വിവർത്തനം: പാഠം 2: ധ്യാനം എന്നാൽ എന്ത്? |റോഷൻ ബെൻസി ജോർജ്

മുൻപ് ഞാൻ ഉപയോഗിച്ച ധ്യാനം എന്താണ്? എന്റെ മനസ്സ് യാഥാർത്ഥ്യത്തിൽ നിന്ന് വിട്ടുപോകുന്ന ഒരു ആത്മീക അവസ്ഥ അല്ല അത്. യേശു പറഞ്ഞു,”നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.(ലൂക്കോസ് 10:27)” അതുപോലെ എന്റെ മനസ്സ് എപ്പോഴും എന്റെ കൂടെയുണ്ട് എന്നു മാത്രമല്ല അപ്പോഴത്തെ എന്റെ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് ഞാൻ ബോധവാനുമാണ്. ഞാൻ ഉപയോഗിച്ച ധ്യാനം ഇതാണ്, വചനത്തെ ശ്രദ്ധാപൂർവ്വം വായിക്കുന്നതും മനസ്സിലാക്കുന്നതുമാണ്. പതുകെ ആവർത്തിച്ചു വായിക്കുന്നതിനോടൊപ്പം, എന്റെ ജീവിതത്തിൽ ആ വചനം പ്രാവർത്തികമാകുവാനും, എന്നോട് അതിലൂടെ സംസാരിക്കുവാനും ദൈവത്തോട് അപേക്ഷിക്കുന്നതാണ് ധ്യാനം. എഴുതപ്പെട്ട വചനത്തിൽ നിന്ന് ദൈവത്തിന്റെ ചിന്തകളെ അറിയുവാനായുള്ള ഒരു എത്തിനോട്ടവും, ഈ പുരാതന ലിഖിതത്തിന്റെ താളുകളിലൂടെ ദൈവം എന്നോട് സംസാരിക്കുമ്പോൾ ആ വചനം എന്റെ ജീവിതത്തിൽ പ്രാവർത്തികമാകുന്നതുമാണ് ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ദൈവം ഉറപ്പായും സംസാരിക്കും, ഞാൻ അതു എന്റെ ജീവിതത്തോട് അനുബന്ധിച്ച് പറയാം.

അത്രയുമല്ല, ചില നല്ല വചനങ്ങൾ ഞാൻ കണ്ടെത്തിയാൽ, അതു എഴുതി എന്റെ പോക്കറ്റിൽ സൂക്ഷിക്കാറുണ്ട്. ഞാൻ അതു ദിവസത്തിൽ പല തവണ അതു ആവർത്തിച്ചു വായിക്കുകയും മനപാഠം ആക്കുവാൻ ശ്രമിക്കുകയും ചെയ്യും. ഞാൻ പലപ്പോഴും ധ്യനിക്കുന്നതിനോട് കൂടെ തന്നെ ആ വചനം മനപാഠമാക്കുകയും ചെയ്യും. ഞാൻ ഇതു എന്റെ കുടുംബത്തിന്റെ പ്രവർത്തി തന്നെ ആക്കിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റു എന്റെ ഭാര്യയോടും നാലു കുട്ടികളോടുമൊരുമിച്ച് ഞങ്ങൾ പഠച്ചുകൊണ്ടിരിക്കുന്ന വചനം കാണാത്തെ ഉറക്കെ പറയും. ഇങ്ങനെ ചെയ്യുന്നതിനാൽ ആ വചനങ്ങൾ എന്റെ ചിന്തകളുടെ ഭാഗമായി മാറുന്നത് ഞാൻ കണ്ടെത്തിയിട്ടുണ്ട്, ചിന്തകളുടെ മാത്രമല്ല എന്റെ ജീവിതത്തിന്റെയും.

വാചനത്തിലെ വാക്യങ്ങൾ എഴുതി പോക്കറ്റിൽ സൂക്ഷിക്കുന്ന എന്റെ ശീലത്തെ ചിലർ കുട്ടിത്തമായി കണക്കാക്കാറുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ ചിന്തിക്കാം, പക്ഷെ എനിക്ക് ഇതൊരു കുട്ടിത്തമല്ല. ഞാൻ ഇതു 25 വർഷം കൊണ്ട് ചെയ്തുവരുന്ന ശീലമാണ്, ഞാൻ യേശുവിന്റെ അടുക്കലേക്ക് എടുക്കപ്പെടുന്ന നാൾ വരെയും ഇനിയും എന്റെ ശീലം ഞാൻ തുടരും. ഇതിൽ നിന്നു വരുന്ന അനുഗ്രഹത്തെ അനുഭവിക്കുവാൻ, വേണമെങ്കിൽ നിങ്ങൾക്കും ഈ ശീലത്തിൽ മുഴുകാം.

post watermark60x60

ബൈബിളിന്റെ താളുകളിൽ നിന്ന് ദൈവത്തിന്റെ നേരിട്ടുള്ള സംസാരവും അനുഗ്രഹവും ഉണ്ടായിട്ടുള്ള എന്റെ അനുഭവങ്ങളെ ഞാൻ ഇനി പങ്കുവെയ്ക്കാം. ഈ അക്ഷരങ്ങളിലൂടെ ദൈവം സംസാരിക്കും. ഉറപ്പായും ദൈവത്തിന് പല രീതികളിൽ സംസാരിക്കാം, ചില ആളുകളിലൂടെ, ചില അനുഭവങ്ങളിലൂടെ, പിന്നെ ‘വളരെ ചെറിയ ശബ്ദ’ –ത്തിലൂടെയും. അങ്ങനെയോക്കെയാണെങ്കിലും, എന്റെ ഗ്രഹിക്കുന്ന കഴിവിന് കുറവായതിനാൽ ഞാൻ പലപ്പോഴും എനിക്ക് കേൾക്കേണ്ടത് കേൾക്കുന്നത് ഈ ‘വളരെ ചെറിയ ശബ്ദ’ –ത്തിലൂടെയാണ്. അതുകൊണ്ട് ഒരു സാഹചര്യത്തിൽ ദൈവത്തിന്റെ ശബ്ദം വചനത്തിലൂടെ ഉറപ്പിക്കാത്തപക്ഷം ഞാൻ ചിന്താകുലനാകാറുണ്ട്. ദൈവം തന്റെ വചനത്തിലൂടെ സംസാരിക്കുമ്പോൾ, അത് നടത്തിപ്പും ദിശയും കാണിക്കുന്ന ദൈവ ശബ്ദമാണ്.

ഇതിലുള്ള അനുഭവങ്ങളിലൂടെ നിങ്ങൾ ബൈബിലൂടെ ദൈവ ശബ്ദം കേൾക്കുന്ന ശീലത്തിലേക്ക് വരുമെന്ന് ഞാൻ കരുതുന്നു. ദൈവും തീർച്ചയായും സംസാരിക്കും. അതു അനുസരിക്കുന്നതിൽ വലിയ അനുഗ്രഹവുമുണ്ട്.

“ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. (സങ്കീ൪ത്തനങ്ങൾ 119:16)”

റോഷൻ ബെൻസി ജോർജ്

-ADVERTISEMENT-

-ADVERTISEMENT-

You might also like