കോവിഡ് 19; ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ അവധികൾ റദ്ദാക്കി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​വ​ധി റ​ദ്ദാ​ക്കി. അ​വ​ധി​യി​ല്‍​പോ​യ​വ​രെ തി​രി​കെ വി​ളി​പ്പി​ച്ചു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ലെ എം​ഡി​മാ​ര്‍, ഡീ​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

post watermark60x60

അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്ര‍​യും വേ​ഗം അ​വ​രു​ടെ ജോ​ലി​ക​ളി​ല്‍ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ അ​വ​ധി അ​നു​വ​ദി​ക്കൂ.
ഹോം ​ക്വാ​റ​ന്‍റൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​നെ എ​തി​ര്‍​ത്ത് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ രം​ഗ​ത്ത് വ​ന്നി​രു​ന്നു. രാ​ജ്യ​മെ​ങ്ങു​മു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത രോ​ഗി​ക​ള്‍​ക്ക് ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ ഐ​സി​എം​ആ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​പ്പോ​ള്‍ എ ​ന്തു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​ക്ക് മാ​ത്രം വ്യ​ത്യ​സ്ത മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളെ​ന്ന് കേ​ജ​രി​വാ​ള്‍ ചോ​ദി​ച്ചു.

ഡ​ല്‍​ഹി​യി​ലെ ഭൂ​രി​ഭാ​ഗം കോ​വി​ഡ് രോ​ഗി​ക​ളും രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രാ​ണെ​ന്നും അ​വ​ര്‍​ക്കെ​ല്ലാ​വ​ര്‍​ക്കു​മു​ള്ള ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക എ​ളു​പ്പ​മ​ല്ലെ​ന്നും കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളെ ഹോം ​ക്വാ​റ​ന്‍റൈ​ന് അ​യ​ക്കു​ന്ന​തി​ന് മുൻപായി അ​ഞ്ചു ദി​വ​സം നി​ര്‍​ബ​ന്ധി​ത സ്ഥാ​പ​ന ക്വാ​റ ന്‍റൈ​നി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ല​ഫ്. ഗ​വ​ര്‍​ണ​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

-ADVERTISEMENT-

You might also like