വിവര്‍ത്തനം: പാഠം 1: സൂപാ, സൂപാ… | റോഷൻ ബെൻസി ജോർജ്

ഡോ. ജേമ്സ് ടൂർ എഴുതിയ ഒരു ശാസ്ത്രജ്ഞന്‍റെ വിശ്വാസം മലയാളം വിവർത്തനം

സെപ്റ്റെമ്പർ 3, 1993, രാവിലെ 6 മണിക്ക്, ക്യാംപസ്സിനടുത്ത ഒരു ഹോട്ടൽ മുറിയിൽ, അന്ന് ഞാൻ പറയുവാൻ പോകുന്ന പ്രഭാഷണത്തെ ഓർത്ത് മുഴങ്കാലിൽ നിന്നുകൊണ്ട് വചനം വായിക്കുകയും പ്രാ൪ത്ഥിക്കുകയുമായിരുന്നു. ഞാൻ ഈസ്റ്റ് കോസ്റ്റ് യുണിവേഴ്സ്സിറ്റിയിൽ ഓർഗാനിക്ക് കെമിസ്റ്റ്രി വിഭാഗത്തിലെ പുതിയ പ്രൊഫസ്സർ ആയിരുന്നു. എന്നെ പ്രൂഡ് യുണിവേഴ്സ്സിറ്റിയിലെ കെമിസ്റ്റ്രി വിഭാഗത്തിൽ മോളിക്കുലാർ ഇലക്ട്രോണിക്സ് എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം നൽകാൻ ക്ഷണിക്കയുണ്ടായി.

post watermark60x60

എന്റെ എല്ലാ ദിവസത്തെയും ശീലം അനുസരിച്ച്, ഞാൻ തലെ ദിവസം വായിച്ചു നിർത്തിയ ഇടത്തുനിന്ന് ബൈബിൾ വായിക്കുകയായിരുന്നു, ഇന്ന് രാവിലെ ഞാൻ മത്തായി അദ്ധായം 21ൽ ആയിരുന്നു. ഞാൻ എല്ലായിപ്പോഴും ഉൽപ്പത്തി അദ്ധായം 1ൽ നിന്ന് വായിച്ചു തുടങ്ങി വെളിപ്പാട് അദ്ധായം 22ൽ നിർത്തും, അങ്ങനെ വായിച്ചു കഴിഞ്ഞാൽ, ഞാൻ പിന്നെയും ആദ്യം മുതൽ തുടങ്ങും. ഞാൻ വേഗതയിൽ വായിക്കാറില്ല. ഞാൻ ബൈബിൾ പതുക്കെയും വളരെ ശ്രദ്ധച്ചും മാത്രമേ വായിക്കാറുള്ളൂ. ഞാൻ വായിക്കുന്ന വേഗതയിൽ, ബൈബിൾ വായിച്ചു തീർക്കാൻ എനിക്ക് 2-3 വർഷം എടുക്കാറുണ്ട്. പക്ഷെ ഇത് എനിക്ക് കുഴപ്പമില്ല, ദൈവത്തിനും ഇതിൽ കുഴപ്പമില്ല എന്നു ഞാൻ വിചാരിക്കുന്നു. ഈ പുസ്തകത്തിന്റെ താളുകളിൽ നിന്ന് ദൈവം എന്നോട് മിക്കവാറും എല്ലാ ദിവസവും സംസാരിക്കാറുണ്ട്. ആ രാവിലെ ഞാൻ വായിച്ചത് ഇതായിരുന്നു,

“അതിന്നു യേശു: “നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്തായി 21 21)”

Download Our Android App | iOS App

ഞാൻ ദൈവത്തോട് ഇങ്ങനെ പ്രതികരിച്ചു, “കർത്താവേ, അങ്ങ് ഈ വചനത്തിൽ കൂടി എന്റെ വിശ്വാസം വർദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ ഇന്നു നൽക്കാൻ പോകുന്ന കെമിസ്റ്റ്രി സെമിനാർ ആ ഡിപ്പാർട്ട്മെന്റ്റിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല സെമിനാർ ആയിരിക്കണം. ഏറ്റവും നല്ലത്!” അപ്പോൾ അത് എനിക്ക് സംഭവിച്ചു, പക്ഷെ ആ ഡിപ്പാർട്ട്മെന്റ്റിൽ കൊടുത്തിട്ടുള്ളതിൽ വെച്ച് ഈ സെമിനാർ ഏറ്റവും നല്ലതാണെന്നു ഞാൻ എങ്ങനെ അറിയും? ആതുകൊണ്ട് ഞാൻ പറഞ്ഞു, “കർത്താവേ, ആ ഡിപ്പാർട്ട്മെന്റ്റിന് ഏകദേശം 100 വർഷം പഴക്കം ഉണ്ട്, അതുകൊണ്ട് ഇത് ഏറ്റവും നല്ലതാണെന്ന് ഞാൻ എങ്ങനെ അറിയും?” ഞാൻ വായിച്ച വചനത്തിന്റെ വെളിച്ചത്തിൽ, സെമിനാറിന്റെ ഗുണം അളക്കാൻ എന്തെങ്കിലും ഒരു അടയാളം ചോദിക്കണമെന്നു എനിക്ക് തോന്നി – ഒരു മല കടലിലേക്ക് പിഴുത് വിഴുന്നതുപോലെ. അപ്പോൾ ഞാൻ പറഞ്ഞു, “കർത്താവേ, ഈ സെമിനാർ ഏറ്റവും നല്ലതാണെങ്കിൽ, ഞാൻ പ്രാർത്ഥിക്കുന്നു, അതു ഏറ്റവും നല്ല സെമിനാറാണെന്നും പ്രൊഫസ്സർ നെഗീഷി പറയണം.”

