കെ യു പി ഫ് ഒരുക്കുന്ന ഓൺലൈൻ കൺവെൻഷൻ ജൂൺ 28 ,29 തീയതികളിൽ

ബെംഗളൂരു : കർണാടകയിലുള്ള പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കർണാടക യുണൈറ്റഡ് പെന്തക്കോസ്തൽ ഫെല്ലോഷിപ്പ് (കെ യു പി ഫ്) ഒരുക്കുന്ന ഓൺലൈൻ കൺവെൻഷൻ ജൂൺ 28 ഞായർ, 29 തിങ്കൾ തീയതികളിൽ വൈകുന്നേരം 7 മുതൽ 9 വരെ സൂം ആപ്ലിക്കേഷനിൽ കൂടി നടത്തുന്നതാണ്. പ്രശസ്ത സുവിശേഷകൻ പാസ്റ്റർ ഷാജി എം പോൾ , വെണ്ണിക്കുളം ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. കെ യു പി ഫ് ഗായക സംഘം ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

കെ യു പി. ഫ് സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ ടി ഡി തോമസ് , സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സി ജി ബാബൂസ് വിവിധ ദിവസങ്ങളിൽ നടക്കുന്ന മീറ്റിംഗുകൾക്ക് അദ്ധ്യക്ഷത വഹിക്കും.

കെ യു പി ഫ് സംസ്ഥാന സെക്രട്ടറി റവ. ഡോക്ടർ. കെ. വി. ജോൺസൺ കെ യു പി ഫ് പ്രവർത്തങ്ങളെ പരിചയപ്പെടുത്തുകയും , പ്രവർത്തങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യും. ഈ മീറ്റിംഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.