ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചെറുകിട വ്യാപാരികളെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം

കേരളത്തിലെ ആരാധനാലയങ്ങളുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ചെറുകിട വ്യാപാരികൾ പട്ടിണി മൂലം ആത്മഹത്യയുടെ
വക്കിലാണെന്നും ഇവരെ സഹായിക്കാൻ അടിയന്തര നടപടി വേണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.

post watermark60x60

ആരാധനാലയങ്ങളുമായി ബന്ധപെട്ട് പുസ്തക ശാലകൾ, മറ്റ് സാധനസാമഗ്രികൾ കച്ചവടം ചെയ്യുന്ന പതിനായിരക്കണക്കിന് വ്യാപാരികളും അവരുടെ കുടുംബവും മുഴുപ്പട്ടിണിയുടെ വക്കിലാണ്. മാർച്ചിൽ കൊറോണ ലോക്ക്ഡൗൺ മൂലം അടച്ചിട്ട് ആരാധനാലയങ്ങൾ അഞ്ചു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. മറ്റൊരു ജോലിക്കും പോകാനാവാത്തവരും അംഗ പരിമിതരും രോഗികൾ ആയിട്ടുള്ളവരുമായ ചെറുകിട വ്യാപാരികളാണിവർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യാപാരി മേഖലയ്ക്കു മാത്രം ഒരു സഹായവും പ്രഖ്യാപിക്കാത്ത അവസ്ഥയിൽ ഇത്തരം വ്യാപാരികൾ ആത്മഹത്യയുടെ വക്കിലേക്കു നീങ്ങുകയാണ്. പലരും രോഗത്താൽ ബുദ്ധിമുട്ടി നിത്യവൃത്തിക്ക് പോലും പണമില്ലാതെ ദുരിതം അനുഭവിക്കുകയാണ്. ഇവരെ സഹായിക്കാൻ സഭാ – സാമുദായിക നേതൃത്വം രംഗത്തുവരാത്തതും ദുഃഖകരമാണ്. വളരെ വിഷമസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ഈ വിഭാഗത്തെ അടിയന്തരമായി സംരക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണമെന്ന് രാജു അപ്സര ആവശ്യപ്പെട്ടു.

-ADVERTISEMENT-

You might also like