കാലികം: മരണങ്ങൾ തുടർക്കഥയാകുന്നു… പാപം പെരുകുന്നു | ബിനു ജോസഫ് വടശേരിക്കര

കൊറോണ എന്ന മഹാമാരി ലക്ഷകണക്കിന് ആളുകളുടെ ജീവൻ ആണ് കവർന്നത്. ഇതു നിങ്ങൾ വായിക്കുന്നു എങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരുടെ പട്ടികയിലാണ്. എപ്പോഴും കൊറോണ കയ്യെത്തും ദൂരത്തുണ്ട്. ശ്രെദ്ധയും അകലവും കൂടെണം.
ഇത്തരം പ്രതിസന്ധികൾ വരുമ്പോൾ നാം അറിയേണ്ടത്, ഭയമല്ല ആവശ്യം, കരുതലാണ്.
കൊറോണ പ്രേതിരോധ മാർഗങ്ങൾ നാം  അവലംബിക്കുമ്പോൾ തന്നെ നാം  ശ്രെദ്ധികേണ്ട മറ്റൊരു മേഖലയാണ്, പാപമെന്ന (Sin) വൈറസിനെ പ്രതിരോധിക്കുക എന്നത് . മാസ്ക് വെച്ചോ കൈകഴുകിയോ ഇതിനെ തടയാൻ  ആവില്ല .
പാപം വാതിക്കൽ തന്നെ കിടക്കുന്നു . അതിന്റെ ആഗ്രഹം നിന്നോടാകുന്നു, നീ അതിനെ കീഴടക്കണം, ഇല്ലെങ്കിൽ അതു നിന്നെ നശിപ്പിക്കും എന്നത് മറക്കരുത്.
കഴിഞ്ഞ ദിവസങ്ങളിൽ നാം കേൾക്കുന്ന ചില വാക്കുകൾ ഞാൻ  ഒന്നുടെ ഓർപ്പിക്കാം.

1. Mask and Hand Wash
പാപത്തെ അകറ്റി നിർത്താൻ കഴിയേണമെങ്കിൽ എല്ലാ ദിവസവും യേശുവിന്റെ രക്തത്താൽ കഴുകൽ പ്രാപിക്കണം. എഫെസ്യ ലേഖനത്തിലെ പോലെ സർവ്വായുധ വർഗം ധരിക്കുകയും അധരത്തെയും കണ്ണിനെയും സൂക്ഷിക്കുകയും വേണം.

2. Quarantine
കൊറെന്റീനിൽ കഴിയുക എന്ന പ്രേയോഗം സാധാരണമായി കഴിഞ്ഞു.
രോഗം ഉണ്ടാകാം. രോഗസാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കുന്നതാണു കൊറെന്റീൻ. പാപം പെരുകിയതിനാൽ വാതിൽ അടച്ചു അകതിരിക്കേണ്ട കാലമാണിത്. ലോത്തിന്റെ കാലം പോലെ ഒരു കാലം. വാതിൽ തള്ളി തുറന്നു മ്ലേച്ഛത അകത്തു പ്രേവേശിക്കാം. ക്രിസ്തുവിൽ നമുക്കും ഒളിക്കാം. സംഹാരദൂതൻ പ്രേവേശിക്കാതെ തടയാം.

3. Community Spread
സാമൂഹിക വ്യാപനം തടയാം. പാപം ഇന്നു സമൂഹ വ്യാപനത്തിൽ എത്തിയിരിക്കുന്നു. അതും ആത്മ്മീകർ എന്നു  അഭിമാനിക്കുന്നവരുടെ സഭയിൽ നിന്നും പാപലക്ഷണങ്ങൾ കണ്ടു തുടങ്ങി. ആരാധനാലയങ്ങൾ കച്ചവട കേന്ദ്രങ്ങളായി. അതാകാം താത്കാലികമായി എല്ലാം അടക്കപെട്ടതു.
സോദോം ഗൊമോറയെ ദൈവം നശിപ്പിച്ചതും ഇതിനാലാണ്. പാപം പെരുകിയിരിക്കുന്നു.  വീടുകൾ ആരാധനാലയങ്ങൾ ആക്കുക, വ്യാപനം തടയുക.

ഈ ഒരു സാഹചര്യത്തിൽ നമുക്കും ശ്രേദ്ധാലുക്കളാകാം. കോറോണയെക്കാളും ഭീകരമായ പാപത്തെ അകറ്റി നിർത്താൻ യേശുവിന്റെ രക്തത്താൽ കഴുകൽ പ്രാപിക്കാം.

ബിനു ജോസഫ് വടശേരിക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.