സി.ഇ.എം ഓൺലൈൻ ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ഇന്ന്
തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(സി.ഇ.എം) ഓൺലൈൻ ടാലന്റ് ടെസ്റ്റ് ഉദ്ഘാടനം ഇന്ന് (19-07-2020) വൈകിട്ട് 5 മണിക്കു നടത്തപ്പെടുന്നതാണ്. സി.ഇ.എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ജേക്കബ് ജോർജ്(ഡയറക്‌ടർ ശാരോൻ സണ്ടേസ്കൂൾ), പാസ്റ്റർ സാം റ്റി.മുഖത്തല(ചെയർമാൻ ശാരോൻ റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ബിജു ജോസഫ്(ചെയർമാൻ ശാരോൻ ഇവാഞ്ചലിസം ബോർഡ്), ഡോ.മോളി എബ്രഹാം(ശാരോൻ വനിതാ സമാജം ജനറൽ സെക്രട്ടറി) എന്നിവർ ആശംസകൾ അറിയിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫ്, ജനറൽ ട്രഷറർ ഇവാ. എബി ബേബി, താലന്തു ടെസ്റ്റ് സെക്രട്ടറി പാസ്റ്റർ സിജി ജോൺസൻ എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.