ഇന്ന് 722 പേർക്ക് കോവിഡ്, കണ്ണൂരിൽ 23, സമ്പർക്കം 481, 228 പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 62 പേർക്കും സമ്പർക്കത്തിലൂടെ 481 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഉറവിടമറിയാത്ത 34 കേസുകളുമുണ്ട്. ആരോഗ്യ പ്രവർത്തകർ 12, ബി എസ് എഫ് 5, ഐടിബിപി 3 ജവാൻമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതാദ്യമായാണ് സംസ്ഥാനത്ത് എഴുന്നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ട് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ അനീഷ്, കണ്ണൂർ ജില്ലയിൽ മുഹമ്മദ് സലീഹ് എന്നിവരാണ്. മരിച്ചത്. കൂടാതെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം പതിനായിരം കടക്കുകയും ചെയ്തു. 10,275 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13

228 പേർ ഇന്ന് രോഗമുക്തി നേടി. ഇവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7, ഇടുക്കി 6, എറണാകുളം 7, തൃശ്ശൂർ 8, പാലക്കാട് 72, മലപ്പുറം 37, കോഴിക്കോട് 10, വയനാട് 1, കണ്ണൂർ 8, കാസർകോട് 23.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.