തുടർക്കഥ ( ഭാഗം 1): നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം ! | സജോ കൊച്ചുപറമ്പിൽ

സ്ഥലംമാറ്റം കിട്ടിയ സഭയില്‍ വെള്ളിയാഴ്ച്ച രാവിലെ സഭാഹാളും തുറന്നിട്ട് വിശ്വാസികളെ കാത്തിരിക്കയാണ് ഉപദേശി ,
രാവിലെ തന്നെ വാടിത്തളര്‍ന്ന മുഖവുമായി മറിയാമ്മ സഭയ്ക്കുള്ളിലേക്ക് കടന്നു വന്നു, ദുഖം തളം കെട്ടിനില്ക്കുന്ന മുഖത്തു നിന്നും ഉപദേശിക്ക് ചെറിയോരു പുഞ്ചിരിയും സമ്മാനിച്ച് കുശലപ്രശ്നവും നടത്തി താന്‍ അവിടുത്തെ കീറി തുടങ്ങിയ തഴപ്പായയില്‍ ഇരുന്ന് കരയാന്‍ തുടങ്ങി ,
പണ്ട് ഹന്ന ദേവാലയത്തില്‍ പോയിരുന്ന് ഒരു തലമുറയ്ക്കു വേണ്ടി യാജിച്ചതു പോലെ
” വഴി തെറ്റിപോയ എന്റെ മകനെ ഒന്ന് നേരെ ആക്കണമേ കര്‍ത്താവെ ….
എന്നുള്ള പ്രാര്‍ത്ഥന ”
അമ്മാമ്മയുടെ കരച്ചില്‍ കണ്ട് ഉപദേശി കാര്യങ്ങള്‍ തിരക്കി,
അമ്മാമ്മ ഇങ്ങനെ കരയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി ഭര്‍ത്താവു പണ്ടെ മരിച്ചു, കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ ഏക സന്താനം വീടിനും നാടിനും ഭാരമായി മുഴുക്കുടിയനായി കല്യാണവും കഴിക്കാതെ പണിക്കും പോകാതെ നടക്കുന്നു,
ഒരു മുക്കുടിയന് പെണ്ണ് ആലോചിച്ചാല്‍ ആരു കൊടുക്കാന്‍ ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റു നശിപ്പിച്ചു,
ഇനി ബാക്കിയുള്ളത് കേറിക്കിടക്കാന്‍ ഏക ആശ്രയമായ വീടാണ് ,
ഏക മകന്റെ പുണ്യപ്രവര്‍ത്തികള്‍ കാരണം ബന്ധുക്കളാരും ഒരു കാര്യത്തിന് അമ്മാമ്മയെയും മകനെയും അടുപ്പിക്കില്ല, സഭക്കാരാരും ദൈവകൃപയാല്‍ ആ വീടിന്റെ ഏഴ് അയലത്തു കൂടെ പോകാറില്ല,

സ്ഥലം മാറിവന്ന ഉപദേശിമാര്‍ പലരും ആദ്യത്തെ തിളപ്പിന് ആ വീട്ടില്‍ ഉപദേശ്ശിക്കാന്‍ പോയിട്ടുണ്ടെങ്കിലും പലരും തല്ലുകിട്ടാതെ തിരികെ എത്തിയത് കര്‍ത്താവിന്റെ കരുതല്‍ എന്നു പറയാം,
അങ്ങനെ വീട്ടുകാരും സഭക്കാരും നാട്ടുകാരും കയറിചെല്ലാന്‍ അറയ്ക്കുന്ന ഒരു മുടിയനായ പുത്രന്റെ വീട് ,
നിറഞ്ഞോഴുകുന്ന കണ്ണുനീരിനെ തുടച്ചു മാറ്റികോണ്ടു അമ്മാമ്മ പറഞ്ഞു അവനോന്നു നേരെ ആവണം ഉപദേശീ എനിക്കതു മാത്രം മതി ,
അല്പം പ്രായം ചെന്ന് മെലിഞ്ഞിരിക്കുന്ന ഉപദേശി അപ്പച്ചന്‍ അമ്മാമ്മയോടു ചോദിച്ചു ഞാന്‍ ഒന്നു ശ്രമിച്ചു നോക്കെട്ടെ???
അമ്മാമ്മ പതിവു നിര്‍വികാരത്തോടെ ആ എളിയ മനുഷ്യന്റെ കണ്ണുകളിലേക്കു നോക്കി വല്ലാത്ത തിളക്കം ആ കുറിയ മനുഷ്യന്റെ കണ്ണുകളില്‍ അവര്‍ കണ്ടു !

തുടരും..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.