ലേഖനം: എൻെറ അതിമഹത്തായ പ്രതിഫലം | പ്രത്യാശ് ടി. മാത്യു

പ്രതീക്ഷയോടെ കാത്തിരുന്ന +2 പരീക്ഷ യുടെ റിസൾട്ട് വന്നു. നല്ല സുഹൃത്തുക്കളായ പ്രിൻസും, ജെറിനും വിജയിച്ചിരിക്കുന്നു.
പഠനത്തിലും, ആത്മീയ ജീവിതത്തിലും ,മറ്റിതര കാര്യങ്ങൾക്കും ഒരുപോലെ മികവ് പുലർത്തിയിരുന്ന പ്രിൻസിന് പത്താംക്ലാസിലെതുപോലെതന്നെ പ്ലസ് ടു വിലും മുഴുവൻ വിഷയങ്ങൾക്കും A+ വ വാങ്ങുവാൻ സാധിച്ചു എന്നുള്ളത് പ്രശംസനീയമാണ്. എന്നാൽ ജെറിൻ ഈവർഷം പഠനത്തിൽ ഉഴപ്പിയതുകൊണ്ട് A+ഒന്നും കരസ്ഥമാക്കുവാൻ സാധിച്ചില്ല. എങ്കിലും മാതാപിതാക്കളുടെ പ്രാർത്ഥന കൊണ്ട് പ്ലസ്ടു തട്ടിമുട്ടിയും താൻ പാസ്സായി.

പ്രിൻസും, ജെറിനും ക്ലാസ്മേറ്റ് മാത്രമല്ല മറിച്ച് ഒരു സഭയിലെ അംഗങ്ങൾ കൂടിയാണ്. എന്നാൽ ആരാധനയിലും, ആത്മീയ കാര്യങ്ങൾക്കൊന്നും അത്ര മുന്നിൽ അല്ലായിരുന്നു ജെറിൻ. എന്നാൽ പ്രിൻസ് ആകട്ടെ സ്കൂളിലും, സഭയിലും എല്ലാവരുടെയും അഭിമാനമായിരുന്നു. എത്ര സൗമ്യമായ പെരുമാറ്റം, എന്തു തനിമയാർന്ന സംസാരം. എനിക്ക് പ്രിൻസിനെ കണ്ണടച്ച് വിശ്വസിക്കാമെന്ന് സ്കൂൾ പ്രിൻസിപ്പൽ പൊതു വേദിയിൽ പറഞ്ഞപ്പോൾ മറ്റുള്ളവരേക്കാൾ അധികം സന്തോഷിച്ചത് സുവിശേഷകരായ തൻറെ മാതാപിതാക്കൾ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

ദൈവം തങ്ങൾക്ക് ദാനമായി നൽകിയ മകനെ അവർ ചെറുപ്രായത്തിൽ തന്നെ സുവിശേഷ വേലയ്ക്കായി സമർപ്പിച്ചു എന്നുള്ളതാണ് അവരുടെ നേട്ടം. അത് അവരുടെ മാത്രം ആഗ്രഹം ആയിരുന്നില്ല കേട്ടോ, പാഴ്സനെജിൽ പഠിച്ച് വളർന്ന പിതാവിന്റെയും, മാതാവിന്റെയും സത്യസന്ധമായ സുവിശേഷ ദാഹമാണ് തന്നെയും ഒരു സുവിശേഷകൻ ആകുവാൻ പ്രേരിപ്പിച്ച ഘടകം. അത് മാത്രമല്ല ഇന്ത്യയിലെ അന്ധവിശ്വാസങ്ങളും, ജാതി വ്യവസ്ഥകളും സുവിശേഷം കൊണ്ട് മാറ്റിമറിച്ച മിഷണറിമാരുടെ ജീവിതശൈലിയും തന്നെ ഒരു സുവിശേഷകൻ ആകുവാൻ ഉത്തേജനം പകർന്നിട്ടുണ്ട്.

