ഇടുക്കി ജില്ലയിൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും നടത്തുന്ന റ്റി.വി & ഐ.റ്റി ചലഞ്ച് നടന്നു

അടിമാലി : ഇടുക്കി ജില്ലയിൽ ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും നടത്തുന്ന റ്റി.വി & ഐ.റ്റി ചലഞ്ച് ഇന്ന് 3:30 ന് നടന്നു. ആൽബിൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ ദേവികുളം എം.എൽ.എ എസ്. രാജേദ്രൻ ഉദ്ഘാടനം ചെയ്തു. റ്റി.കെ ഷാജി കുട്ടികൾക്ക് ടെലിവിഷൻ വിതരണം നടത്തി. പഞ്ചായത്ത്‌ അംഗംങ്ങളും, സാമൂഹിക പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുത്തു. നമ്മുടെ പ്രവർത്തങ്ങൾക്ക് വേണ്ടുന്ന എല്ലാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്നു വാഗ്ദാനം നൽകിയതായി ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. ബ്ലൂവിൻ പീറ്റർ സ്വാഗതവും, റെക്സിൻ ആശംസയും, ധന്യ വിനോദ് നന്ദിയും അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ വി.എസ് വിനോദിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങൾ യോഗത്തിന് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading