ലേഖനം : പറന്നുപോയ മൺ തരികൾ | തോമസ് മുല്ലയ്ക്കൽ

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷ നടത്തുകയുണ്ടായി. വാത്സല്യപൂര്‍വ്വം ഗുരു ശിഷ്യനെ പിടിച്ചുയര്‍ത്തിയിട്ടു സ്നേഹത്തോടെ ചോദിച്ചു.
‘നീ എന്തിനാണ് എന്റെ പാദങ്ങളില്‍ വീണത്? എന്ത് അപരാധമാണ് നീ എന്നോട് ചെയ്തത്? നീ വിഷമിക്കേണ്ട, എന്തായാലും ഞാന്‍ നിന്നോട് പൊറുത്തിരിക്കുന്നു.”

എന്തുപറയണമെന്നറിയാതെ ദുഃഖത്തോടെ കുനിഞ്ഞു നില്ക്കു ന്ന ശിഷ്യനോട് വാത്സല്യത്തോടെ മാപ്പപേക്ഷയുടെ കാരണം ഗുരു തിരക്കി.
“ഗുരോ, അങ്ങയെപ്പറ്റി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഞാന്‍ ഇത്രയും കാലവും ചെയ്തത്. എന്റെ തെറ്റ് ഇന്ന് എനിക്ക് ബോദ്ധ്യമായി. അതിനു പകരമായി എന്ത് പ്രായശ്ചിത്തവും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.’

ശിഷ്യന്റെ വാക്കുകള്‍ കേട്ട് ഗുരു ഒരു നിമിഷത്തേക്ക് മൌനം ഭജിച്ചു.

post watermark60x60

തുടര്‍ന്ന് ശിഷ്യനോട് ചുറ്റുവട്ടത്ത് നിന്നും വലിയ ഒന്നു രണ്ട് കല്ലുകള്‍ എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ആവേശത്തോടെ വലിയ കല്ലുകള്‍ ഗുരുവിന്റെ അടുക്കല്‍ കൊണ്ടുവച്ചപ്പോള്‍ അത് എടുത്ത സ്ഥലത്ത് തന്നെ തിരികെ വെയ്ക്കാന്‍ ഗുരു ശിഷ്യനോട് പറഞ്ഞു. വലിയ സംശയമൊന്നും കൂടാതെ യഥാസ്ഥാനത്തുതന്നെ ശിഷ്യന്‍ കല്ലുകളെ തിരികെ പ്രതിഷ്ഠിച്ചു.

അപ്പോഴാണ് ഗുരുവിന്റെ പുതിയ ആവശ്യം. നിലത്തു നിന്നും ഒരുപിടി പൊടിമണ്ണ് വാരിക്കൊണ്ടുവരാന്‍!. മണ്‍തരികളുമായി എത്തിയ ശിഷ്യനോട് അത് ശക്തിയോടെ ദൂരേയ്ക്ക് എറിയാനാണ് ഇത്തവണ ഗുരു നിര്‍ദ്ദേശിച്ചത്.

ശിഷ്യന്‍ അതേപടി അനുസരിച്ചു. വീശിയടിക്കുന്ന കാറ്റില്‍പെട്ട് മണ്തുരികള്‍ നാല് ചുറ്റും പറന്നുപോയി. ഇനിയും എന്താണ് തന്നോട് കല്‍പ്പിക്കുന്നതെന്നറിയാതെ ശ്രദ്ധയോടെ നില്ക്കുന്ന ശിഷ്യനോട് ഗുരു ഇപ്രകാരം പറഞ്ഞു. “പറന്നുപോയ മണ്തകരികള്‍ ഒന്നും നഷ്ടമായിപ്പോകാതെ മുഴുവനും പെറുക്കി എടുത്ത അതാതിന്റെ സ്ഥാനത്ത് തിരികെ വയ്ക്കുക.!”

ഗുരുവിന്റെ വാക്കുകേട്ട ശിഷ്യന്‍ ഞെട്ടിപ്പോയി. ഒരു തരിമണ്ണുപോലും തിരികെ വയ്ക്കാനാകാതെ നിസ്സഹായനായ ശിഷ്യനോട് ഗുരു പറഞ്ഞതിപ്രകാരമായിരുന്നു.
“മകനെ, എന്തെല്ലാം പ്രായശ്ചിത്തം ചെയ്താലും ഒരു അപവാദത്തിരപോലും ഇല്ലാതെയാക്കാന്‍ നിനക്കാകില്ല!.”എന്ന്.