പ്ലസ്ടു പഠനത്തിനുശേഷം ജെറിൻ ബാംഗ്ലൂരിലെ ഒരു മുന്തിയ എഞ്ചിനീയറിങ് കോളേജിലും , മുഴുവൻ വിഷയങ്ങൾക്കു A+ കിട്ടിയ പ്രിൻസ് പൂനയിലെ ഒരു ബൈബിൾ കോളേജിലും ചേർന്ന് പഠനം ആരംഭിച്ചു.സുവിശേഷകരായ മാതാപിതാക്കൾക്ക് ബൈബിൾ കോളജിൽ പഠിക്കുന്ന മകന് ഫീസ് പോലും കൊടുക്കുവാൻ നിവൃത്തിയില്ലായിരുന്നു.
പക്ഷേ അതൊന്നും പ്രിൻസിനെ കാര്യമായി ബാധിച്ചില്ല. കാരണം എന്തെന്നല്ലേ, “മനുഷ്യനിൽ ആശ്രയിക്കരുത് എന്നും ദൈവത്തിൽ മാത്രം ആശ്രയിച്ച് വിശ്വസിക്കണമെന്നും” പഠിപ്പിച്ചത് തൻറെ മാതാവായിരുന്നു. എപ്പോഴെല്ലാം ഫീസിനും, മറ്റു പല ആവശ്യങ്ങൾക്കും പണം ആവശ്യമായി വരുന്നുവോ ആ സമയം താൻ ദൈവം മുൻപാകെ മുഴങ്കാൽ മടക്കുമായിരുന്നു.
അതിനാൽ തന്നെ ദൈവം ഒരു മുടക്കം ഉണ്ടാകാതെ കൂട്ടുകാരിൽ പരമായി തന്നെ മാനിക്കുമായിരുന്നു.

മാതാപിതാക്കളിൽ നിന്നും, മാതൃ സഭയിൽ നിന്നും മാറി നിന്ന ജെറിൻ ആകട്ടെ പൂർണ്ണമായി ദൈവസന്നിധിയിൽ നിന്ന് അകന്നുമാറി.മദ്യപാനത്തിനും, ലഹരി പദാർത്ഥങ്ങൾക്കും അടിമയായ ജെറിനെ ഓർത്ത് മാതാപിതാക്കൾ ദിനവും ദുഃഖിച്ചു. ഇങ്ങനെ ഒരു മകനെ ഞങ്ങൾക്ക് കിട്ടിയില്ലോ എന്ന് ഓർത്തു പോലും ജെറിന്റെ മാതാപിതാക്കൾ നെടുവീർപ്പെട്ടു.

വർഷങ്ങൾ കടന്നുപോയി. ബൈബിൾ കോളേജ് പഠനം പൂർത്തീകരിച്ച് സുവിശേഷവേലയെ സ്നേഹിച്ച പ്രിൻസ് എത്തിച്ചേർന്നത് അധികമാരും പോകുവാൻ ആഗ്രഹിക്കാത്ത സുവിശേഷത്തിന്റെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ബീഹാറിന്റെ ഗ്രാമത്തിലേക്ക് ആയിരുന്നു. ദൈവം തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി പിറുപിറുപ്പ് കൂടാതെ ചെയ്തുകൊണ്ട് താനും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം സന്തോഷത്തോടെ ബിഹാറിൽ നാളുകൾ കഴിച്ചുകൂട്ടി.MSC കെമിസ്ട്രിയിൽ റാങ്ക് ഹോൾഡർ ആയ ഭാര്യയും പൂർണ്ണമായി സുവിശേഷ രണാങ്കണത്തിൽ തന്നോടൊപ്പം അധ്വാനിക്കാൻ തയ്യാറായപ്പോൾ താൻ സന്തോഷത്തോടെ കുടുംബമായി കർത്താവിനെ ബീഹാറിലെ ഗ്രാമത്തിൽ സേവിച്ചു.

