തിരുവചന ധ്യാന യോഗം
സയോൺ പെന്തെക്കോസ്തൽ എ.ജി. സഭ അജ്‌മാൻ, യു.എ.ഇ ക്രമീകരിക്കുന്ന “ക്രിസ്തു കേന്ദ്രീകൃത ജീവിതം“ എന്ന വിഷയത്തെ ആസ്പദീകരിച്ചുള്ള തിരുവചന ധ്യാനയോഗം ജൂൺ മാസം 24, 25, 26 തിയ്യതികളിൽ യു.എ.ഇ സമയം രാത്രി 8 മുതൽ 10 (ഇന്ത്യൻ സമയം 9.30 മുതൽ 11.30) വരെ നടത്തപ്പെടുന്നു.
Zoom വഴി തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഈ ആത്മീക കൂട്ടായ്മയിൽ അനുഗ്രഹിക്കപ്പെട്ട സുവിശേഷ പ്രാസംഗികൻ പാസ്റ്റർ അജി ആന്റണി തിരുവചനത്തിൽ നിന്നും സംസാരിക്കുന്നതായിരിക്കും. അനുഗ്രഹീത ക്രിസ്തീയ ഗായകൻ സ്റ്റാൻലി അബ്രഹാം റാന്നി ഗാന ശുശ്രുഷയ്ക്കു നേതൃത്വം നൽകുന്നതായിരിക്കും.
സയോൺ പെന്തെക്കോസ്റ്റൽ എ.ജി. സഭയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലും ലൈവായി വീക്ഷിക്കാവുന്നതാണ്.
പാസ്റ്റർ ബിനു ജോൺ പത്തനാപുരം ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു.


- Advertisement -

Comments are closed.