കവിത: സമർപ്പണം | ഓമന സജി

1.അന്നമുണ്ടുറങ്ങീടും അന്തികളിൽ നീ മറപ്പതോ മൃഷ്ടമാമന്നവും നിദ്രയുമേ
കുവോനൊരല്‌പ നന്ദിയർപ്പിച്ചിടാൻ
സ്വന്തമല്ലേതുമെന്നോർക്ക നീ സഖേ

2.ഒരുരുളച്ചോറിനായ് കേഴുവോരായിരം
ചുറ്റിലുമെന്നാകിലും എൻമൃഷ്ടാന്നം
അതെന്നുടെ കൈമിടുക്കെന്നു
നിനയ്കയോ നീ

3.നിശയിൻ നിശബ്ദതയിൽ ഒരുനുറു
ങ്ങുനിദ്രക്കായ് കൊതിക്കുവോരെത്ര?
ശാന്തമാം നിദ്രയേകുവോനർപ്പിക്ക
നന്ദി നിന്നോരോ ഉണർവ്വിലും

4.ആകാരവടിവൊത്തൊരു തിടമ്പിൽ
ഊറ്റം കൊള്ളുവതോ കൺകൾക്കി
മ്പമിവയെല്ലാം നശ്വരം കൃമികീടങ്ങൾ
ക്കൊരു മൃഷ്ടഭോജ്യമാകുമൊരുനാൾ

5.കൊട്ടിയടച്ചിതോ നിൻ ഹൃദയ
വാതിൽ
ആശയർപ്പിച്ചൊരേഴതൻ രോദന
ത്തിൽ
ഓർക്കുകേ നിന്നായങ്ങളെല്ലാം അന്യ
മായിടുമീ
ദേഹം പോലുമീറ്റില്ലമായിടും പുറ്റിനു.

6.കാലത്തിൻ കരിനിഴൽ വീഴുന്നു
വിശ്വേ
പുടവയേറ്റുവാങ്ങിയോളുമന്തകയാം
കളിപ്പാട്ടമായ്മാറുന്നു മാരമാംമണുവാ
യുധങ്ങൾ
പിച്ചവയ്ക്കും പിഞ്ചോമനയിൻ കൊച്ചു കൈകളിൽ

7.വട്ടംവഴക്കും കൂട്ടത്തല്ലും
കേൾക്കുന്നിമ്മട്ടിലങ്ങുമിങ്ങും
മട്ടം ചെവികൂർപ്പിച്ചു നിന്നിടിൽ
കേൾക്കുന്നതെല്ലാം വിമ്മിട്ടങ്ങളല്ലോ

8.ഈറ്റുനോവിൻ ഊറ്റമേവുമൊരു
വിഭ്രാന്തി പരക്കുന്നുലകിലേവം
അശാന്തിയുമസ്സമാധാനവും പിന്നെ
ആശങ്കയുമായുരുകുന്നു മാലോരിൻ
മനം

9.മാന്ദ്യവും പിന്നെ വിലക്കയറ്റവു
മങ്ങനെ
ദുർവിധികളോരോന്നെഴുന്നിടുന്നു
അന്തമെന്താകുമിതിനെന്നു
ചിന്തിക്കിൽ
ദുർമരണങ്ങളല്ലാതെന്തു ചൊന്നി
ടുവേൻ

10.നൈമിഷികമീ ജീവിതത്തിൻ വിധി
ഇവ്വണ്ണമെന്നിരിക്കെ അമാന്തി
പ്പതെന്തു നീ
ശാന്തിയിൻ ഉറവിടം തേടുവാൻ,
തീരമണഞ്ഞിടാൻകാലമിനിയില്ലെന്ന
റിയായ്കയാലോ

11.ശാന്തിയേകി ഉലകിൻശാപം ശിരസ്സി
ലേന്തിയെൻ ഭവാൻ ഗോൽഗോഥേൽ
നിശാന്തസുന്ദരമാമൊരു ഭരണം
തീർത്തിടുവാനീ അവനിയിൽ

12.അർപ്പിച്ചിടിന്നു നിന്നെയാ ക്രൂശിൻ
ചുവട്ടിൽ
അശുദ്ധിയകറ്റിടാമശ്രു കണങ്ങളാൽ
പുകയുമൊഗ്നിപർവ്വതമാംനിൻ ചിത്തത്തിൽ
ഹിമകണങ്ങളായൊഴുകട്ടെ
ക്രിസ്തൻ ശാന്തി.

ഓമന സജി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.