കവിത : അനാഥർ ഉണ്ടാകുന്നത് | ജെ. ജെ. പൈങ്ങനാൽ

അനാഥർ ഉണ്ടാകുന്നതെങ്ങനെ? !!…
ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയോ? !!

അവരെങ്ങനെ പിറവികൊണ്ടു? !!
മണ്ണിൽ നിന്നും മുളച്ചവരോ? !!

കാലം മുറിവേല്പിച്ചും…
മുറിവുണങ്ങാതെയും
ജീവിച്ചു തീർത്ത കുറേ മനുഷ്യരുണ്ടിവിടെ…

ഉണങ്ങാത്ത നോവിൻ മുറിവിന്റെ
ഝലം പേറി നരകിച്ചവർ ഏറെയും….

ഇടയ്ക്കിടെ മേഘം നൽകിയ
തണലിൽ മാത്രം വിശ്രമിച്ചവർ….

രാവിലെപ്പോഴോ വിടർന്നു
പുലരുംമുന്പേ കൊഴിഞ്ഞു വീണവർ…

ജനിച്ചുവീണപ്പോൾ പോലും
അമ്മേ എന്ന് കരയാത്തവർ…

അങ്ങനെയും ഒരുപറ്റം മനുഷ്യർ
ജനിക്കുന്നു…. മരിക്കുന്നു…
പിന്നെയും ജനിക്കുന്നു…

ആരൊക്കെയോ…
കാമക്കോമരങ്ങളായപ്പോൾ…
അകാലത്തിൽ പിറന്ന
മാംസത്തുണ്ടുകൾ…

പണവും പ്രതാപവും പ്രണയവും
പ്രേയസിയും പ്രീയരും…
സ്വപ്നങ്ങളിൽ പോലും
വന്നു തീണ്ടാത്തവർ…..

മനുഷ്യക്കോലം പോലുമില്ലാതിരുന്നിട്ടും
കാലം അവർക്കും നൽകി
മനുഷ്യരെന്ന പേർ….

ജനിക്കും ഇങ്ങനെ പലരും…
മരിക്കും….
വീണ്ടും ജനിക്കും…
അനാഥത്വം വിലാസമാക്കി…
അടിമത്തം അസ്ഥിയിൽ പേറി….
ഉടമസ്ഥരില്ലാതെ…ഇനിയും…..

ജെ. ജെ. പൈങ്ങനാൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.