ലേഖനം: ഉപേക്ഷിക്കപെട്ടവരോടുള്ള ക്രിസ്തുവിന്‍റെ ആർദ്രത | ബെന്നി ഏബ്രാഹാം

നമ്മുടെ സുഖകരമായ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് നമ്മുടെ ആഗ്രഹപ്രകാരം ഉള്ള ജീവിതത്തിനുവേണ്ടി ആവശ്യമായ ഉപഭോഗവസ്തുക്കൾ,നിലവാരങ്ങൾ തുടങ്ങിയവ ദൈവത്തോടു പ്രാർത്ഥിച്ചു വാങ്ങുന്നതുകൊണ്ട് നാം ഒരു നല്ല ക്രിസ്ത്യാനിയാണെന്ന് പറയുവാൻ കഴിയുമോ?…
പാപത്താൽ വികലമാക്കപ്പെട്ട ഒരു ലോകത്തിലാണ് ആണ് നാം ഇന്ന് ജീവിക്കുന്നത്. ഇങ്ങനെയുള്ള ലോകത്തിൽ വെച്ചു യേശു പറഞ്ഞു “ഒരുവൻ എന്നെ അനുഗമിക്കാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തൻറെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ”(മർക്കോസ് 8-34). ഇങ്ങനെയുള്ള ഒരു ജീവിതം കേവലം ഒരു അനുഷ്ഠാനമല്ല …പിന്നെയോ ആർദ്രത, മനസ്സലിവ്,കരുണ,സ്നേഹം,ക്ഷമ… തുടങ്ങിയ ക്രിസ്തു സ്വഭാവങ്ങളിലുള്ള ഒരു ജീവിതമാണ് അത്..

നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് മറ്റുള്ളവരോട് എപ്പോഴും കരുതൽ ഉണ്ടായിരുന്നു ആർദ്രതയുണ്ടായിരുന്നു . സുവിശേഷം വായിക്കുമ്പോൾ അവന്റെ കരുതലും സ്നേഹവും നമ്മെ അതിശയിപ്പിക്കുന്നതാണ്… ഇതിന് ഒരു ഉദാഹരണം ‘മർക്കോസ് 4-35 മുതൽ 5-20വരെ വാക്യങ്ങളിൽ കാണാവുന്നതാണ്.. പകലത്തെ ശുശ്രൂഷ കഴിഞ്ഞ് ഒരു വിശ്രമം ആവശ്യമാണ്.. എന്നാൽ അതിന് നമ്മുടെ കർത്താവ് ഒരുക്കമായിരുന്നില്ല. തന്റെയും തന്റെ ശിഷ്യന്മാരുടെയും ശാരീരികമായ വിശ്രമത്തേക്കാൾ അധികമായി നമ്മുടെ കർത്താവിന്റെ ഹൃദയത്തിൽ മറ്റൊരു കാര്യം ഉണ്ടായിരുന്നു.. കടലിന്റെ അക്കരെ ഗദരദേശത്ത് എത്തുക എന്നുള്ളതാണ് അത്. സന്ധ്യാസമയത്ത് അവർ യാത്ര പുറപ്പെട്ടു. കർത്താവിനറിയാം ഗദരദേശത്ത് തന്റെ ആവശ്യകത ഉള്ള ഒരു മനുഷ്യൻ ഉണ്ടെന്ന്… അവൻ എല്ലാവർക്കും ഒരു ഭാരമാണ് കാരണം അവൻ ഒരു ഭൂതഗ്രസ്ഥനാണ്. വസ്ത്രം ധരിക്കാതെയും സുബോധമില്ലാതെയും ശവക്കല്ലറകളിൽ പാർക്കുന്ന ഈ മനുഷ്യനോടുള്ള സ്നേഹത്താലും ആർദ്രതയാലും കർത്താവിൻറെ ഹൃദയം നിറഞ്ഞു… ആ ഒരു മനുഷ്യന് വേണ്ടി കർത്താവും ശിഷ്യന്മാരും പടകുകയറി യാത്രയായി.

യാത്രയിൽ പ്രതികൂലങ്ങൾ ശത്രു ഉയർത്തി ശിഷ്യൻമാർ പ്രാണഭയത്തിലായി.. എങ്കിലും ഗദര ദേശത്തിലെ ഭൂതഗ്രസ്തന്റെ വിടുതലിനു തടസ്സമായി നിൽക്കുന്ന ശക്തികളെ കർത്താവ് അടക്കി.. ഭാരമുള്ള ഹൃദയവുമായി ഏകാന്തതയിൽ ജീവിക്കുന്ന ഭൂതഗ്രസ്ഥന്റെ അടുക്കലേക്ക് ആർദ്ര’ഹൃദയമുള്ള കർത്താവ് വന്നു…. അതിനാൽ അനവധി ഭൂതങ്ങൾ അവനെ വിട്ടുപോയി അവൻ സുബോധം പ്രാപിച്ചു, വസ്ത്രം ധരിച്ചു… തന്നോട് കരുണ കാണിച്ച കർത്താവിനോടുള്ള സ്നേഹത്താൽ അവന്റെ ഹൃദയം നുറുങ്ങി… അവൻ കർത്താവിനോട് ചോദിച്ചു താനും കൂടെ പോരട്ടെ!.. എന്നാൽ കർത്താവ് അതിന് അനുവദിക്കാതെ നിന്റെ വീട്ടിലുള്ളവരോടു ഞാൻ നിന്നോട് കരുണ കാണിച്ചത് പ്രസ്താവിക്ക എന്നു പറഞ്ഞു..അവൻ ദെക്കപൊലി നാട്ടിലൊക്കെയും യേശു തനിക്ക് ചെയ്തത് ഘോഷിച്ചു….