വർഷങ്ങൾ പിന്നിട്ടപ്പോൾ പഠിച്ച സ്കൂളിൻറെ Get together വെച്ച് തൻറെ പഴയ സുഹൃത്തുക്കളെയും മാർഗദർശികൾ ആയ അധ്യാപകരെയും കണ്ടപ്പോൾ അറിയാതെ തന്നെ തൻറെ സ്കൂൾജീവിതം പ്രിൻസ് ഓർത്തെടുത്തു. സ്കൂൾ അനുഭവം ഓർത്തു നിൽക്കുമ്പോൾ തൻറെ തോളിൽ ആരോ തട്ടിയിട്ടു ചോദിച്ചു. Hi Dude, ഡൂ യു റിമംബർ മി? ഇട്സ് മി യുവർ ഫ്രണ്ട് ജെറിൻ. എനിക്ക് മനസ്സിലായി. സഹോദരാ, എത്രനാളായി ഞാൻ നിന്നെ കണ്ടിട്ട് ,നീ ഇപ്പോൾ എവിടെയാ എന്ന് പ്രിൻസ് ചോദിച്ച് തീരും മുൻപ് ജെറിൻ പറഞ്ഞു, ഐ ആം ഇൻ സ്റ്റേറ്റ് (യുഎസ്). ദ ലാസ്റ്റ് 12 ഈഴ്സ് ഞാൻ അവിടെയാണ്. നിൻറെ ഫാമിലി ഒക്കെ. പ്രിൻസ് നീ അവളെ പറ്റി ചോദിക്കരുത് ഞാൻ അവളെ ഡിവോഴ്സ് ചെയ്തു. ഞാൻ മറ്റൊരു pretty ലേഡിയെ വിവാഹം ചെയ്തു. അവൾ ഒരു മൾട്ടിനാഷണൽ കമ്പനിയുടെ സിഇഒ ആണ്.

അതൊക്കെ പോട്ടെ നീ ഇപ്പോൾ എവിടെയാ? വിച്ച് കമ്പനി യു വര്‍ക്ക് ഫോർ ?ഹൗ മച് ഈസ് യുവർ സാലറി? ഞാനും എൻറെ കുടുംബവും ബീഹാറിലെ ഒരു ഗ്രാമത്തിലാണ് അവിടെ ഞങ്ങൾ സുവിശേഷവേല ചെയ്യുന്നു. സാലറി ….അത് പിന്നെ.. ദൈവം ഒന്നിനും മുട്ടില്ലാതെ നടത്തുന്നു.
യു മീൻ മിഷനറി? എന്ന ജെറിന്റെ ചോദ്യത്തിന് പ്രിൻസ് പറഞ്ഞു അതെ ഞാൻ കർത്താവിൻറെ ഒരു വേലക്കാരൻ ആണ്, “സുവിശേഷകൻ”.

എന്തിനാ പ്രിൻസ്, നീ ഈ മാതിരി പണിയൊക്കെ ചെയ്യുന്നത്.നീ എൻറെ കൂടെ യുഎസിൽ വാ… ഞാൻ എൻറെ കമ്പനിയിൽ ജോലി വാങ്ങിത്തരാം, വേണമെങ്കിൽ നിൻറെ ഭാര്യക്കും ജോലി ശരിയാക്കാം. എന്നെ കണ്ടോ കേരളത്തിൽ മൂന്ന് സ്ഥലത്ത് എനിക്ക് രണ്ട് നിലകളുടെ വീടുകളുണ്ട്. പിന്നെ കുറേ ഫ്ലാറ്റുകളും, സ്ഥലങ്ങളുംണ്ട്. ഞാൻ എഞ്ചിനീയറിംഗ് പഠനം രണ്ടാം വർഷം പാതിവഴിയിൽ ഉപേക്ഷിച്ചു പിന്നെ ഒന്നും നോക്കിയില്ല എൻറെ അങ്കിളിന് കുറച്ച് പണം കൊടുത്തു കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി അമേരിക്കയിൽ പോയതുകൊണ്ട് “ദൈവം എന്നെയും എൻറെ കുടുംബത്തെയും ഒരുപാട് അനുഗ്രഹിച്ചു”.
എനിക്ക് ഒന്നിനും കുറവില്ല, എനിക്ക് വേണ്ടതൊക്കെ ഞാൻ ഉണ്ടാക്കി. നീ ഒന്ന് യുഎസിൽ വരണം എനിക്ക് 5 ആഡംബരകാറുകൾ ഉണ്ട് അവിടെ.