ഞാൻ കുറെ വർഷങ്ങൾ മുൻപ് തീർത്ത പിഎച്ച്ഡി ഗവേഷണത്തിന്റെ ഉപദേഷ്ടാവായിരുന്നു പ്രൊഫസ്സർ നെഗീഷി. എന്റെ ഒരു പ്രവൃത്തികളും നല്ലതാണെന്ന് അദ്ദേഹം ഇന്നേവരെ പറഞ്ഞിട്ടില്ല. അത്രയുമല്ല, ഞാൻ അദ്ദേഹത്തിന്റെ ഗവേഷണസംഘത്തിൽ ഗ്രാജുവേറ്റ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ, കൊള്ളാം എന്ന് എനിക്ക് ബോധിച്ച എന്റെ ഒരു പ്രവൃത്തി അദ്ദേഹത്തെ കാണിക്കുമ്പോൾ, അദ്ദേഹം തന്റെ ഒരു കൈവെള്ള കമഴ്ത്തി വെച്ചും മറ്റെ കൈ ബെൽറ്റിന്റെ ബക്കിളിൽ നിന്ന് കുറുകെ ഒരു വര വരയ്ക്കും, എന്നിട്ടു പറയും, “ഇതു കൊള്ളാം, നിന്റെ തലത്തിനെ അപേക്ഷിച്ച്.” എനിക്ക് ഒരിക്കലും അദ്ദേഹത്തിന്റെ ബെൽറ്റിന്റെ ബക്കിളിനെക്കാൾ ഉയരാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഞാൻ കുറെച്ചു കടുപ്പത്തിൽ പറഞ്ഞു, “കർത്താവേ, സെമിനാർ ഏറ്റവും നല്ലതാക്കണം എന്നിട്ടു പ്രൊഫസ്സർ നെഗീഷി അതു സൂപ്പർ സെമിനാർ എന്നു പറയുന്നതിനാൽ ഉറപ്പാക്കണം.”

എന്റെ അക്കാഡമിക് ജോലിയോടനുബന്ധിച്ച യുണിവേഴ്സിറ്റി കെമിസ്റ്റ്രി പ്രഭാഷണമാകട്ടെ, സൺഡേസ്കൂൾ ക്ലാസ് വ്യാഖ്യനം ആകട്ടെ, ഞാൻ ഏതൊരു പ്രഭാഷണമോ സെമിനാറോ നൽകാൻ പോകുന്നതിന് മുൻപ്, പ്രാർത്ഥിക്കുകയും എന്റെ ജീവിതത്തിൽ പരിശുദ്ധത്മാവിന്റെ കവിയുന്ന ഒഴുക്കിനായി ദൈവത്തോട് അപേക്ഷക്കുകയും ചെയ്യും. ഞാൻ കരഞ്ഞപേക്ഷിക്കും, “കർത്താവേ, എന്നിലൂടെ അതിനെയൊക്കെ പറത്തികളയേണമേ, പരിശുദ്ധത്മാവിന്റെ ശക്തിയാൽ അവയെ ആഞ്ഞടിക്കേണമേ!” അതെ, എന്റെ അക്കാഡമിക് പ്രഭാഷണങ്ങളിലും ഇതിന് ഒരുപോലെ പ്രാധാന്യമുണ്ട്. തങ്ങളുടെ കൈയ്യിൽ ജീവജ്ഞാനത്തിന്റെ താക്കാൽ ഉണ്ടെന്നു കരുതുന്ന ചില അവിശ്വാസികളായ ശാസ്ത്രജ്ഞരുടേയും വിദ്യാർത്ഥികളുടെയും മുന്നിൽ ദൈവം എല്ലാതിനെയും പാറപ്പിക്കുന്നത് കാണുമ്പോൾ എപ്പോഴും വളരെ സന്തോഷം തോന്നാറുണ്ട്. എന്റെ കാഴ്ചപ്പാടിൽ, എന്റെ സെക്കുലർ ജോലിയിൽ യേശുവിന്റെ ശുശ്രൂഷയോടനുബന്ഡിച്ച് ഒരു മടുപ്പുള്ള സമയം പോലും ഉണ്ടായിട്ടില്ല. ഉറപ്പായും അവൻ ആ ദിവസവും എന്നെ തളർത്തിയില്ല.