പ്രിയമുള്ളവരെ ഞാനും നിങ്ങളും സുഖകരമായ ഭവനങ്ങളിൽ പാർത്തു കൊണ്ട് നമ്മുടെ ആഗ്രഹപ്രകാരം ഒരു സുഖകരമായ ജീവിതം കാംക്ഷിക്കുംമ്പോൾ ഇതുപോലുള്ള സംഭവങ്ങൾ നമ്മുടെ ചുറ്റുപാടിൽ കാണുമ്പോൾ എന്തായിരിക്കും നമ്മുടെ പ്രതികരണം.. കണ്ടില്ലെന്ന് നടിക്കുമോ? അതോ ക്രിസ്തുവിൻറെ ആർദ്രതയോടെ കരുതുകയും പ്രവർത്തിക്കുകയും ചെയ്യുമോ??..

ഒരു നല്ല ശമര്യാക്കാരന്റെ മനോഭാവം ആയിരിക്കണം ഒരു ഭക്തന്റേത് “വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കികൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തു കൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്ക് നിന്നെത്തന്നെ മറയ്ക്കാതിരിക്കുന്നതും അല്ലയോ?”… അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സ് പോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്ക് വേഗത്തിൽ പൊറുതി വരും വരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും.യെഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും(യെശയ്യാവ്58-7,8).

ആരെയെങ്കലും ബോധ്യപ്പെടുത്താനോ അല്ലെങ്കിൽ കാണിക്കുവാൻവേണ്ടിയോ എന്തെങ്കിലും ചെയ്യുക എന്നുള്ളതല്ല… മറിച്ച് ക്രിസ്തുവിന്റെ ഒരു ആർദ്ര ഹൃദയം നമ്മിൽ ഉണ്ടോ എന്ന് ശോധന ചെയ്യുകയാണ് ആദ്യം വേണ്ടത്… തീർച്ചയായും അങ്ങനെ ഒരു ഹൃദയം നമുക്കുണ്ടെങ്കിൽ ഉപേക്ഷിക്കപ്പെട്ട ഒരാളെ കാണുമ്പോൾ ആർക്കും വേണ്ടാത്ത ഒരാളെ കാണുമ്പോൾ അവരെ നശിച്ചുപോകാൻ വിടാതെ ശരിയായ വഴിയിലേക്ക് കൊണ്ടുവരുവാൻ നമ്മുടെ ഹൃദയം തുടിക്കും…അവരോടു കാണിക്കുന്ന കരുണയിൽകൂടി അവരെ മാറോടു ചേർത്തു സ്നേഹിക്കുന്ന യേശുവിനെ അവർ കാണുവാൻ ഇടയാകും…..ഉയരുന്ന പ്രതികൂലങ്ങളെ നേരിട്ടുകൊണ്ട് മനസ്സലിവോട് ഇങ്ങനെയുള്ളവരെ തേടിപ്പോകുന്ന ക്രിസ്തുവിന്റെ അനുഗാമികളെ നിങ്ങൾക്കു വന്ദനം…. നിങ്ങളുടെ ഈ പ്രവൃത്തി ആരും ഒരുപക്ഷേൽ അറിയുന്നില്ലങ്കിലും ക്രിസ്തു നിങ്ങളുടെ കരങ്ങൾ ഉപയോഗിച്ച് അവരെ തന്റെ മാറോടു ചേർത്തുപിടിച്ചിരിക്കുന്നു..

അന്വേഷിച്ചു വരാൻ കർത്താവല്ലാത് ആരും ഇല്ലാതിരിക്കുന്ന ഒരുപാടുപേർ നമ്മുടെ ചുറ്റിലുമുണ്ട്… ആരെങ്കിലും എന്നെ ഒന്നു സ്നേഹത്തോടെ തൊട്ടിരുന്നെങ്കിൽ അല്ലെങ്കിൽ സംസാരിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്…ചിലർ സുബോധമില്ലാത് നാശത്തിലേക്ക് ഏറ്റവും അടുത്തിരിക്കുന്നു…
“ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന”(യോഹന്നാൻ 15-12)…..കണ്ടില്ല എന്നു നടിക്കുന്നത് സ്നേഹമല്ല. പ്രതികൂലങ്ങളെ നേരിട്ട് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതാണ് സ്നേഹം… തമ്മിൽ തമ്മിൽ സ്നേഹിക്കുമ്പോൾ പോരായ്മകളും കുറവുകളും ഉള്ള മനുഷ്യൻ ദൈവത്തിങ്കലേക്ക് അടുക്കുന്നു.അന്യോന്യം സ്നേഹിക്കുമ്പോൾ നമ്മിൽ ദൈവം വസിക്കുന്നു…..മനുഷ്യരെ ഉഗ്രൻമാരാക്കുന്ന സാഹചര്യങ്ങൾ വർദ്ധിച്ചു വരുമ്പോൾ ഒരു ആർദ്രഹൃദയത്തിന്റെ ഉടമകളായി നമ്മൾക്കു പ്രാർത്ഥിക്കുകയും പ്രവൃത്തിക്കുകയും ചെയ്യാം.ശുഭം…

ബെന്നി ഏബ്രാഹാം
സീതത്തോട്, ഗുരുനാഥൻമണ്ണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.