പാസ്റ്റർ രാജീവ്‌ ജോണിന് നന്മമരം പുരസ്‌കാരം

ജിനു വർഗീസ്

കോട്ടയം : കൊറോണ കാലത്തിലെ സമഗ്രമായ സാമൂഹിക സേവനത്തിനു കോട്ടയം ഇമ്മാനുവേൽ ക്രിസ്ത്യൻ ബിലീവേഴ്‌സ് സഭയുടെ ഈ വർഷത്തെ നന്മമരം പുരസ്‌കാരം പാസ്റ്റർ രാജീവ്‌ ജോണിന് ലഭിച്ചു. ഈ കൊറോണ കാലത്തിൽ കഴിഞ്ഞ 125 ൽ അധികം ദിവസമായി പാസ്റ്റർ രാജീവ്‌ ജോൺ കോട്ടയം പട്ടണത്തിലെ തെരുവിൽ അത്താഴം കൊടുത്തു കൊണ്ടിരിക്കുന്നു. കൂടാതെ 1000ത്തിൽ അധികം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മരുന്നുകൾ, ബേബി ഫുഡ്‌, സാനിറ്റൈസർ, മാസ്ക്, കൈ ഉറകൾ, വസ്ത്രങ്ങൾ എന്നിവയുടെ സൗജന്യ വിതരണവും ചെയ്തു വരുന്നു. 150 ളം വരുന്ന നിരാലംബരായ സാധുക്കൾക്ക് പാസ്റ്റർ രാജീവ്‌ ജോൺ എല്ലാ ദിവസവും ഒരു നന്മ ആയി മാറുന്നത്.

സോഷ്യൽ മീഡിയ, ടീവി ചാനലുകൾ, ദിനപത്രങ്ങൾ, ക്രൈസ്തവ മാധ്യമങ്ങൾ തുടങ്ങി വിവിധ മീഡിയകളിലും വലിയ വാർത്തകളായിരുന്നു പാസ്റ്ററുടെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ. ഞായറാഴ്ച(19.07.2020) ഉച്ചക്ക് ഇമ്മാനുവേൽ ക്രിസ്ത്യൻ ബിലീവേഴ്‌സ് ചർച് കേരള പ്രസിഡന്റ്‌ റവ. ഷാജി ജോർജ് പുരസ്‌കാരം നൽകി ആദരിച്ചു. ഇമ്മാനുവേൽ ക്രിസ്ത്യൻ ബിലീവേഴ്‌സ് സഭ ശുശ്രുഷകൻ പാസ്റ്റർ സാബു. ടി അധ്യക്ഷൻ ആയിരുന്നു. പാസ്റ്റർ രാജീവ്‌ ജോൺ ക്രൈസ്തവ എഴുത്തുപുര കോട്ടയം ജില്ലാ യൂണിറ്റ് പ്രസിഡന്റ്‌, പി. സി. ഐ. കോട്ടയം ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌, എച്ച്. എം. ഐ കോട്ടയം ജില്ലാ യൂത്ത് കോർഡിനേറ്റർ, ക്രിസ്ത്യൻ കംഫോർട്ടിങ് യൂത്ത് മൂവേമെന്റ് (CCYM ) സംസ്ഥാന ജനറൽ സെക്രട്ടറി, അസ്സംബ്ളിസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻ സി.എ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.ഇപ്പോൾ ഒളശ്ശ എ. ജി. റെവലേഷൻ സഭ ശുശ്രുഷഷകൻ ആയി സേവനമനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.