അന്നു വൈകുന്നേരം ആയപ്പോൾ ഞാൻ എന്റെ പ്രഭാഷണം അവസാനിപ്പിച്ചു, ദൈവം എന്നെ അഭിഷേകം ചെയ്തെന്നും അനുഗ്രഹിച്ചെന്നും എനിക്ക് മനസ്സിലായി. ഞാൻ അവസാനിപ്പിക്കുകയും വന്ന എല്ലാവരോടുമുള്ള നന്ദിയേയും അറിയിച്ചുകൊണ്ടിരുന്നപോൾ, ഹാളിൽ മുൻ നിരയിൽ ഇരുന്ന, പ്രൊഫസ്സർ നെഗീഷി, എഴുന്നേറ്റു, തന്റെ കൈ ഉയർത്തി, ചുണ്ടുവിരൽ പോക്കികോണ്ടു, തന്റെ ജപ്പാൻ ചുവയിൽ വിളിച്ചു പറഞ്ഞു, “സൂപാ, സൂപാ!”. അതെ, ദൈവം ഉറപ്പ് തന്നിരിക്കുന്നു! വന്നവരുടെ ചോദ്യങ്ങകൾക്ക് ഉത്തരം പറയുന്നതിന് മുൻപ്, ഞാൻ എന്റെ ഹൃദയം ഒരി നിമിഷത്തേക്കു താഴ്ത്തി, യേശുവിനോട് നന്ദി പറഞ്ഞു.

പങ്കെടുത്തവരെല്ലാം പുറത്തേക്ക് നടന്നുകൊണ്ടിരിക്കവെ ഞാൻ 1979ൽ കെമിസ്റ്റ്രി വിഭാഗത്തിലെ നോബെൽ ജേതാവായ 82 വയസ്സുള്ള പ്രൊഫസ്സർ എച്ച് സി ബ്രൗണിന്റെ അടുക്കലേക്ക് നടന്നു. പ്രൊഫസ്സർ നെഗീഷി പഠിച്ചത് പ്രൊഫസ്സർ ബ്രൗണിന്റെ കീഴിലായിരുന്നു. ഈ അക്കാഡമിക് പാരമ്പര്യം കാരണം എനിക്കും ബ്രൗണും തമ്മിൽ അടുപ്പമുണ്ടായിരുന്നു. തന്റെ സ്ഥിരം സ്ഥലമായ മൂന്നാം നിരയിലെ അറ്റത്തെ സീറ്റിലായിരുന്നു അദ്ദേഹം. ഞാൻ അദ്ദേഹത്തിന് ഷെക് ഹാന്റ് കൊടുക്കാൻ കരങ്ങൾ നീട്ടി എന്നിട്ട് പറഞ്ഞു,” താങ്കൾ ഇന്നു സെമിനാർ അറ്റന്റ്റു ചെയ്തതിൽ വളരെ നന്നിയുണ്ട്.” കരങ്ങൾ എടുക്കാതെ തന്നെ അദ്ദേഹം പറഞ്ഞു, “ഞാൻ എന്റെ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സെമിനാർ ആയിരുന്നു ഇത്.” “നിങ്ങൾ ഇങ്ങനെ പറയുന്നതിൽ ദയവുണ്ട്”, ഞാൻ പറഞ്ഞു. ഒരു നോബേൽ ജേതാവിന്റെ രീതിയിൽ ബ്രൗൺ കുറച്ചു കർക്കശത്തോടെ ഇങ്ങനെ പറഞ്ഞു, “ദയവ് കാണിക്കാൻ വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞത്, അതു സത്യത്തിൽ നല്ലതായിരുന്നു.” ഞാൻ പിന്നെയും എന്റെ ഹൃദയത്തെ താഴ്ത്തി, തന്റെ മക്കളുടെ ജീവിതങ്ങളിൽ തന്റെ വചനം നിവർത്തിക്കുന്ന ദൈവത്തെ സ്തുതിച്ചു.

അതെ, കർത്താവ് അന്നും തന്റെ വചനം നിവർത്തിച്ചു, ബൈബിളിൽ എഴുതിയിരിക്കുന്ന വചനത്തെ ദിവസേന വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ അവൻ ഒരുപാട് തവണ എനിക്ക് വേണ്ടി ഇങ്ങനെ ചെയ്യതിട്ടുണ്ട്. ഇതു മറ്റുള്ളവർക്കും പ്രാവർത്തികം ആകുമോ? ആകും! ഒരായിരം തവണ, ആകും! അതു എനിക്ക് എങ്ങനെ അറിയാം? ബൈബിളിൽ അങ്ങനെ എഴുതിയിരിക്കുന്നതുകൊണ്ട് അറിയാം. അതു ദൈവത്തിന്റെ വാഗ്ദത്തമാണ്.

“ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു. (സദൃശവാക്യങ്ങൾ 30 5)”

-ADVERTISEMENT-

You might also like