ക്രൈസ്തവ എഴുത്തുപുര യു. കെ ചാപ്റ്റർ രൂപീകൃതമായി

ബ്രിട്ടൻ: ക്രൈസ്തവ എഴുത്തുപുര യൂറോപ്പിലെ ആദ്യ ചാപ്റ്ററായ യു.കെ ചാപ്റ്റർ രൂപീകരിച്ചു. ജൂണ് 20ന് നടന്ന മീറ്റിംഗിലാണ് ഔദ്യോഗിക സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി പാസ്റ്റർ ജിനു മാത്യു (ബ്രിസ്റ്റോൾ), സെക്രട്ടറിയായി പ്രിൻസ് യോഹന്നാൻ (ലണ്ടൻ) ട്രഷററായി ജോയൽ രാജു (കാർഡിഫ്), വൈസ് പ്രസിഡന്റുമാരായി ബിജോയ് തങ്കച്ചൻ (ലണ്ടൻ) റോയ്‌സ് (സ്കോട്ലാണ്ട്) എന്നിവരും ജോയിന്റ് സെക്രട്ടറിയായി ബ്രദർ പോൾസൻ ഇടയത്ത് (പ്രിസ്റ്റൻ), അപ്പർ റൂം കോർഡിനേറ്ററായി ബ്രദർ റിജോയ്‌സ് രാജൻ (കോൾചസ്റ്റർ), മീഡിയ കോർഡിനേറ്ററായി ബിബിൻ തങ്കച്ചൻ (ബെൽഫാസ്റ്റ്), മിഷൻ കോർഡിനേറ്ററായി ഫെബി രാജ് (യോവിൽ), പ്രോഗ്രാം കോർഡിനേറ്ററായി ജോർജ് ഏബ്രഹാം (ലിവർപൂൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

post watermark60x60

പ്രസിഡന്റ് പാസ്റ്റർ ജിനു മാത്യു നിലവിൽ ബ്രിസ്റ്റോൾ ഹോരേബ് ഏ. ജി ചർച് പാസ്റ്ററും ഐ എ ജി യു കെ & യൂറോപ്പ്, എം പി എ യു കെ എന്നിവയുടെ മീഡിയ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി വെണ്ണിക്കുളം, പ്രോജക്ട് ഡയറക്ടർ പാസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, മിഷൻ ഡയറക്ടർ പാസ്റ്റർ എബിൻ അലക്സ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി സംസാരിച്ചു.

-ADVERTISEMENT-

You might also like