ചെറുചിന്ത: സത്യത്തിന്റെ നിറം | രാജൻ പെണ്ണുക്കര

എന്തിനു സത്യത്തെയും നേരിനെയും (ശരി) എപ്പോഴും ലോകം ഭയക്കുന്നു അല്ലെങ്കിൽ പകയ്ക്കുന്നു?… സത്യം പറയുന്നവനെയും അതിൽ ഉറച്ചു നിൽക്കുന്നവനെയും ഈലോകത്തിനു ഇഷ്ടമല്ല, കൂടാതെ അവരെ ഒറ്റപ്പെടുത്തി പുറത്താക്കാനോ, ഉന്മൂലനാശം ചെയ്യാനോ അല്ലേ ലോകം ശ്രമിക്കാറുള്ളത്.

post watermark60x60

യഥാർത്ഥത്തിൽ സത്യത്തിന്റെ നിറവും രുചിയും എന്താണ്?. സത്യത്തിന്റെ രുചി, അത് ഇഷ്ടപെടാത്തവർക്കു എന്നും കയ്പായിരിക്കും. അതുകൊണ്ടാണ് പിതാക്കൻമാർ അതിനെ “”കയ്പ്പേറിയ സത്യം””എന്ന് വിളിച്ചത്…. പെട്ടെന്ന് ഓർമ്മ വരുന്നത് “”നെല്ലിക്ക തിന്നുന്ന””
ഒരു വ്യക്തിയുടെ അനുഭവമായിട്ടാണ്. “”ആദ്യം കയ്ക്കും പിന്നെ മധുരിക്കും””….
ഇതിന്റെ ഉത്തരം കണ്ടുപിടിക്കേണ്ട ദൗത്യം
വായനക്കാർക്ക് വിട്ടുതരുന്നു……

സത്യവും ശരിയും പല രീതിയിലും, പല മേഖലകളിലും മുറിവേല്പിക്കും. സത്യം പറഞ്ഞാലും, പറഞ്ഞില്ലെങ്കിലും മുറിവേല്പിക്കും എന്നതും യാഥാർഥ്യം. സത്യത്തെ നേരിടുവാൻ ധൈര്യം ഇല്ലാത്തവർക്കും മുറിവേല്പിക്കും..

Download Our Android App | iOS App

ദൈവ വചനം നമ്മേ പഠിപ്പിക്കുന്നത്, “””സത്യം ചെയ്താലും പറഞ്ഞാലും ചേതം (നഷ്ട്ടം) വരും, എന്നാലും ഹൃദയപൂർവ്വം സത്യം സംസാരിക്കണം, വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കണം. വക്രഹൃദയം നമ്മോട് അകന്നിരിക്കണം””” എന്നല്ലേ!!!!.

“”ഞാൻ തന്നെ വഴിയും സത്യവും ജീവനും”” എന്ന് യേശുനാഥാൻ അരുളിച്ചെയ്തു.. അതുകൊണ്ട് യേശുവാകുന്ന സത്യത്തെ പകെക്കുവാൻ ലോകം ശ്രമിച്ചു, ശ്രമിച്ചുകൊണ്ടിരിക്കുന്നു…

സത്യത്തെ ഒരിക്കലും മൂടിവെക്കാനോ, മറച്ചു പിടിക്കാനോ, മറിച്ചു കളയുവാനോ, ഈ ലോകത്തിനു കഴിയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത..

എന്നാൽ മനുഷ്യന്റെ സ്വഭാവം സത്യത്തിന്റെയും നേരിന്റെയും മുൻപിൽ കൊഞ്ഞണം കാട്ടി രക്ഷപെടാൻ നോക്കുന്നു എന്നത് തന്നെ..

ഇന്നു നാം സത്യത്തിന്റെ മുൻപിൽ മുഖം തിരിച്ചാൽ, ഒരു ദിവസം സത്യമാകുന്ന ദൈവത്തിന്റെ മുൻപിൽ നിന്നുകൊണ്ട് എല്ലാം സത്യം ആയിരുന്നു എന്നു വിളിച്ചു പറയേണ്ടിയ അവസ്ഥ ഉണ്ടാകും. അന്നു എല്ലാവരുടെയും മുൻപിൽ ലജ്ജിച്ചു നിൽക്കേണ്ടി വരും…

“”അയ്യോ അയാൾ നാക്കു വളച്ചാൽ കള്ളമേ പറയൂ.. ജീവിതത്തിൽ അയാൾ സത്യം പറഞ്ഞു കേട്ടിട്ടില്ല””.. എന്നൊക്കെ സാധാരണ പറയുന്നത് കേൾക്കാറുണ്ട്.

