ഫസ്റ്റ് ഏ.ജി കുവൈറ്റ് നടത്തുന്ന 5 ദിവസത്തെ ഓൺലൈൻ ബൈബിൾ ക്ലാസ്സ്‌

കുവൈറ്റ്: ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ജൂലൈ 19 ഞാറാഴ്ച്ച മുതൽ ജൂലൈ 23 വ്യാഴാഴ്ച്ച വരെ നടത്തുന്ന 5 ദിവസത്തെ ഓൺലൈൻ ബൈബിൾ ക്ലാസ്സിൽ സുപ്രസിദ്ധ സുവിശേഷകനും കൺവെൻഷൻ പ്രഭാഷകനും, സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും, അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജ് പുനലൂർ മുൻ പ്രിൻസിപ്പാളുമായ പാസ്റ്റർ കെ ജെ മാത്യു “വിജയകരമായ ക്രിസ്തീയ ജീവിതം” എന്ന വിഷയത്തിൽ ക്‌ളാസ്സുകൾ എടുക്കും.

ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം ഈ ഓൺലൈൻ മീറ്റിംഗുകൾ നയിക്കും. മീറ്റിംഗുകൾ കുവൈറ്റ് / സൗദി / ഖത്തർ / ബഹ്‌റൈൻ സമയം വൈകിട്ട് 6.30 മുതൽ 8 വരെയും, ഇന്ത്യൻ സമയം രാത്രി 9 മണി മുതൽ 10.30 വരെയും, യു എ ഇ / ഒമാൻ സമയം രാത്രി 7.30 മുതൽ 9 മണി വരെയും നടത്തപ്പെടും. യോഗങ്ങൾ കേഫാ ടി.വിയിലൂടെ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading