കവിത: ആർദ്രനിലാവ് | ഷീന ടോമി
ചാഞ്ഞാടും പൂങ്കുലകൾ
മൃദലമാം നിറദലങ്ങൾ
തീരം കവിയും പുഴകൾ
ചാരെ പറക്കും പറവകൾ

തിളങ്ങുന്ന മിഴികൾ
കിലുങ്ങുന്ന മൊഴികൾ
കാതോരം പൊഴിയും നിനവുകൾ
കണ്‍ചിമ്മി ഉണരും കനവുകൾ
തിരി നീട്ടും സ്മൃതിനാളമായ്
തലോടും ഇളംതെന്നലായ്
നറു ചന്ദനം പൊതിയും
ഓർമ്മ തൻ വെണ്ണിലാവേ …
Download Our Android App | iOS App
ഇറ്റിറ്റു വീഴും തേൻകണങ്ങൾ
ആർദ്രമായ് പെയ്യും ഹിമകണങ്ങൾ
നനുത്ത പൊടിമഴയായ് ഉതിരും കുളിർകണങ്ങൾ
ഹൃദയം കവിയും കടലായോ …?
ആത്മാവിൽ പെയ്തിറങ്ങും
വിഷാദരാവിൻ ഈണങ്ങൾ
തഴുകി ഉണർത്തും ഇളംകാറ്റായ്
കുളിരേകും പുതുമഴയായ്
പുതുമഞ്ഞിൽ വിതറിയ പനിനീരിതളായ്
പൂങ്കാറ്റിലുലയും ചെമ്പനീർമൊട്ടായ്
വിലോലമാം രാവിന്റെ സുഗന്ധമാം മുല്ലയായ്
ആർദ്രനിലാവേ …നീ മായുന്നതെന്തേ ..?