ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് റ്റി.വി & ഐ.റ്റി ചലഞ്ച്

കോഴിക്കോട് : കൊറോണ വ്യാപനത്തിന്റെ കാരണത്താൽ സ്‌കൂളിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ നിർധനരായ കുട്ടികളെ സഹായിക്കുവാൻ വേണ്ടി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും നടത്തുന്ന റ്റി.വി & ഐ.റ്റി ചലഞ്ചിന്റെ ഭാഗമായി ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് രണ്ടു വിദ്യാർത്ഥികൾക്ക് പഠന സഹായമായി ടെലിവിഷൻ നൽകി.

post watermark60x60

പെരുവണ്ണാമൂഴി അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് സഭയിൽ വെച്ച് നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുപുര, കോഴിക്കോട് യൂണിറ്റിന്റെ പ്രസിഡന്റ്‌ പാസ്റ്റർ, സുനിൽ പി.തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ ലിജോ കെ. സാം, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജോജി മാത്യു , ജോയിൻ സെക്രട്ടറി, അശ്വന്ത് ആർ, കമ്മിറ്റി അംഗം പാസ്റ്റർ ജോമോൻ ജോസ്, എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like