ഇന്നത്തെ ചിന്ത : പരീക്ഷകളെ നേരിട്ടെ മതിയാകൂ |ജെ.പി വെണ്ണിക്കുളം

ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ പരീക്ഷയെക്കാൾ പരിശോധനയാണ് ഉണ്ടാകുന്നത്. എന്നാൽ അവയോടു എങ്ങനെ പ്രതികരിക്കുന്നു എന്നത് പ്രധാനമാണ്. ഇവിടെ നാം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്.

post watermark60x60

*1. സകലർക്കും പരീക്ഷയുണ്ടാകും:* അതെ, അസാധാരണമായി സംഭവിക്കുന്നതെങ്കിലും കൊള്ളാവുന്നവരായി തെളിഞ്ഞുവരാൻ വേണ്ടിയാണ് (1 കൊരി. 10:13; യാക്കോബ് 1:12).
*2. പരീക്ഷയോടുകൂടി പോക്കുവഴിയുമുണ്ട്:* പരിശോധന ഉണ്ടെങ്കിൽ പരിഹാരവുമുണ്ട്. അതിനെ അതിജീവിക്കാൻ നാനാവിധ കൃപ ആവശ്യം (1 കൊരി. 10:13; 1 പത്രോസ് 4:10).
*3. ദൈവമാണ് സകലതും നിയന്ത്രിക്കുന്നത്:* അവൻ ഉഴുതുമറിക്കുകയും ധാന്യം മെതിക്കുകയും ചെയ്യും. ഓരോരുത്തരുടെയും അവസ്ഥയറിഞ്ഞു അവൻ പരിശോധിക്കും (യെശ. 28:23-29).
*4. പരിശോധനയുടെ ഫലം ശുദ്ധീകരണം:* കൊള്ളാവുന്നവരായി തെളിഞ്ഞു വരിക. വെള്ളി ശുദ്ധിയാക്കുന്നതുപോലെ ശുദ്ധിയാവുക (മലാഖി 3:3; 1 പത്രോസ് 1:7).
*5. പരീക്ഷയെ അതിജീവിക്കുവാൻ?*
a. വചനം ഉള്ളിൽ സംഗ്രഹിക്കണം (മത്തായി 4:3-11).
b. ധൈര്യപ്പെട്ടു ഉറച്ചു നിൽക്കണം (എഫെസ്യർ 6:13).
c. ദൈവത്തിന്റെ സർവായുധവർഗ്ഗം ധരിക്കണം (എഫെസ്യർ 6:10-18).
d. പ്രത്യാശയിൽ സ്ഥിരതയുള്ളവരായിരിക്കണം (എബ്രായർ 10:32-39).

ധ്യാനം: യാക്കോബ് 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like