ക്രൈസ്തവ എഴുത്തുപുരയും ശ്രദ്ധയും നടത്തുന്ന റ്റി.വി & ഐ.റ്റി ചലഞ്ച് രണ്ടാം ഘട്ടത്തിലേക്ക്

ചെങ്ങന്നൂർ: ക്രൈസ്തവ എഴുത്തുപുരയും സാമൂഹിക വിഭാഗമായ ശ്രദ്ധയുടെയും ആഭിമുഖ്യത്തിൽ നടത്തപെടുന്ന റ്റി.വി & ഐ.റ്റി ചലഞ്ചു ശ്രെദ്ധേയമായി. കോവിഡ് 19 വ്യാപനം മൂലം ലോക്ക് ഡൌൺ ആയതു കൊണ്ട് ഗവണ്മെന്റ് ക്ലാസുകൾ എല്ലാം തന്നെ ഓൺലൈൻ വഴി ആക്കിയിരിക്കുന്ന ഈ സമയത്ത് സാധാരണക്കാരായ കുട്ടിക്കൾ ടീവിയിലൂടെ ആണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ടിവി ഇല്ലാത്തത് കൊണ്ട് ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നില്ല എന്ന് മനസിലാക്കി അങ്ങനെ ഉള്ള കുഞ്ഞുങ്ങൾക്ക് പഠന സഹായമായി റ്റി.വി വാങ്ങി നല്കുവാനായി ക്രൈസ്തവ എഴുത്തുപുരയും ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന വിഭാഗമായ ശ്രദ്ധയു കുഞ്ഞുങ്ങൾക്ക് ഒരു ടിവി എന്ന ഐറ്റി ചലഞ്ചിന്റെ ഭാഗമായി ലഭിച്ച റ്റിവിയുടെ വിതരണത്തിന്റെ രണ്ടാം ഘട്ടമായി ഇന്ന് ആലക്കോട് എ.ജി സഭയിൽ ക്രൈസ്തവ എഴുത്തുപുര കേരള സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഇടുക്കി ഭാഗത്തേക്ക്‌ ഉള്ള ടീവികൾ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, ശ്രദ്ധ അസ്സോസിയേറ്റ് ഡയറക്ടർ സുജ സജി, എന്നിവർ ചേർന്ന് ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റിന് കൈമാറി. ഇടുക്കി യൂണിറ്റിന് വേണ്ടി യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ വിനോദ് ടിവികൾ ഏറ്റു വാങ്ങി.
കേരള ക്രൈസ്തവ എഴുത്തുപുര എക്സിക്യൂട്ടീവ് കമ്മറ്റി മെംബേർസ് ആയ ഡോക്ടർ ബെൻസി ജി ബാബു, ജെയ്സു വി ജോൺ, ആലപ്പുഴ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ബ്ലെയിസ് രാജു എന്നിവർ നേതൃത്വം നൽകി.

post watermark60x60

തുടർന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുട്ടികൾക്ക് നൽകുന്നതെന്നും. വരും ദിവസങ്ങളിൽ മറ്റുകുട്ടികൾക്കു റ്റി.വി വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like