്തലത്തിൽ ഇനി പുതിയൊരു അറിയിപ്പ് വരുന്നത്ത് വരെ ദീർഘ ദൂര യാത്രകൾ വേണ്ട എന്നാണ് നിലവിലെ സാഹചര്യം.കൂടാതെ ഇന്നത്തെ കോവിഡ് രോഗികളുടെ കണക്കും വർദ്ധിച്ചു .അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

-ADVERTISEMENT-

You might also like