ലേഖനം: ജീവിതത്തിലെ ഒറ്റപ്പെടലുകൾ | ലിൻസി ജിനു, ബ്രിസ്റ്റോൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും ഏകാന്തതയോ ഒറ്റപെടലോ അനുഭവിക്കാത്തവർ നമുക്കിടയിൽ ഉണ്ടാവില്ല, അതു ചിലപ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കൊണ്ട് ആവാം, കുത്തുവാക്കുകൾ കൊണ്ട് ആവാം. അതു കൂട്ടുകാരിൽ നിന്നോ മാതാപിതാക്കളിൽനിന്നോ. സഹോദരങ്ങളിൽനിന്നോ ആകാം അതുമല്ലെങ്കിൽ നമ്മുടെ ജീവിതപങ്കാളിയിൽ നിന്നോ മക്കളിൽ നിന്നോ ആകാം. പലപ്പോഴും അത്‌ നമ്മൾ പ്രതീക്ഷിക്കാത്തവരിൽ നിന്നും അഥവാ ജീവനുതുല്യം സ്നേഹിക്കുന്നവരിൽ നിന്നും ആകുമ്പോൾ ആ‌ വിഷമങ്ങൾ നമുക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കും.

post watermark60x60

പലർക്കും പല രീതികളിൽ ആയിരിക്കാം ഒറ്റപ്പെടലുകൾ ജീവിതത്തിൽ അനുഭവിക്കുന്നത്. ചിലർക്ക്‌‌ മാതാപിതാക്കൾക്ക്‌ മാതാപിതാക്കളും, മക്കൾക്ക്‌ മക്കളും സഹോദരങ്ങൾക്ക്‌ സഹോദരങ്ങളും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരവസ്ഥ , മറ്റു ചിലർക്ക്‌ മാതാപിതാക്കൾ നഷ്ടപെട്ടവരായിരിക്കാം, അല്ലെങ്കിൽ മക്കൾ ഇല്ലാതിരിക്കയോ/നഷ്ടപെട്ടവരോ ആയിരിക്കാം, അതുമല്ലെങ്കിൽ സഹോദരങ്ങൾ ഇല്ലാത്തവരോ നഷ്ടപെട്ടവരോ ആയിരിക്കാം… അങ്ങനെ വിവിധമാകുന്ന ഒറ്റപ്പെടലുകൾ ജീവിതത്തിൽ നേരിട്ടേയ്ക്കാം. ആ സമയങ്ങളിൽ പലരും നമ്മെ ആശ്വസിപ്പിച്ചെന്നും വരാം, എന്നാൽ ആ വിഷമങ്ങളിൽ അതൊന്നും നമുക്ക് സമാധാനം നൽകണമെന്നില്ല. എന്നാൽ നമ്മുടെ ജീവിതയാത്രയിൽ നമ്മൾ തനിച്ചല്ല കർത്താവ് ‌ നമ്മോട് കൂടെയുണ്ട്‌ എന്ന ചിന്ത ഉള്ളിൽ വരുമ്പോൾ നമ്മുടെ വിഷമം മാറി പോകും അതിന് നാം കർത്താവിന്റെ സ്നേഹം രുചിച്ചറിയണം. അങ്ങനെയുള്ളവർക്ക്‌ മാത്രമേ സ്വയം സമാധാനത്തോടെയും ആശ്വസത്തോടെയും ഇരിക്കുവാൻ കഴികയുള്ളൂ.

ദൈവ വചനത്തിൽ ഇപ്രകാരം കാണുന്നു, യേശു പറഞ്ഞു; സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു (John 14:27). ‌ തിരമാല പോലെത്തെ പ്രശ്നമായിരിക്കാം അല്ലങ്കിൽ ചിലപ്പോൾ ശാന്താമായ പ്രശ്നമായിരിക്കാം ഏതുമായാലും കർത്താവ്‌ പറയുന്നു ഞാൻ തരുന്ന സമാധാനം ലോകം തരുന്നത്‌ പോലെയല്ലാ. പ്രിയമുള്ളവരെ നാം എന്തിനു ഭാരപ്പെടണം? നമ്മെ എല്ലാപേരും കൈവിട്ടോട്ടെ സാരമില്ല നമ്മുടെ കർത്താവ്‌ നമ്മുടെ കൂടെയുണ്ട്‌ നല്ല സഖിയായി, അതിലും അപ്പുറം നമുക്കാരെയാ വേണ്ടത്‌. വചനത്തിൽ പറയുന്നതു പോലെ നമ്മുടെ അപ്പനും അമ്മയും നമ്മെ ഉപേക്ഷിച്ചാലും എന്നാലും ഒരിക്കലും നമ്മുടെ കർത്താവ്‌ നമ്മെ കൈ വിടില്ല ഉപേക്ഷിക്കില്ല. ജീവിതത്തിന്റെ ഏത്‌ കൈപ്പേറിയ അനുഭവവും നേരിട്ടാലും അല്ലങ്കിൽ ഇരുട്ടിന്റെ അനുഭവം ഉണ്ടായാലും സാരമില്ല പ്രിയമുള്ളവരെ കൈവിടാത്ത കർത്താവ്‌ നമ്മുടെ കൂടെയുണ്ട്‌. എന്തിനു വ്യാകുലപെടുന്നു എന്തിന് അസ്വസ്തപെടുന്നു കർത്താവ്‌ നിന്റെ വലത്‌ ഭാഗത്ത്‌ നിനക്ക്‌ തണലായി ഉണ്ട്. ആ തണലായ കർത്താവിനെ രുചിച്ചറിയാൻ ഏവരെയും ദൈവം നമ്മെ സഹായിക്കട്ടെ. അതുകൊണ്ട്‌;
1 പത്രോസ്‌ 5:7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.

Download Our Android App | iOS App

ലിൻസി ജിനു
ബ്രിസ്റ്റോൾ

-ADVERTISEMENT-

You might also like