തന്റെ തെറ്റിന്റെ ഗുരുതരാവസ്ഥ തിരിച്ചറിഞ്ഞ ശിഷ്യന്‍ തളര്‍ന്നിരുന്നുപോയി.

മറ്റുള്ളവരുടെ കാര്യങ്ങളെപ്പറ്റി അറിയാനുള്ള താല്പ ര്യം ശരാശരി മനുഷ്യന്റെ സഹജമായ വാസനയാണ്. പ്രത്യേകാല്‍ ശത്രു പക്ഷത്തുള്ളവരുടെ വീഴ്ചകളും പരാജയത്തിന്റെയും കഥകള്‍ കേള്ക്കാ ന്‍ കാതുകള്‍ രണ്ടും നാം കൂര്പ്പി ക്കാറുണ്ട്. ഒരു സംഭവത്തിന്റെ യഥാര്ത്ഥാ പശ്ചാത്തലവും പല അധരങ്ങളില്ക്കൂപടി കയറിയിറങ്ങുന്ന കഥയും തമ്മില്‍ സാരമായ വ്യത്യാസമുണ്ടായിരിക്കും. ‘ആരോ കറുത്തത് എന്തോ ഛര്‍ദ്ദിച്ചപ്പോള്‍ കാക്കയെ ഛര്‍ദ്ദിച്ചു” എന്ന് പരിണമിച്ചതുപോലെ വെട്ടിക്കുറച്ചും കൂട്ടിചേര്‍ത്തും ഒടുവില്‍ എത്തിച്ചേരുന്ന കഥയില്‍ സത്യത്തിന്റെ അംശംപോലും ഉണ്ടാകണമെന്നില്ല.

ദീര്‍ഘ നാളുകള്‍ സുവിശേഷമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തി സമീപകാലത്ത് തന്നെപ്പറ്റി പറഞ്ഞ ഒരു അപവാദം കേട്ട് മാനസികമായി തകര്‍ന്ന സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞതിങ്ങനെയാണ്. “ആത്മഹത്യ ചെയ്താല്‍ നരകത്തില്‍ പോകുമെന്ന ഭീതിയോര്‍ത്താണ് , അല്ലെങ്കില്‍ ഞാന്‍ ഈ ഭൂമുഖത്ത് നിന്ന് എന്നേ പോയേനെ ” എന്നാണ്.

അപവാദ പ്രചാരണങ്ങള്‍ കൊണ്ട് ജീവിതം അവസാനിച്ചവരുമുണ്ട്. നരകജീവിതം നയിക്കുന്നവരുണ്ട്. സകലവും നഷ്ടപ്പെട്ട് കുടുംബജീവിതങ്ങള്‍ തകര്ന്നനവരുണ്ട്. ബന്ധുക്കളും മിത്രങ്ങളുമൊക്കെ അകന്നുപോയവരും ധാരാളമാണ്.

‘ഗോസിപ്പ്’ എന്ന പേരിലാണ് ഇംഗ്ളീഷില്‍ ഇത് അറിയപ്പെടുന്നത്. ഇല്ലാക്കഥകള്‍ അല്ലെങ്കില്‍ വ്യാജകഥകള്‍ എന്നൊക്കെയാണതിന്റെ അര്ത്ഥം . യിസ്രായേലിനോട് ദൈവം കല്പ്പി ക്കുന്നുണ്ട്. “വ്യാജവര്‍ത്തമാനം പരത്തരുത്.” (പുറപ്പാട് 23:1) എന്ന്. False Report എന്നാണ് അതിന്റെ ഇംഗ്ളീഷ് പരിഭാഷ. ശരിയല്ലാത്ത റിപ്പോര്ട്ടു കള്‍ ധാരാളമാണ് ഇന്ന് ലോകത്ത് പരക്കുന്നത്. ഫേസ്ബുക്ക് അതിനു പറ്റിയ കൃഷിഭൂമിയാണ്.

തെറ്റായ കാര്യങ്ങള്‍ പരത്തുന്നവര്‍ ഒരു കാര്യം മറക്കരുത്,
“കുഴി കുഴിക്കുന്നവന്‍ അതില്‍ വീഴും;
കല്ലു ഇരുട്ടുന്നവന്റെ മേല്‍ അത് തിരിഞ്ഞുരുളും.”
(സദൃശവാക്യങ്ങള്‍ 26 : 27).

തോമസ് മുല്ലയ്ക്കൽ

-ADVERTISEMENT-

-ADVERTISEMENT-

You might also like