സത്യത്തെ കുറിച്ചു വാതോരാതെ സംസാരിച്ചിട്ട് നമ്മുടെ പ്രവർത്തി പഥത്തിൽ സത്യത്തിന്റെ ഒരു മാത്ര പോലും ദർശിക്കാൻ കഴിയുന്നില്ല എങ്കിൽ, നമ്മിൽ സത്യത്തിന്റെയും നേരിന്റെയും കണിക ലേശം പോലും ഇല്ലായെന്നും, നാം സത്യമാകുന്ന ദൈവത്തെ നിന്ദിക്കുന്നു അഥവാ അംഗീകരിക്കുന്നില്ല എന്നും മനസിലാക്കാം…

ഒരിക്കൽ ഒരു സുഹൃത്ത് പറഞ്ഞ ഒരു ചൊല്ല് ഇവിടെ ഒന്നു എടുത്തു പറയുവാൻ ആഗ്രഹിക്കുന്നു. സത്യം സ്ഥാപിച്ചെടുക്കാൻ തെളിവുകൾ നിരത്തണം. എന്നാൽ അസത്യത്തിനു തെളിവുകൾ ആവശ്യമില്ല. ജീവിതാനുഭവം വച്ചു നോക്കുമ്പോൾ ഇതിൽ ചില വാസ്‌തവം ഇല്ലേ എന്നുപോലും ചിലപ്പോൾ നമുക്ക് തോന്നി പോകാറില്ലേ!!!!.

ഇന്നു ഏതു മേഖലയിൽ നോക്കിയാലും നാം കാണുന്നത് സത്യത്തെ ചവിട്ടി മെതിച്ചു നേട്ടങ്ങൾ കൊയ്തു കൂട്ടുന്നവരെ അല്ലേ..
ഇതു കണ്ടു മനസ്സു മടുത്തു നമുക്ക് എന്തു വേണം എന്ന് ചിന്തിച്ചു ഒതുങ്ങി കൂടുന്ന ഒരു കൂട്ടം മനുഷ്യരെയും…

മനുഷ്യൻ സത്യത്തെ മറച്ചു വക്കുന്നതും, തടുക്കുന്നതും അവരുടെ താത്കാലിക ജയങ്ങൾക്കും സ്ഥിരതക്കും വേണ്ടി മാത്രമല്ലേ!!!!.

സത്യം തെളിയിക്കപ്പെടാനാവാതെ എത്രയോ നിരപരാധികൾ ശിക്ഷിക്കപ്പെട്ട ചരിത്രം നമ്മുടെ മുൻപിൽ ഇന്നും ദൃഷ്ടന്തമായി നിലനിൽക്കുന്നു. അതുപോലെ “നീതി നിഷേധിക്കപ്പെട്ട് നീതിക്കു വേണ്ടി വിശന്നു ദാഹിക്കുന്ന (മത്താ 5:6) ഒരു ന്യുനപക്ഷത്തെ നാം എല്ലാമേഖലകളിലും കാണുന്നില്ലേ…

സത്യത്തിന്റെ മേൽ എപ്പോഴും ദൈവത്തിന്റെ മാത്രമായ ഒരു അദൃശ്യമായ കൈയൊപ്പ് എവിടെയെങ്കിലും ഉണ്ടായിരിക്കും എന്ന യാഥാർഥ്യം മനുഷ്യൻ പലപ്പോഴും മറന്നു പോകുന്നു. അതുകൊണ്ടാണ് പല മറഞ്ഞ സത്യങ്ങളും, വസ്‌തുതകളും വരും കാലങ്ങളിൽ പകൽ വെളിച്ചം പോലെ തെളിഞ്ഞു വരുന്നതായി കാണുന്നത്….

അപ്പോൾ സത്യം ദൈവമായിരിക്കെ, ദൈവത്തെ മറച്ചു വച്ചു നേടുന്നതും സമ്പാദിക്കുന്നതും നിലനിൽക്കുമോ?? ശലോമോന്റെ ഭാഷയിൽ പറഞ്ഞാൽ സകലതും മായ മായ….

എന്നാൽ നാം ഒരു കാര്യം അറിഞ്ഞിരിക്കണം. സത്യം ഒരുനാൾ മറ നീക്കി പുറത്തു വരും. എന്തുകൊണ്ടന്നാൽ “സത്യം” ദൈവത്തിന്റെ പര്യായപദമാണ്. ദൈവത്തെ മറച്ചു വെക്കാൻ മനുഷ്യന് കഴിയുമോ??.

നാം സത്യത്തോടും നേരോടും നേടുന്നത് നമ്മുടെ വരും തലമുറക്ക് ഭാവിയിൽ മുതൽക്കൂട്ടു തന്നെ. ചിലരുടെ ജീവിതത്തിലും സ്വഭാവത്തിലും സത്യം ലവലേശം കാണില്ല. അവരെ പറ്റി ശലോമോൻ പറയുന്നത് ഇപ്രകാരമാണ് “ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവൻ വളെച്ചതിനെ നേരെയാക്കുവാൻ ആർക്കു കഴിയും? (സഭാ 7:13)..

ഒത്തിരി എഴുതുവാൻ ശ്രമിക്കുന്നില്ല, വചനം പറയുന്നു “””അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ……
ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായ വിസ്താരത്തിലേക്കു വരുത്തുമല്ലോ.””‘
(സഭാ 12:12,14)

രാജൻ പെണ്ണുക്കര
മുംബൈ

-ADVERTISEMENT-

You might also like