ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കിയ “കുടുംബഗീതം” മത്സരഫലം

ദോഹ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഈ ലോക്‌ഡോൺ കാലയളവിൽ ഖത്തറിലെ നല്ല കുടുംബ ഗായകർക്കായി “കുടുംബഗീതം” എന്ന പാട്ടു മത്സരം ജൂൺ 1 മുതൽ 30 ത് വരെ നടത്തപ്പെട്ടു. വളരെ മികച്ച പ്രതികരണം ഈ പ്രോഗ്രാമിൽ ലഭിച്ചിരുന്നു. മനോഹരങ്ങളായ ഗാനങ്ങളിലൂടെ മത്സരാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രസ്തുത പ്രോഗ്രാം മൂലം സാധിച്ചുവെന്നതിൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ അഭിമാനം കൊള്ളുന്നു.

post watermark60x60

ഈ പാട്ട് മത്സരത്തിൽ കർത്താവിൽ പ്രസിദ്ധരായവരായ ഡാർവിൻ എം വിൽസൺ( ഗായകൻ, ഗാനരചയിതാവ്, ക്രൈസ്തവ എഴുത്തുപുര മാനേജ്‌മന്റ് അംഗം), ലാലു പാമ്പാടി(ഗായകൻ ), സുബിൻ കോട്ടയം(ഡ്രംമ്മർ) എന്നിവർ വിധികർത്താക്കളായിരുന്നു. വ്യക്തമായ വിലയിരത്തലിലൂടെ വിധികർത്താക്കൾ ആദ്യ മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നതിനിടയായി.

വിജയികളായരുടെ പേരുകൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഒന്നാം സ്ഥാനം:. ജിതിൻ ജോസ് & കുടുംബം
രണ്ടാം സ്ഥാനം: ജസ്റ്റിൻ എബ്രഹാം & കുടുംബം
മൂന്നാം സ്ഥാനം: പാലയ്ക്കൽ ജെയിംസ് പീറ്റർ & കുടുംബം
ഈ പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ മത്സരാത്ഥികൾക്കു അനുമോദനങ്ങളും, വിധികർത്താക്കൾക്കും , ഏവർക്കും അകമഴിഞ്ഞ നന്ദിയും ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ ഭാരവാഹികൾ അറിയിച്ചുകൊള്ളുന്നു.

Download Our Android App | iOS App

-ADVERTISEMENT-

You might also like