നെല്‍സണ്‍ മണ്ടേലയുടെ മകള്‍ അന്തരിച്ചു
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ മകള്‍ അന്തരിച്ചു. സിന്‍ഡ്‌സി മണ്ടേലയാണ് അന്തരിച്ചത്. 59 വയസ്സായിരുന്നു.
ഡെനമാര്‍ക്കിലെ അംബാസഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സിന്‍ഡ്‌സി മണ്ടേല. തിങ്കളാഴ്ച രാവിലെ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നെല്‍സണ്‍ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളാണ് സിന്‍ഡ്‌സി മണ്ടേല.


- Advertisement -

Comments are closed.