പ്രിൻസിന്റെ മുഖത്തേക്ക് പുച്ഛ ഭാവത്തോടെ നോക്കിയിട്ട് ജെറിൻ ചോദിച്ചു ,എന്താണ് ദൈവം നിന്നെ അനുഗ്രഹിക്കാഞ്ഞത്.
സ്കൂളിലും സഭയിലും തരംഗമായ നീ എന്തിനാ വെറുതെ സുവിശേഷവേല എന്നും പറഞ്ഞ് ആ കുഗ്രാമത്തിൽ പോയി കിടക്കുന്നത്. നിനക്ക് അല്ലെങ്കിൽ ഇവിടെ കേരളത്തിൽ ഏതെങ്കിലും സഭയിൽ പാസ്റ്റർ ആയി കേറില്ലയിരുന്നോ. ഏതെങ്കിലും അച്ചായന്മരെ സോപ്പിട്ടു നിന്നായിരുന്നു എങ്കിൽ നിനക്ക് big church( financially stable), house, vehicle, എല്ലാം കിട്ടില്ലായിരുന്നോ? പണം ഉണ്ടാക്കണമെങ്കിൽ നിന്നെപ്പോലെ അധികം ആത്മികനായാൽ കാര്യമില്ല.

ങ്…നിന്നോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ, നീ പണ്ടേ സുവിശേഷവേല എന്ന് പറഞ്ഞ് നടക്കുവല്ലായിരുന്നോ.ഇന്നാ ഇത് വെച്ചോ.. എൻറെ ഓഫറിങ് ആണ് എന്ന് പറഞ്ഞു ജെറിൻ 500 രൂപ പ്രിൻസിന് വേണ്ടി നീട്ടി. അത് വേണ്ട ജെറിൻ എനിക്ക് ആവശ്യമുള്ളത് ദൈവം എനിക്ക് തന്നിട്ടുണ്ട്. നിനക്ക് ഒത്തിരി ആവശ്യമില്ലെ ആ പണം നിൻറെ കയ്യിൽ തന്നെ ഇരിക്കട്ടെ. ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കാം. തൻറെ സുഹൃത്തിനോട് യാത്രപറഞ്ഞ് പ്രിൻസ് ധൃതിയിൽ യാത്രയായി മറ്റൊരു “ആത്മാവിനെ” തേടി.. സുവിശേഷം പങ്കുവെക്കുവാൻ….

സ്നേഹിതാ… ലോകത്തിലെ സമ്പത്തും, സുഖങ്ങളും എല്ലാം നഷ്ടമാകും. ഒന്ന് ഓർക്കുക “നിത്യതയാണ് “നമ്മുടെ ലക്ഷ്യം. ദൈവത്തെ കൂടാതെ എന്ത് നേടിയാലും അത് “മായ” അത്രയെന്ന് ശലോമോൻ സഭാപ്രസംഗിയിൽ പറഞ്ഞിട്ടുണ്ട്.
ദൈവം അബ്രഹാമിനോട് പറഞ്ഞതുപോലെ നാമും വിശ്വസിക്കുക ഭയപ്പെടേണ്ട ,ഞാൻ നിൻറെ പരിചയവും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു (Gen.15:1).

” സുവിശേഷവേല യെക്കാൾ മഹത്തരമായ മറ്റൊരു ജോലിയും ഈ ലോകത്തിൽ ഇല്ല. ഈ ലോകത്തിലെ സ്ഥാനപതിയായി മരിക്കുന്നതിനേക്കാൾ, യേശുവിൻറെ സ്ഥാനപതിയായി മരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം”(Billy Graham).

പ്രത്യശ് റ്റി.മാത്യു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.