ലേഖനം: പ്രാർത്ഥനയിൽ ഉറ്റിരിപ്പിൻ | ദീനാ ജെയിംസ്, ആഗ്ര

ഒരു ക്രിസ്തീയഭക്തന്റെ ജീവനാധാരമായിരിക്കുന്നത് പ്രാർത്ഥനയാണ്. ജീവൻ നിലനിർത്തുവാൻ ആഹാരവും വെള്ളവും എന്നപോലെ ക്രിസ്തുവിശ്വാസിയുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രാർത്ഥന. പ്രാർത്ഥയില്ലാത്ത ജീവിതം അർത്ഥശൂന്യമാണ്. ജീവിതത്തിൽ കടന്നുവരുന്ന ഏത് പ്രതിസന്ധിയെയും നേരിടുവാൻ ഏറ്റവും നല്ല ആയുധമാണ് പ്രാർത്ഥന. നീറുന്ന വേളകളിൽ ഒരു ദൈവപൈതൽ ആശ്വാസംകണ്ടെത്തുന്നത്പ്രാർത്ഥനയിലൂടെയാണ്.

ആദിമപിതാക്കന്മാരൊക്ക പ്രാർത്ഥനയ്ക്ക് വളരെ പ്രാധാന്യംകൊടുത്തിരുന്നവരായിരുന്നു.അതായിരുന്നു അവരുടെ ജീവിത വിജയരഹസ്യവും. തലമുറകളെയും അതേ അന്തരീക്ഷത്തിൽ വളർത്തികൊണ്ടുവരുവാൻ അവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ആധുനിക യുഗത്തിൽ വന്നെത്തിയിരിക്കുന്ന ഇന്നത്തെ തലമുറ പ്രാർത്ഥനയുടെ മഹത്വം തിരിച്ചറിയാതെ പോയിരിക്കുന്നു. ആദിമ കാലങ്ങളിൽ ക്രിസ്തീയ ഭവനങ്ങളിൽ കുടുംബപ്രാർത്ഥനയോടെ ആരംഭിച്ചു കുടുംബപ്രാർത്ഥനയോടെ അവസാനിക്കുന്നതായിരുന്നു ഓരോ ദിനവും… ആ ഭവനങ്ങളെയൊക്കെ ദൈവം പിൽക്കാലത്തു മാനിച്ചു. ഇന്നത്തെ നമ്മുടെ തലമുറകൾക്ക് പ്രഭാതസന്ധ്യാപ്രാർത്ഥനകൾ കേട്ടുകേഴ്‌വി മാത്രമായി മാറുന്നു. കാരണം മറ്റൊന്നുമല്ല ആർക്കും സമയം തികയുന്നില്ല. തിരക്കുപിടച്ച ദൈനംദിന ജീവിതചര്യകളിൽ മാറ്റിവയ്ക്കാൻ കഴിയുന്നത് പ്രാർത്ഥന മാത്രമല്ലേയുള്ളൂ. ഒരു നേരം, ഒരു ദിവസം പ്രാർത്ഥിച്ചില്ലേലും വലിയ കുഴപ്പമൊന്നും വരാൻ പോകുന്നില്ല എന്ന ചിന്തയിലേക്ക് വളർന്നിരിക്കുന്നു ഓരോരുത്തരും.പ്രാർത്ഥനയുടെ മാഹാത്മ്യം നാം തിരിച്ചറിയേണം, വളർന്നു വരുന്ന തലമുറയ്ക്ക് അത് മനസിലാക്കികൊടുക്കേണം. ഇന്നു നാം ഈ നിലയിൽഎത്തപ്പെടുവാൻകാരണം നമ്മുടെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ ഫലമാണ് എന്ന കാര്യം വിസ്മരിച്ചു പോകരുത്. ജീവിതവിജയത്തിന് ഏക പോംവഴി പ്രാർത്ഥന മാത്രമാണ്. സ്വന്തകഴിവ് കൊണ്ട്, ബുദ്ധികൊണ്ട് നേടിയെടുക്കാൻ കഴിയാത്തത് പ്രാർത്ഥന കൊണ്ട് സാധിക്കും. പ്രാർത്ഥനദിനചര്യയാക്കിയ ഒരു ഭക്തൻ നിരാശയെ, പരാജയത്തെധൈര്യപൂർവ്വം നേരിടും. അവൻ ഭയപ്പെടുകയില്ല.

ഇന്നു നമുക്ക് ചുറ്റും അനേകർ നിരാശയിൽ ജീവിതം അവസാനിപ്പിക്കുന്നു. ഒരു പക്ഷെ പ്രാർത്ഥനയുടെ ശക്തി അവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ അങ്ങനെയൊരു തീരുമാനം അവരെടുക്കില്ലായിരുന്നു. യേശുകർത്താവ് പറഞ്ഞു :പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ. ദാവീദ് പറയുന്നു :ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും. (സങ്കീ :55:17)ദാനിയേലിന്റെ ജീവിതത്തിലും പ്രാർത്ഥനയ്ക്ക് പ്രഥമസ്ഥാനംഉണ്ടായിരുന്നു. അവനെതിരായി രേഖ എഴുതിഎന്നറിഞ്ഞിട്ടും, അവന്റെ പ്രാർത്ഥനയ്ക്ക് മുടക്കം വന്നില്ല. ജീവിതസാഹചര്യങ്ങൾ ഏതുമാകട്ടെ പ്രാർത്ഥന മുടങ്ങാതെയിരിക്കട്ടെ. സമയം കിട്ടുമ്പോൾ പ്രാർത്ഥിക്കുകയല്ല സമയം കണ്ടെത്തി പ്രാർത്ഥിക്കുകഎന്നതാണ്പ്രാധാന്യമർഹിക്കുന്നത്. ലോക്ക് ഡൗൺകാലത്തു പലരുടെയും പ്രാർത്ഥന സമയം കൂടി.. കൊറോണ പേടിയിലും സമയം ഉള്ളതുകൊണ്ടും. ഇപ്പോൾ വീണ്ടും പഴയസ്ഥിയിലേക്ക്….
വല്ലാത്തൊരു കാലഘട്ടത്തിൽ നാം വന്നെത്തിയിരിക്കുന്നു. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് നാം അറിയുന്നില്ല. ഈ പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ, തളരാതെ നിൽക്കണമെങ്കിൽ പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. പ്രാർത്ഥനയ്ക്ക് പ്രഥമസ്ഥാനംകൊടുത്തുകൊണ്ട് ദൈവവചനം പറയുന്ന പോലെ പ്രാർത്ഥനയിൽ ഉറ്റിരിക്കാം…..

ദീനാ ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.