ഐ.സി.പി.എഫ് യൂത്ത് റിട്രീറ്റ്

കുമ്പനാട്: പത്തനംതിട്ട ഐ.സി.പി.എഫിന്റെ ആഭിമുഖ്യത്തിൽ സ്റ്റെഡ്ഫാസ്റ്റ് യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ 08:00 വരെ സൂമിലും ഫെയ്സ്ബുക്ക് ലൈവിലും നടക്കുന്നു. ഐഎസ്ആർഓയുടെ അക്കാദമിക വിഭാഗമായ ഐഐഎസ്ടിയിൽ ഡീനും തിരുവനന്തപുരം കല്ലുമല്ല ചർച്ച് ഓഫ് ഗോഡ് എയർപോർട്ട് ചർച്ചിന്റെ ശുശ്രൂഷകനുമായ ഡോ. രാജു കെ. ജോർജ് ദൈവവചനം ശുശ്രൂഷിക്കുന്നു. തിരുവനന്തപുരം മൗണ്ട് ഒലീവ് വർഷിപ്പ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വിപിൻ ബാബു ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. ഈ കൂട്ടായ്മയിലേക്ക് ജില്ലയിലെ എല്ലാ വിദ്യാർത്ഥിസ്നേഹിതരേയും സ്വഭവനങ്ങളിലിരുന്നുകൊണ്ട് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുവാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading