ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ കവിത രചന വിജയികളെ പ്രഖ്യാപിച്ചു

തിരുവല്ല : ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ലോക്ക് ഡൌൺ കാലത്ത് ‘ക്വറന്റൈൻ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ കവിത രചന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്തു. അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയത് കറുകച്ചാൽ ഗോസ്പൽ മിഷൻ സഭ മെമ്പർ ടോം സി. ഏബ്രഹാം പത്തനാപുരം.
രണ്ടാം സ്ഥാനം നേടിയത് മലപ്പുറം പെരിന്തൽമണ്ണ ഐപിസി എബനേസർ സഭ മെമ്പർ ആയ ശാലു സുരേഷ്.

post watermark60x60

ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററും, മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ ആഷേർ മാത്യു, ക്രൈസ്തവ എഴുത്തുപുര കേരള ജോയിന്റ് സെക്രട്ടറിയും വെച്ചൂച്ചിറ ഡുലോസ് ബിബ്ലിക്കൽ സെമിനാരി പ്രിൻസിപ്പളുമായ പാസ്റ്റർ ബെൻസൺ വി. യോഹന്നാൻ, ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, കേരള ചാപ്റ്റർ മീഡിയ കൺവീനറും, എഴുത്തുകാരനുമായ ബിൻസൻ കെ.ബാബു എന്നിവരാണ് മൂല്യനിർണ്ണയം നടത്തിയത്.

കവിത രചന മത്സരത്തിന് ക്രൈസ്തവ എഴുത്തുപുര കേരള പ്രസിഡന്റ്‌ ജിനു വർഗീസ് സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ ജെയ്സു വി ജോൺ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ.
ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും സംയുക്തമായി ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പോസ്റ്റർ
ഡിസൈനിങ് മത്സരം നടന്നു വരുന്നു.

-ADVERTISEMENT-

You might also like