ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ “വീട്ടിലെ പാട്ടുകാർ” വിജയികളെ പ്രഖ്യാപിച്ചു

ഒമാൻ : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ നടത്തി വന്നിരുന്ന ഓൺലൈൻ സംഗീത മത്സരം “വീട്ടിലെ പാട്ടുകാർ” വിജയികളെ പ്രഖ്യാപിച്ചു. മൂന്ന് ഗ്രൂപ്പുകളിലായി ഇരുന്നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ അവസാന റൗണ്ടിൽ ഓരോ ഗ്രൂപ്പിലും അഞ്ച് പേരാണ് മത്സരിച്ചത്. ക്രൈസ്തവ സംഗീത ലോകത്തെ പ്രശസ്തരായ ബിനോയ് ചാക്കോ ,സുനിൽ സോളമൻ , ജിജി സാം എന്നിവരാണ് വിധി നിർണ്ണയം നടത്തിയത്.

ഒന്നാം സമ്മാനം 15000 രൂപയും രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 5000 രൂപയുമാണ് ഓരോ ഗ്രൂപ്പിലെയും വിജയികൾക്ക് നൽകുന്നത്. ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സാർത്ഥികൾക്കും, സ്പോൺസർമാർക്കും ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് ഫെയ്‌ത് ഏബ്രഹാമും സെക്രട്ടറി സജി വർഗീസും വാർത്ത കുറിപ്പിൽ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading