കാലികം : പിതൃദിനം |സിനോജ് ജോർജ്ജ് കായംകുളം

അച്ഛാ, അപ്പാ, പപ്പാ, ഉപ്പാ, ബാപ്പാ, ഡാഡി, ഡാഡാ എന്നൊക്കെയാണ് ഇന്ന് സാധാരണ മലയാളി കുഞ്ഞുങ്ങൾ സ്വന്തം പിതാവിനെ വിളിക്കുന്ന പദങ്ങൾ (വേറേ ചില ഓമന പേരുകളും ഉണ്ടായിരിക്കാം).

വിളിപേരുകളേക്കാൾ അതിലെ ഉദ്ദേശശുദ്ധിയാണ് നാം അറിയേണ്ടതും കൂടുതൽ മനസ്സിലാക്കേണ്ടതും.

ഈ പിതൃദിനത്തിൽ നാം അപ്പന്റെ ഹൃദയം ആരായണം. അമ്മയോളം വരില്ല ഒരു സ്റ്റേഹവും എന്നത് ശരിയായിരിക്കാം. എന്നാൽ പിതാവിന്റെ സ്നേഹം വയറ്റിൽ ഇടുന്നതോ നെഞ്ചോട് ചേർക്കുന്നതോ അല്ല, മറിച്ച് ഏറ്റവും മുകളിൽ തലയിൽ എഴുതുന്നതാണ്. കാരണം ആ സ്നേഹവും കരുതലും വികാരനിർഭരമല്ലങ്കെലും യാഥാർത്ഥ്യമാണ്.

തലയിൽ അഥവാ മസ്തിഷ്കത്തിൽ നിന്നുമാണ് അത് ഉണ്ടാവുന്നത്. അതിനാലാണ് അതിൽ അല്പം കാര്യവും കാരണവും ഗൗരവവും ആകുന്നത്. ഒന്ന് ഓർക്കുക ഒരു പിതാവും തന്റെ മക്കളെ സ്നേഹിക്കാതിരിക്കില്ല ഒരു പക്ഷേ പ്രകടിപ്പിച്ചില്ലങ്കിലും…

തിരുവെഴുത്തിൽ സദൃശ്യവാക്യങ്ങൾ 30: 17-ൽ അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
എന്ന ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ എഴുതിയത് ചിന്തനീയം.

നാം നമ്മുടെ പിതാവിന് നമ്മുടെ അത്രേം ടെക്നോളജിയിൽ അറിവില്ല എന്നൊന്നും പറഞ്ഞ് പരിഹസിക്കരുത്. നമ്മുടെ ജീവിതത്തിന് കാരണമായ ആ വ്യക്തിത്വത്തെ കഴിവുള്ളതരത്തിൽ പരിചരിക്കുവാൻ എല്ലാ മക്കളും തയ്യാറാകുകയും അതിലൂടെ പരമപിതാവിനെ കൂടുതൽ അടുത്തറിയുവാൻ ഈ കാലം സാധിച്ചാൽ എത്ര സുന്ദരമാണ് ഈ ഭൂമി എന്നതാണ് സത്യം. അറുപത്തഞ്ച് കഴിഞ്ഞ വരെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്തി കൊറോണയെ പ്രതിരോധിക്കുമ്പോൾ… കാര്യങ്ങളിൽ അവരെ കരുതുവാനും ബഹുമാനിക്കുവാനും മറക്കരുത്.

കൊറോണയ്ക്ക് മുൻപേ കൊറേ കാര്യങ്ങൾ ചെയ്ത അവരുടെ സുരക്ഷയ്ക്ക് എന്ന് പറയുമ്പോൾ തന്നെ ശാരീരിക അകലം മാത്രം മാണ് നിയമം. മാനസികമായി അവരെ ചേർത്തു നിർത്തുവാൻ മടിക്കരുത്.

മക്കൾ ഒരോരുത്തരും പിതൃത്വം എന്നതിന്റെ അർത്ഥം മനസ്സിലാക്കി പിതാവിനെ ബഹുമാനിക്കുക. ഈ പിതൃദിനത്തിൽ എല്ലാ പിതാക്കന്മാർക്കും അകലെ ഇരുന്ന് ആയുസ്സും ആരോഗ്യവും ആശംസയും നേരുന്നു.

സിനോജ് ജോർജ്ജ് കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.