ഓൺലൈൻ പഠനത്തിന് സഹായ ഹസ്തവുമായി ലിജോ ഈരയിൽ

ചെങ്ങന്നൂർ : കൊറോണ എന്ന മഹാമാരി വ്യാപിക്കുന്നതിനെ തുടർന്ന് സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് സഹായഹസ്തം നീട്ടി ലിജോ എന്ന ചെറുപ്പക്കാരൻ മാതൃകയാവുകയാണ്. 34 ടെലിവിഷനും ഒരു മൊബൈൽ ഫോണുമാണ് വിതരണം ചെയ്തത്.

തന്റെ പ്രവാസികളായുള്ള കൂട്ടുകാർ സ്പോൺസർ ചെയ്തതാണ് ഈ സഹായം.

അങ്ങാടിക്കൽ തെക്ക് ഗവ.എച്ച്.എസ്സ്. എസ്സിലെ പ്രിൻസിപ്പൽ സുനു സൂസൻ വർഗീസ് ലിജോയെ ഫോൺ വിളിക്കുകയും ഒരു കുട്ടിക്ക് ഓൺലൈൻ പഠനത്തിന് സഹായം ചെയ്യണമെന്ന് പറഞ്ഞു. അന്നുമുതൽ ആ ഭൗത്യം താൻ ഏറ്റെടുകയും 35 കുട്ടികളെ സഹായിക്കുകയും ചെയ്തു.

ലിജോയും ഏറെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് എയർനോട്ടിക്കൽ എഞ്ചിനിയറിങ്ങിൽ നല്ല മാർക്കോടെയാണ് പാസ്സായത്.

പിതാവ് മോനച്ചൻ ഈരയിൽ അസംബ്ലീസ് ഓഫ് ഗോഡ് ചെങ്ങന്നൂർ സെക്ഷൻ കമ്മിറ്റി അംഗമാണ്. ലിസിയാണ് മാതാവ്.
ലിജോ ഇപ്പോൾ ചെങ്ങന്നൂർ കല്ലിശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും ചെങ്ങന്നൂർ സെക്ഷൻ സിഐയുടെ ട്രഷററുമാണ്. കെഎസ്‌യു ചെങ്ങന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഐടി സെൽ കോഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചു.

തൻ്റെ പിതാവാണ് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ തനിക്ക് പ്രചോദനമെന്ന് ലിജോ ക്രൈസ്തവ എഴുത്തുപുരയോട് പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.