ചെറു ചിന്ത: നാഥന്‍റെ തിരഞ്ഞെടുപ്പ് | പ്രൈയ്സൻ മാത്യൂ മല്ലപ്പള്ളി

ഒരു വൻ പർവ്വതത്തിന് മുകളിലെ വമ്പൻ പാറകളിൽ ഒന്നായിരുന്നു ഞാൻ. അല്പം അഹങ്കാരത്തോടെ തലയെടുപ്പുള്ള പർവ്വത്തിൽ, തലയെടുപ്പോടെ ഞാനങ്ങനെ നിന്നിരുന്നു. എന്നാൽ എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു. വൻ മഴയത്ത് എനിക്ക് ഇളക്കം സംഭവിച്ചു ഞാൻ താഴേക്ക് അടർന്നു തെറിച്ചു. അതി വേദനയോടെ ദേഹമാസകലം മുറിവുമായി ഒരു പുഴയിലേക്കാണ് ഞാൻ എത്തിയത്. അവിടുന്നങ്ങോട്ട് പിന്നെയും വേദനയോടെ നാളുകൾ. പുഴയുടെ വെള്ളത്തിൽ അകപ്പെട്ട ഞാൻ ഇടിക്കപ്പെട്ടു, ഉടക്കപ്പെട്ടു. നാളുകൾ കടന്നുപോകവേ, എൻറെ വലിപ്പം കുറഞ്ഞു. ഈ ജീവിതം ഇങ്ങനെ അവസാനിച്ച ല്ലോ എന്ന് പറഞ്ഞ് ഞാൻ എൻറെ നാഥനോട് അവിടെ കിടന്ന് കരഞ്ഞു. ഉത്തരം ലഭിച്ചില്ല എന്നു മാത്രമല്ല, ആ വേദന പിന്നെയും വർഷങ്ങൾ തുടർന്നു. ഞാൻ ഏലാതാഴ്വരയിൽ എത്തി.
നാഥനോട് നിലവിളിച്ചു കൊണ്ടിരുന്നപ്പോൾ ഒരു കുഞ്ഞു കൈ എൻറെ നേരെ നീണ്ടു വന്നു. ഒരു ഇടയ സഞ്ചിയുടെ പൊക്കണത്തിലേക്ക് ഞാൻ നിഷേപിക്കപ്പെട്ടു. അല്പം നേരത്തിനുള്ളിൽ ആരുടെയെല്ലാം ആക്രോശങ്ങൾക്കും ആർപ്പുവിളികൾക്കും നടുവിലൂടെ ഞാൻ ചെന്നെത്തിയത് ഒരു കവിണയുടെ അറ്റത്ത്.

അവിടെ വെച്ചാണ് എനിക്ക് മനസ്സിലായത് എൻറെ വേദനയുടെ, ജീവിതത്തിൻറെ നിയോഗം എന്താണെന്ന്. ഞാൻ വിളിച്ചപേക്ഷിക്കുന്ന ജീവനുള്ള ദൈവത്തിൻറെ സേനയെ നിന്ദിച്ച ശത്രുവിന് നേരെ ഞാൻ ഉപയോഗിക്കപ്പെട്ടപ്പോൾ, എൻറെ ചിന്ത പർവ്വത മുകളിലേക്ക് എത്തി. ഒരു ഉപയോഗവും ഇല്ലാതെ വെയിലും, മഴയും ഏറ്റിരുന്ന എന്നെ ഈ ദൈവിക ദൗത്യത്തിലേക്ക് തിരഞ്ഞെടുത്തതിന്, ഉപയോഗിച്ചതിന് നാഥന് നന്ദി ഒരായിരം നന്ദി.

പ്രൈയ്സൻ മാത്യൂ മല്ലപ്പള്ളി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.