ഇന്നത്തെ ചിന്ത : നമ്മിൽ പാപമില്ലെന്നോ? |ജെ.പി വെണ്ണിക്കുളം

ദൈവത്തോടു കൂട്ടായ്മ ഉള്ളവർ സത്യത്തിൽ നടക്കേണ്ടവരാണ്. മാത്രമല്ല അവർ ദിവ്യസ്വഭാവത്തിന് കൂട്ടാളികളും ആയിരിക്കണം. ദൈവപുത്രനെ വിശ്വസിക്കുന്നതിലൂടെയും അവനുമായുള്ള നിരന്തര കൂട്ടായ്മയിലൂടെയും അതു സാധ്യമാകുന്നു. എന്നാൽ ‘നമുക്ക് പാപം ഇല്ല’ എന്നു പറയുന്നത് അന്നത്തെ നോസ്റ്റിക്ക് തത്വജ്ഞാനികളായിരുന്നു. അവരുടെ തെറ്റായ വാദങ്ങൾക്കെതിരെ യോഹന്നാൻ അപ്പോസ്തലൻ തന്റെ ഒന്നാം ലേഖനത്തിൽ പറയുന്നത് ശ്രദ്ധിക്കുക. പാപത്തെ നിഷേധിക്കുന്നവരിൽ ചുവടെ പറയുന്ന 4 കാര്യങ്ങളുണ്ട്.
1. ഇങ്ങനെയുള്ളവർ ദൈവത്തെ വഞ്ചിക്കുന്നു (വാക്യം 8).
2. സത്യം ഇവരിൽ ഇല്ല (വാക്യം 8).
3. യേശുവിനെ അസത്യവാദിയാക്കുന്നു (വാക്യം 10).
4. ദൈവത്തിന്റെ വചനം ഉള്ളിൽ ഇല്ല (വാക്യം 10).

post watermark60x60

ഇന്നും തങ്ങളുടെ തെറ്റിനെ സമ്മതിക്കാത്തവരുണ്ട്. അവർ മുകളിൽ പറഞ്ഞ നോസ്റ്റിക്കുകളെക്കാളും അപകടകാരികളാണ്. തങ്ങളുടെ തെറ്റിനെക്കുറിച്ചു യാതൊരു ബോധവുമില്ലാത്തവർക്കു ദൈവമുൻപാകെ എങ്ങനെ പ്രാഗൽഭ്യത്തോടെ നിൽക്കാനാകും?

ധ്യാനം: 1 യോഹന്നാൻ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like